
വിവരണം
“ഒടുവിൽ ഇതാ ബിജെപിയുടെ EVM തട്ടിപ്പ് പുറത്തു വിട്ട് വിദേശ ചാനൽ .. എങ്ങനെ ആണ് ബിജെപി EVM തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നു വിശദമാക്കി ട്രൈ കളർ ചാനൽ .
ബിജെപിക്ക് evm തട്ടിപ്പു നടത്താൻ ഇൻഡ്യൻ മാധ്യമങ്ങൾ വരെ കൂട്ട് നിൽക്കുന്ന കാഴ്ച്ച … ജനാധിപത്യം അസ്തമിക്കുന്നു ….
*It’s very clear that this is absolutely a Win of EVM and Not BJP.*” എന്ന അടിക്കുറിപ്പോടെ 2019 മെയ് 20 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വിദേശ വനിത ആങ്കർ EVM ക്രമക്കേട് നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറി നടത്താനുള്ള ശ്രമം ബിജെപി ചെയ്യുന്നതായി പറയുന്നു. കേന്ദ്ര സർക്കാരിന്‍റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സുത്രങ്ങളാണ് ഈ വാര്‍ത്ത നല്കിയതെന്ന് വീഡിയോയില്‍ അറിയിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ച മെഷീനുകള്‍ സ്ട്രോങ്ങ് റൂമില്‍ വെച്ച് മറ്റു മെഷീനുകളായി മാറ്റി തെരെഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കും എന്നാണ് വാ൪ത്തയില്‍ പറയുന്നത്. ബിജെപിയെ അനുകൂലിക്കുന്ന സർക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ മെഷീനുകള്‍ സ്ട്രോങ്ങ് റൂമിലേയ്ക്ക് മാറ്റും എന്നാണ് വാ൪ത്തയില്‍ പറയുന്നത്. യുപിയും ബീഹാറിലും ക്രമക്കേട് നടത്തില്ല കാരണം ബിജെപിക്ക് ഈ സംസ്ഥാനങ്ങളില്‍ ജയിക്കാന്‍ ആകില്ല അതിനാല്‍ കേരളം, ഓടിഷ, മധ്യപ്രദേശ്, കര്‍ണാടക, ഛത്തിസ്‌ഗഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലാണ് ഈ EVM മെഷീനുകള്‍ മാറ്റാന്‍ പോകുന്നത്. ഇതിനായി കാരണങ്ങള്‍ വാ൪ത്തയില്‍ ആങ്കര്‍ മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ആങ്കര്‍ പറയുനത് ശബരിമല പ്രശ്നത്തിന്‍റെ പേരില്‍ ബിജെപി ഉണ്ടാക്കിയ കലപാന്തരിക്ഷത്തിനെ തുടർന്ന് അവര്‍ക്ക് പ്രതിഫലം തെരെഞ്ഞെടുപ്പില്‍ ലഭിച്ചു എന്ന് പറഞ്ഞ് അവര്‍ ഈ ആരോപണം തള്ളും. അത് പോലെ രാജസ്ഥാന്‍, ചത്തിസ്ഗഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കൊല്ലം നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് അവര്‍ EVM ആരോപണങ്ങള്‍ തള്ളും എന്ന് വാ൪ത്തയില്‍ പറയുന്നു. അത് പോലെ ഒറീസ്സയില്‍ പ്രധാനമന്ത്രി നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ മൂലമാണ് ജയിക്കുന്നത് എന്ന് പറഞ്ഞ് ബിജെപി ആരോപനങ്ങള്‍ തള്ളും. എന്നാല്‍ ഈ വാർത്തയില്‍ എത്രത്തോളം വസ്തുത ഉണ്ട് എന്ന് നമുക്ക് പരിശോധിക്കാം
വസ്തുത വിശകലനം
വീഡിയോയുടെ തുടക്കത്തില്‍ തന്നെ ആങ്കര്‍ പറയുന്നു ഞങ്ങളുടെത് സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ വിവരമാണ് ഞങ്ങള്‍ക്ക് സർക്കാര്‍ ‘സൂത്രങ്ങളില്‍’ ലഭിച്ചത് എന്ന് പറയുന്നു. ഈ സൂത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ വീഡിയോയില്‍ നല്കിയിട്ടില്ല. അത് പോലെ ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിക്കുമ്പോള്‍ എന്തെങ്കിലും രേഖാമൂലമുള്ള അടിസ്ഥാനം ഉണ്ടാകണം. വ്യത്യസ്തമായ സംഭവങ്ങളെ കോർത്തിണക്കിയാണ് മെഷീന്‍ മാറ്റുന്നു എന്ന് ആരോപിക്കാന്‍ വാ൪ത്തയില്‍ ഉപയോഗിക്കുന്നത്. ഈ വാ൪ത്തകൾക്ക് EVM മെഷീന്‍ മാറ്റലുമായി ബന്ധം സ്ഥാപിക്കാനാകില്ല. ശബരിമലയുടെ പ്രശ്നം ബിജെപിയുടെ ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഉന്നയിച്ചിട്ടുണ്ടായിരുന്നു. അതെ പോലെ എന്‍.