യുപിയില്‍ 15 വയസുകാരനായ മുസ്ലിം ബാലനെ തീ കൊളുത്തിയ കഥ സത്യമോ...?
വിവരണം
Archived Link |
“ജയ് ശ്രീറാം വിളിച്ചില്ല; 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി....#muslimboyset ablaze #kidnapped #fire #readmore #buzz” എന്ന അടിക്കുറിപ്പോടെ ജൂലൈ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു മീഡിയ ഒന്നിന്‍റെ ഒരു വാര്‍ത്ത ഏറെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നതാണ്. വെറും ഒരു മണിക്കൂറില്‍ ആയിരത്തിലധികം ഷെയറുകള്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നു. പോസ്റ്റില്‍ പങ്ക് വെച്ചിരിക്കുന്നത് മീഡിയ വന്‍ തന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ ലിങ്ക് ആണ്. വാര്‍ത്തയുടെ തലകെട്ട് പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് തന്നെയാണ്. വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
Media One | Archived Link |
വാര്‍ത്തയുടെ ഉള്ളടകം ഇങ്ങനെയാണ്:
“ജയ് ശ്രീറാം വിളിക്കാത്തനാല്‍ നാലംഗ സംഘം 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞാറാഴ്ച്ച രാത്രിയാണ് സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ കബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കുട്ടി പൊലീസിനോട് പറഞ്ഞതിങ്ങനെ.
"ഞാന്‍ ദുധരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം തീ കൊളുത്തി ഓടി രക്ഷപ്പെട്ടു".
എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടേയില്ലെന്നാണ് വാരണാസിയിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്”
എന്നാല്‍ വാര്‍ത്തയില്‍ പറയുന്നത് സത്യമാണോ? ‘ജയ് ശ്രീ രാം’ വിളിക്കാത്തതിനാല്‍ ഒരു മുസ്ലിം ബാലനെ തീ കൊളുത്തിയോ? വാര്‍ത്തയെ കുറിച്ച് നമുക്ക് വിശദമായി അന്വേഷിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് കൂടതല്‍ അറിയാനായി ഓണ്‍ലൈന്‍ വാര്‍ത്തകൾ അന്വേഷിച്ചപ്പോള്‍ India Today ചെയ്ത ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. “മുസ്ലിം യുവാവിനെ തീ കൊളുത്തി, ജയ് ശ്രീ രാം വിളിക്കാത്തതിനാല്‍ ആണ് തീ കൊളുത്തിയത് എന്ന അവകാശവാദം, വാദം തള്ളി യുപി പോലീസ്” എന്നാണ് വാര്‍ത്തയുടെ തലകെട്ട്. വാര്‍ത്തയുടെ തലകെട്ടിന്‍റെ സ്സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
India Today | Archived Link |
വാര്‍ത്തയില്‍ പോലീസിന്‍റെ പക്ഷം വിശദമായി നല്‍കിട്ടുണ്ട്. യുപി പോലീസ് സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെ:
മുസ്ലിം പയ്യന്‍ സ്വന്തമായി തീ കൊളുത്തിയതാണ് ആൾക്കൂട്ടമല്ല തീ കൊളുത്തിയത്. പയ്യൻ്റെ പ്രസ്താവനകളില്‍ വൈരുദ്ധ്യമുണ്ട് എന്ന് പോലീസ് അറിയിക്കുന്നു. ANIയോട് സംസാരിക്കുമ്പോള്‍ പയ്യന്‍ പറഞ്ഞ രണ്ട് കഥകളും പൂർണ്ണമായി വ്യജമാന്നെന്ന് ചണ്ടാവലി എസ്.പി. സന്തോഷ് കുമാര്‍ സിംഗ് അറിയിച്ചു. “പയ്യന്‍ രണ്ട് വ്യത്യസ്തമായ കഥകളാണ് പോലീസിനോട് പറഞ്ഞത് അത് കാരണം സംശയം തോന്നി. പയ്യന്‍ പേര് എടുത്ത രണ്ട് സ്ഥലങ്ങളുടെ സി.സി.റ്റി.വി. ദ്രിശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ രണ്ട് സ്ഥലങ്ങളിലും പയ്യനെ കാന്നാന്‍ സാധിച്ചില്ല. ആരോ മനപ്പുർവം ഈ കഥ പയ്യനെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന് തോന്നുന്നു.”
