ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാനുള്ള നിയമം വരുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനാല്‍ പൊതുവെ വാഹന യാത്രികര്‍ക്ക് നീരസമുള്ള ഒരു വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന പരിഷ്കാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം നെഗറ്റീവ് കമന്‍റുകള്‍ വകുപ്പിനെതിരെ വരുന്നത് കാണാം. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള നിയമം വരുന്നു..മറ്റു ജില്ലകളില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണം.. എന്ന പേരിലൊരു ന്യൂസ് കാര്‍ഡ് വീഡിയോയിട്ടാണ് പ്രചരിക്കുന്നത്. അനുജഅജീഷ് (anujajeesh45) എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് 851ല്‍ അധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തമൊരു മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വരുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരണത്തിലെ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. മനോരമ ഓണ്‍ലൈന്‍ 2014 ഡിസംബര്‍ അഞ്ചിന് അവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച വാര്‍ത്തയാണിത്. എന്നാല്‍ ന്യൂസ് കാര്‍ഡ് മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ഇതിനൊപ്പമുള്ള ലിങ്ക് തുറന്ന് പരിശോധിച്ചാല്‍ വാര്‍ത്ത വായിക്കാന്‍ കഴിയുകയില്ലാ. വാര്‍ത്തയുടെ ഉള്ളടക്കം അവരുടെ സര്‍വറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതയാത് 2014നും 2024നും ഇടയില്‍ ഇത്തരമൊരു നിയമം രാജ്യത്ത് എവിടെയും പ്രാബല്യത്തില്‍ വന്നതായി ആധികാരിക വാര്‍ത്ത റിപ്പോര്‍ട്ടുകളോ സര്‍ക്കാര്‍ അറിയിപ്പുകളോ ഇല്ലാ എന്നതാണ് വസ്‌തുത.
ഇത്തരമൊരു നിയമം നടപ്പിലാക്കിയിട്ടുണ്ടോയന്ന് അറിയാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. അതെ സമയം വാര്‍ത്ത വ്യാജമാണെന്നും ഇത്തരത്തിലൊരു നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.
മനോരമ ന്യൂസ് 2014ല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-
നിഗമനം
2014ല്‍ മനോരമ ഓണ്‍ലൈന്‍ നല്‍കിയ വ്യാജ വാര്‍ത്ത ന്യൂസ് കാര്‍ഡാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാളിതുവരെ ഇത്തരത്തിലൊരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യാതൊരു ആലോചനകളും നടക്കുന്നില്ലായെന്നാണ് മോട്ടോര്‍ വാഹന
വകുപ്പിന്‍റെയും പ്രചരണം. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാനുള്ള നിയമം വരുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False