എസ്.എസ്. പോലെയുള്ള സാമുഹിക സംഘടനകളും ശബരിമലയില്‍ സ്ത്രി പ്രവേശനം എതിർത്തിട്ടുണ്ടായിരുന്നു. ഇന്ന് പ്രഖ്യാപിച്ച തെരെഞ്ഞെടുപ്പ് ഫലങ്ങൾ കോണ്‍ഗ്രസിനു അനുകൂലിക്കുന്നതാണ്. അതിനാല്‍ കേരളത്തില്‍ EVM മാറ്റാന്‍ ബിജെപി ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അത് പോലെ മറ്റേ സംസ്ഥാനങ്ങളെ കുറിച്ച് വാ൪ത്തയില്‍ പറയുന്ന കാരണങ്ങള്‍ തെരെഞ്ഞെടുപ്പ് ഫലങ്ങളായി ബന്ധപ്പെടുത്താന്‍ ആകില്ല. ബിജെപി മീഡിയയെ സ്വാധിനിച്ച് എക്സിറ്റ് പോളുകള്‍ ആനുകുലമാക്കി മാറ്റി എന്ന ആരോപണവും ആധാരരഹിതമാണ്. ഈ ആരോപണങ്ങൾ തെളിയിക്കാന്‍ ഒരു തെളിവ് വാ൪ത്തയില്‍ നല്കുന്നില്ല.
EVM സ്ട്രോങ്ങ് റൂം സുരക്ഷയെ സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. മൂന്നു തരത്തിലുള്ള സുരക്ഷ സംവിധാനമാണ് മെഷീനുകളുടെ സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ സ്ട്രോങ്ങ് റൂമിനു കാവലായി ഉണ്ടാവും. അത് പോലെ കേന്ദ്ര സേന ഉദ്യോഗസ്ഥരും സ്ട്രോങ്ങ് റൂമിന് കാവലായി ഉണ്ടാകും. താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ച് വിശദമായി തെഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് ഇറക്കിയ വാര്‍ത്ത കുറിപ്പ് വായിക്കാം.
ECI Press Release | Archived Link |
ഞങ്ങള്‍ ട്രൈകളർ ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന സ്ഥാപനത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനം യുകെയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഈ സ്ഥാപനത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനത്തെക്കുറിച്ച് കുറിച്ച അധികം വിവരങ്കല്‍ ലഭ്യമല്ല. ഈ സ്ഥാപനത്തിന് അസ്ഥികല്‍ ഒനുമില്ല. അത് പോലെ ഈ സ്ഥാപനത്തിന് Diana Irina Biciin Facebook എന്ന ഒരു ഡയറക്ടര്‍ മാത്രമേയുള്ളു. ഈ വീഡിയോയില്‍ കാണുന്ന ആങ്കര്‍ ഒരു അഭിനേത്രിയാണ് എന്ന് അവരുടെ ഇന്സ്ടഗ്രാം പ്രൊഫൈലില്‍ പറയുന്നു. ഈ സ്ഥാപനതിനെപ്പറ്റി അന്വേഷണം നടത്തി പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടും സ്ഥാപനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ചു വായിക്കാം.
Company Check | Archived Link |
Company Check | Archived Link |
Indian Express | Archived Link |
വാർത്തയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ വസ്തുത പരിശോധന പല മാധ്യമ വെബ്സൈറ്റുകള്‍ നടത്തിട്ടുണ്ട്. എല്ലാ മാധ്യമങ്കല്‍ ഈ വാര്‍ത്ത വിശ്വസനീയമല്ല എന്നാണ് കണ്ടെത്തിയത്. ഈ വാ൪ത്തയുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ പരിശോധിക്കാം.
TOI | Archived Link |
India Today | Archived Link |
OpIndia | Archived Link |
News18 | Archived Link |
നിഗമനം
ഈ വീഡിയോയില്‍ പ്രചരിപ്പിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കാനായി ഉണ്ടാക്കിയ പ്രചാരണമാണ്. ഈ വാ൪ത്ത വിശ്വസിക്കാന്‍ ആകില്ല.

Title:‘എവിഎം മെഷീനുകളില്‍ ക്രമക്കേട് നടത്തി ബിജെപി അധികാരത്തിലേക്ക്’ എന്ന വാര്‍ത്ത വിശ്വസനീയമാണോ…?
Fact Check By: Harish NairResult: False