കൂടുതല്‍ അറിയാനായി ഞങ്ങള്‍ ANIയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പരിശോധിച്ചപ്പോള്‍ ഈ സംഭാവത്തിനെ കുറിച്ച് ANI പ്രസിദ്ധികരിച്ച ട്വീറ്റുകള്‍ കണ്ടെത്തി.
ഇന്ത്യ ടുഡേ ചെയത വാര്‍ത്ത പ്രകാരം തന്നെയാണ് ട്വീറ്റില്‍ പോലീസ് വിശദീകരിക്കുന്നത്. തീ കൊളുത്തിയ പയ്യന്‍റെ പേര് ഖാലിദ് എന്നാണ്. ഖാലിദിന് 15 വയസല്ല 17 വയസാണ് പ്രായം. ഖാലിദ് സ്വന്തമായി തീ കൊളുത്തുന്നത് ദൃക്സാക്ഷികള്‍ കണ്ടതായി ട്വീറ്റില്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനായി ഞങ്ങളുടെ പ്രതിനിധി നേരിട്ട് ചണ്ടാവലി എസ്. പി. സന്തോഷ് കുമാര്‍ സിങ്ങിനോട് സംസാരിച്ചു. അദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെ:
ഇത് വെറും ഒരു വ്യാജവും ആധാരരഹിതമായ ഒരു കഥയാണ്. ഇത് ചിലര്‍ സാമുഹിക മാധ്യമങ്ങളില്‍ ഇത് പോലെയുള്ള ഒരു കഥ ഉണ്ടാക്കി വൈറല്‍ ആക്കുകയാണ്. അത് പോലെ തന്നെ ചില വലിയ മാധ്യമങ്ങള്‍ ടി.ആര്‍.പിക്ക് വേണ്ടി ഇങ്ങനെയൊരു കഥ പ്രച്ചരിപ്പിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇന്നലെ രാവിലെ 5:30 മണിക്ക് ഒരു പയ്യനെ കത്തിച്ചു എന്ന വിവരം child helplineന് ലഭിച്ചിരുന്നു. അതിനു ശേഷം ഞങ്ങള്‍ പയ്യന്‍റെ വീട്ടുകാരെ കൂട്ടി പയ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്‍റെ ജ്യേഷ്ടന്‍ ആണ് ഇതിനെ കുറിച്ച് എഫ്.ഐ.ആര്‍. എഴുത്തിച്ചത്. എഫ്.ഐ.ആരില്‍ മഹാരാജ്ഗന്ജിലെ ചില യാദവ് യുവാക്കളാണ് പയ്യനെ ഒരു കൃഷിസ്ഥലത്ത് കൊണ്ട് പോയി തീ കൊളുത്തിയത് എന്ന് എഴുതിച്ചു. വീട്ടില്‍ എത്തിയിട്ടു ഈ പയ്യന്‍ ഇങ്ങനെയാണ് പറഞ്ഞത് എന്ന് അവര്‍ പറഞ്ഞു. പക്ഷെ ഞാന്‍ ജില്ല ആശുപത്രിയില്‍ ഡോക്ടരിന്‍റെ മുന്നില്‍ മൊഴി എടുത്തപ്പോള്‍ പയ്യന്‍ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു മുഖം മുടിയ നാലു പേരാണ് അവനു നേരെ ആക്രമണം നടത്തിയത്. അതില്‍ ഒരുത്തന്‍, “സുനില്‍, ഇവനെ കത്തിക്കാന്‍ മണ്ണെണ്ണ കൊണ്ട് വാ! ഇവന്‍ കത്തി ചാവട്ടെ.” ഞാന്‍ സംഭവ സ്ഥലത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പയ്യന്‍ എന്നോട് സംഭവം നടന്നത് ഛാതം എന്ന ഗ്രാമത്തിലാണ് എന്ന് പറഞ്ഞു. പക്ഷെ ആദ്യം പയ്യന്‍ പറഞ്ഞത് സംഭവം നടന്നത് മന്‍രാജ്പു൪ എന്ന