വിവരണം

രാജ്യസുരക്ഷാ മന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങും കെട്ടിതൂക്കി രാജ്യസുരക്ഷ ഉറപ്പ് വരുത്തുന്നു.. കോമാളികളെ തെരഞ്ഞെടുത്താന്‍ ഇതുപോലെയുള്ള കോമഡ‍ിയെ കാണാന്‍ ഒക്കു ദേശ്‌വാസിയോം.. എന്ന തലക്കെട്ട് നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിര്‍ത്തയിലെ വേലിയില്‍ നാരങ്ങയും പച്ചമുളകും തൂക്കുന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുനില്‍ മൂലാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 37ല്‍ അധികം റിയാക്ഷനുകളും 40ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്‌നാഥ് സിങ് അതിര്‍ത്തിയില്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കുന്ന ചിത്രം തന്നെയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ ചിത്രം നിരവധി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നും ന്യൂസ് 18 വെബ്സൈറ്റ് പരിശോദിച്ചതില്‍ നിന്നും 2019 ഒക്ടോബര്‍ 9ന് നല്‍കിയ വാര്‍ത്തയാണിതെന്ന് സ്ഥിരീകരിച്ചു. യഥാര്‍ത്ഥ ചിത്രത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിച്ച പുതിയ റഫേല്‍ യുദ്ധവിമാനത്തില്‍ ശാസ്ത്ര പൂജ നടത്തുന്നതിന്‍റെ ചിത്രമാണിത്. എന്നാല്‍ യഥാര്‍ത്ഥ ചിത്രത്തില്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കുന്നതായി കാണാന്‍ സാധിക്കില്ലാ. അതായത് അദ്ദേഹം അതിര്‍ത്തിയില്‍ രാജ്യസുരക്ഷയ്ക്ക് വേണ്ടി പച്ചമുളകും നാരങ്ങയും കെട്ടിതൂക്കുന്നതായി പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ന്യൂസ് 18 വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

News18

നിഗമനം

2019ല്‍ ഇന്ത്യയിലെത്തിച്ച റാഫേല്‍ യുദ്ധവിമാനത്തിനരികില്‍ ശാസ്ത്ര പൂജ നടത്തുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:രാജ്യസുരക്ഷയ്ക്ക് വേണ്ടി അതിര്‍ത്തിയില്‍ ചെറുനാരങ്ങയും പച്ചമുളകും തൂക്കുന്ന പ്രതിരോധ മന്ത്രിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False