
വിവരണം
മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 21ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ ഇന്നലെ പ്രഖ്യാപ്പിച്ചിരുന്നു. മഹാരാഷ്ട്രയുടെയൊപ്പം ഹരിയാനയിലും നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നലെ പ്രഖ്യാപ്പിചിര്നുപിച്ചിരുന്നു. കുടാതെ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നലെ പ്രഖ്യാപ്പിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 288 സെറ്റുകളില്‍ 162 സീറ്റുകളില്‍ വിജയിച്ചു. അതെ സമയം കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 102 സീറ്റുകളില്‍ വിജയിച്ചു. ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് എന്‍സിപിയിനോടൊപ്പം സിപിഎം, സമാജവാദി പാര്‍ട്ടി, സവാഭിമാനി പാര്‍ട്ടി എന്നി പാര്‍ട്ടികളും ഉണ്ട്.

കോണ്‍ഗ്രസ് സഖ്യത്തിലെ ഘടകകക്ഷിയായിരുന്ന സിപിഎം 8 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. മത്സരിച്ച 8 മണ്ഡലങ്ങളില്‍ നിന്ന്‍ 2 മണ്ഡലങ്ങളില്‍ സിപിഎം വിജയിച്ചു എന്ന വാദിക്കുന്ന പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. നാഷികിലെ ദാഹാനുയിലും കളവാനിലും സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. ദാഹാനുയില്‍ സഖാവ് വിനോദ് ഭിവ നികോലെയും കല്‍വാനില്‍ സിപിഎമ്മിന്‍റെ സീറ്റിംഗ് എംഎല്‍എയായ ജിവ ഗാവിതും വിജയിച്ചു അതോടെ സിപിഎമിന് മഹാരാഷ്ട്ര നിയമസഭയില്‍ രണ്ടു പ്രതിനിധികളുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു. സിപിഎം മഹരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചു എന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.

Archived Link |

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം മഹാരാഷ്ട്രയില്‍ എത്ര നിയമസഭ മണ്ഡലങ്ങളില്‍ വിജയിച്ചു എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
സിപിഎം മഹാരാഷ്ട്രയില്‍ 8ല്‍ നിന്ന് എത്ര നിയമസഭ മണ്ഡലങ്ങലില്‍ വിജയിച്ചു എന്ന് അറിയാന്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അന്വേഷണം നടത്തി. Results.nic എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതു പാര്‍ട്ടിക്ക് എത്ര സീറ്റുകള്‍ ലഭിച്ചു എന്നതിന്‍റെ വിവരങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഞങ്ങള്‍ വെബ്‌സൈറ്റില്‍ അന്വേഷിച്ചപ്പോള്‍ സിപിഎമിന് വെറും ഒരു സീറ്റ് ആണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്എന്ന് മനസിലാകുന്നു.

ഇതിനു ശേഷം ഞങ്ങള്‍ പോസ്റ്റില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു എന്ന് വാദിക്കുന്ന മണ്ഡലങ്ങളുടെ ഫലങ്ങള്‍ മണ്ഡലങ്ങള്‍ പ്രകാരമുള്ള ഫലങ്ങളില്‍ അന്വേഷിച്ചു. ആദ്യം സഖാവ് വിനോദ് നികോലെ മത്സരിച്ച നാഷികിലെ ദാഹനുവിന്റെവിന്‍റെ തെരെഞെടുപ്പ് ഫലങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. ദാഹാനുവില്‍ സഖാവ് വിനോദ് ഭിവ നികോലെ തന്നെയാണ് വിജയിച്ചത്.

4707 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് സിപിഎം സ്ഥാനാര്‍ഥി വിനോദ് നികോലെ ബിജെപി സ്ഥാനാര്‍ഥി ജാന്യ ധാനാരെയെ തോല്‍പ്പിച്ചത്. പക്ഷെ സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റ് ആയിരുന്ന നാഷികിലെ കാല്‍വനില്‍ മാത്രം സിപിഎമിന് വിജയം നേടാന്‍ സാധിച്ചില്ല. മഹാരാഷ്ട്രയില്‍ കഴിഞ്ഞ കൊല്ലം മുംബൈയില്‍ നടന്ന കിസാന്‍ പ്രതിഷേധ രാലിയെ നയിച്ച ആളാണ് ജിവ ഗാവിത്. പക്ഷെ 2014ല്‍ കാല്‍വാനില്‍ നിന്ന് തെരെഞ്ഞിടിപ്പില്‍ വിജയിച്ചു നിയമസഭയില്‍ എത്തിയ ജിവ ഗാവിത് ഈ പ്രാവശ്യം എന്‍സിപിയുടെ നിതിന്‍ പവാരിനോട് പരാജയപെട്ടു.


News18 | Archived Link |
നിഗമനം
പോസ്റ്റില്‍ വാദിക്കുന്ന പോലെ സിപിഎം മഹാരാഷ്ട്ര നിയമസഭയില്‍ രണ്ടു സീറ്റുകള്‍ ജയിച്ചിട്ടില്ല. ദാഹാനുവില്‍ സഖാവ് വിനോദ് നികോലെ ജയിച്ചെങ്കിലും കല്‍വാനില്‍ സഖാവ് ജിവ ഗാവിത് പരാജയപെട്ടു.

Title:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചുവോ…?
Fact Check By: Mukundan KResult: False