ഗ്രാമത്തിലാണെന്നാണ്. മന്‍രാജ്പൂരിനോട് ഏകദേശം 1.5 കിലോമീറ്റര്‍ വിപരിത ദിശയായ പടിഞ്ഞാര്‍ ദിശയിലാണ് ച്ഛത്തേം ഗ്രാമമുള്ളത്. അതിനെ ശേഷം പയ്യനെ ബനാറസ് ഹിന്ദു വിശ്വവിദ്യാലയയുടെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. അപ്പോള്‍ വഴിയില്‍ പോലീസുകാരനോട് മുന്നാമത്തെ സംഭവം സ്ഥലം പറഞ്ഞു. ദുധാരി പാലത്തിന്‍റെ അടുത്താണ് നാലു പേര് എന്നെ മോട്ടോര്‍സൈക്കിളില്‍ ഇരുത്തി ഭാതിജ മോഡ് എന്ന സ്ഥലത്തിലെക്ക് കൊണ്ട് പോയത് എന്ന് പയ്യന്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. ഇതും വിപരിതമായ ദിശയില്‍ ആണ്. പയ്യന്‍റെ വിട്ടില്‍ നിന്ന് 1.5-2km തെക്ക്കിഴക്ക് ദിശയിലാണ് ഈ സ്ഥലം ഉള്ളത്. ആദ്യത്തെ സംഭവസ്ഥലം മന്രാജ്പുര്‍ ഇവന്‍റെ വിട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം വടക്ക്കിഴക്ക് ദിശയിലായിരുന്നു, രണ്ടാമതെ സംഭവ സ്ഥലം ഛാതം ഗ്രാമം ഇവന്‍റെ വീട്ടില്‍ നിന്ന് വടക്ക് ദിശയില്‍ ഒരു കിലോമീറ്റര്‍ ദുരമാണ്. മുന്നാമത്തെ സംഭവസ്ഥലം ഇവന്‍റെ വിട്ടില്‍ നിന്ന് തെക്കന്‍ കിഴക്ക് ദിശയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ദുരമാണ്. വൈകുന്നേരം മുന്ന്-മുന്നര മണി വരെ എല്ലാം ശന്തമായിരുന്നു. പക്ഷെ അപ്പോഴാണ് ചിലര്‍ വാര്‍ത്തയെ വലുതാക്കി കാണിക്കാന്‍ വേണ്ടി ഈ പയ്യനോട് ചിലര്‍ ജയ് ശ്രീ രാം വിളിക്കാത്തതിനാല്‍ ആണ് നിന്നെ തീ കൊളുത്തിയത് എന്ന് പറയാന്‍ പറഞ്ഞു. അവിടെയില്‍ നിന്നാണ് പയ്യന്‍റെ വാക്കുകള്‍ മാറാന്‍ തുടങ്ങിയത്. ജയ് ശ്രീ രാം പറയാത്തതിനാല്‍ ആണ് എന്‍റെ മകനെ തീ കൊളുത്തിയത് എന്ന് പയ്യന്‍റെ അമ്മ പറഞ്ഞു. ഈ കഥയാണ് മീഡിയ പ്രചരിപ്പിച്ചത്. ഞങ്ങള്‍ മൂന്നു സ്ഥലങ്ങളില്‍ വഴിയിലുള്ള സി.സി.ടി.വി. ക്യാമറയുടെ ദ്രിശ്യങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ മുന്നു സ്ഥലങ്ങളില്‍ നിന്നും ആളുകളുടെ വീടുകളില്‍ വെച്ച സി.സി.ടി.വി. ക്യാമറയുടെ ദ്രിശ്യങ്ങളില്‍ ഈ പയ്യനെ കാണാന്‍ സാധിച്ചില്ല. പിന്നീട് എല്ലായിടത്തും അന്വേഷിച്ച് കഴിഞ്ഞിട്ട് പടിഞ്ഞാറൻ ദിശയില്‍ ഒരു ഗള്ളി ഉണ്ടായിരുന്നു. ഈ ഗല്ലിയെ കുറിച്ച് പയ്യന്‍ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാലും ഞങ്ങള്‍ ഈ ഗള്ളിയില്‍ ജയ്സവാല്‍ എന്നൊരു വ്യക്തിയുടെ വീട്ടില്‍ വെച്ച സി.സി.ടി.വി. ക്യാമറയുടെ ദ്രിശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ക്യാമറയില്‍ രാവിലെ 5:14 ന് ഈ പയ്യൻ പടിഞ്ഞാറ് ദിശയില്‍ നിന്ന് വരുന്നതായി കണ്ടെത്തി. അപ്പോള്‍ ഞങ്ങള്‍ അന്വേഷിക്കാന്‍ അവിടെ ചെന്നപ്പോള്‍ സരൈയ്യ ഗ്രാമത്തിനടുത്ത് ദേശിയ പാത രണ്ടിന്‍റെ അടുത്ത് ഒരു മജാര്‍ ഉണ്ട്. ഞങ്ങള്‍ ഈ മജാരില്‍ എത്തിയപ്പോള്‍ അവിടെ ഈ പയ്യന്‍റെ പകുതി കത്തിയ തുണികള്‍ കണ്ടെത്തി. അവിടെ കുറച്ച് അകലെ ഭദ്രമായി വെച്ച പയ്യന്‍റെ പാദരക്ഷകളും കണ്ടെത്തി. നമ്മള്‍ അമ്പലത്തില്‍ അഴിച്ചു വെക്കുന്ന പോലെയാണ് പാദരക്ഷകൾ മജാരില്‍ അഴിച്ചു വെച്ചത്. ബലപ്രയോഗം ചെയ്താല്‍ ചെരിപ്പ് ഇങ്ങനെ കാണാന്‍ സാധിക്കില്ല. അതെ സമയം അവിടെ മാധ്യമങ്ങളും എത്തി. സംഭവ സ്ഥലത്തിന്‍റെ മുന്നില്‍ ദിനേശ് മൌര്യ എന്ന വ്യക്തിയുടെ വീട് ഉണ്ട്. ന്യുസ് പേപ്പര്‍ വില്പന ആണ് ഇയാളുടെ ജോലി. തിരക്ക് കണ്ടിട്ട് ഇയാള്‍ അവിടെയെത്തി. അപ്പോള്‍ അയാള്‍ പറഞ്ഞത് ഞാന്‍ രാവിലെ 4:25ന് പത്രം കല്ലെക്റ്റ് ചെയ്യാനായി സയ്യദ് രാജാ പോകാന്‍ എന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഈ പയ്യൻ കത്തുന്നതായി ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. പയ്യന്‍ ഒരു പ്രാന്തന്‍ ആയിരിക്കും എന്ന് കരുത്തി. അതിനെ ശേഷം ഈ പയ്യന്‍ പുറത്ത് ഇറങ്ങി ഓടാന്‍ തുടങ്ങി പുറത്ത് മഴയുണ്ടായിരുന്നു അത് കൊണ്ട് തീ കെട്ടു. ഞാന്‍ അവന്‍റെ പിന്നില്‍ സൈക്കളില്‍ പോയപ്പോള്‍ അവിടെ ഞങ്ങളെ കൂടാതെ ആരും ഉണ്ടായിരുന്നില്ല. ഒരു സൈക്കളോ മോട്ടോർ സൈക്കിളോ അവിടെയുണ്ടായിരുന്നില്ല. പയ്യൻ പ്രാന്തന്‍ ആയിരിക്കും എന്ന് കരുതി ഞാന്‍ വിട്ടു. ദൃക്സാക്ഷി മീഡിയയോട് ബന്ധപെട്ട ആള്‍ ആയതിനാല്‍ എല്ലാവരും ഇയാളെ വിശ്വസിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമാണ് സംഭവ സ്ഥലത്തോയ്ക്കുള്ളത്. 2017ല്‍ ഒരു കേസ് ഉണ്ടായിട്ടുണ്ടായിരുന്നു. അതില്‍ ഈ പയ്യന്‍ പേര് എടുത്ത പ്രതികളുമായി ഒരു കലഹം ഉണ്ടായിട്ടുണ്ടായിരുന്നു. അതിന്‍റെ പുറത്തായിരിക്കാം ഇവര്‍ക്ക് എതിരെ ഈ പയ്യന്‍ ഇങ്ങനെയൊരു മൊഴി കൊടുത്തിട്ടുണ്ടാവുക. ഞങ്ങള്‍ക്ക് മനസിലാക്കുന്നത് ഒന്നുകില്‍ അന്ധവിശ്വസതിനിരയായി അല്ലെങ്കില്‍ വല്ല മന്ത്രവാദം ചെയ്യാനായി പയ്യന്‍ സ്വയം തീ കൊളുത്തിയിട്ടുണ്ടാകാം. അത് പോലെ മണ്ണെണ്ണ കിട്ടാന്‍ ബുദ്ധിമുട്ടാണ്, സാധാരണ പെട്രോളാണ് ആള്‍ക്കാര്‍ ഉപയോഗിക്കാറ്. മണ്ണെണ്ണ പയ്യന്‍ വീട്ടില്‍ നിന്ന് തന്നെയായിരിക്കും സംഘടിപ്പിച്ചിട്ടുണ്ടാവുക എന്നും ഞങ്ങള്‍ക്ക് സംശയമുണ്ട്. പാവങ്ങളുടെ വീട്ടില്‍ മണ്ണെണ്ണ സാധാരണ ഉണ്ടാവാറുണ്ട്. പെട്രോള്‍ പെട്ടന്ന് കിട്ടുകയും ചെയ്യും കൂടതല്‍ എളുപ്പം കത്തുന്നതുമാണ്. അത് കാരണം വെറും പാവങ്ങളാണ് റേഷന്‍ കടകളില്‍ ലഭിക്കുന്ന മണ്ണെണ്ണ ഉപയോഗിക്കുന്നത്. ഞങ്ങള്‍ ഈ പയ്യന്‍റെ വീട്ടില്‍ അന്വേഷിച്ചപ്പോൾ അവിടുന്ന് മണ്ണെണ്ണ കിട്ടി. തീ കൊളുത്താനായി പയ്യന്‍ മണ്ണെണ്ണയാണ് ഉപയോഗിച്ചത്. അലെങ്കില്‍ പയ്യന്‍ വീട്ടില്‍ നിന്ന് തന്നെ മേത്ത് മണ്ണെണ്ണ ഒഴിച്ചു ഇറങ്ങിയിട്ടുണ്ടാകും. പയ്യന്‍ അന്ന് നേരത്തെ എന്നിട്ട് വിട്ടില്‍ നിന്ന് പുറത്ത് പോയിട്ടുണ്ടായിരുന്നു എന്ന് പയ്യന്‍റെ അമ്മ പറഞ്ഞു. അപ്പോള്‍ എന്തെങ്കിലും അന്ധവിശ്വാസമുണ്ടാകും അല്ലെങ്കില്‍ വല്ല കുടുംബ പ്രശ്നം ഈ ഒരു നീക്കത്തിന്‍റെ പിന്നില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പയ്യന്‍ വീട്ടില്‍ എത്തി കഴിഞ്ഞിട്ട് അയൽക്കാരും മറ്റ് ആളുകളും ഇവനോട് മന്‍രാജ്പൂരിലെ യാദവാണ് ഇവനോട് ഇങ്ങനെ ചെയ്തത് എന്ന് പറയാന്‍ പറഞ്ഞു. അതിനെ ശേഷം ആണ് അവന്‍ സുനിലിന്റെ പേര് പറയാന്‍ തുടങ്ങിയത്. ബനാറസ് എത്തിയതിനു ശേഷം ഇതിന് ഒരു വര്‍ഗിയ രൂപം കൊടുക്കുകയുണ്ടായി.
ഇതേ വിശദികരണം അദേഹം ഫെസ്ബൂക്ക് പെജിലൂടെയും നല്‍കിട്ടുണ്ട്.
സംഭവത്തിനെ കുറിച്ച് വിശദാംശങ്ങൾ ഇന്നലെ തന്നെ പോലീസ് മാധ്യമങ്ങള്‍ക്ക് നല്കിട്ടുണ്ടായിരുന്നു. പക്ഷെ മീഡിയ വന്‍ ഇന്ന്‍ രാവിലെ പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ ഈ വിവരങ്ങൾ ചേര്‍ത്തിട്ടില്ല.
നിഗമനം
വാര്‍ത്തയിലൂടെ പ്രചരിപ്പിക്കുന്ന കഥ പൂർണ്ണമായി വ്യാജമാണ് എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പയ്യനെ ആരും തീ കൊളുത്തിയിട്ടില്ല. പയ്യന്‍ സ്വയം തീ കൊളുത്തിയതാണ്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
Title:യുപിയില്‍ 15 വയസുകാരനായ മുസ്ലിം ബാലനെ തീ കൊളുത്തിയ കഥ സത്യമോ...?
Fact Check By: Mukundan KResult: False