
വിവരണം
Shiju C Varrier എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ നാല് മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “49 കാരൻ രാഹുൽ ഗാന്ധിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന 90കാരനായ പുതിയ പ്രസിഡന്റ് മോട്ടിലാൽ വോഹ്‌റ ! കൂടുതൽ എന്ത് പറയാൻ.. ?” എന്ന അടിക്കുറിപ്പിൽ മോത്തിലാൽ വോറ രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന തരത്തിൽ ഒരു ചിത്രം നൽകിയിട്ടുണ്ട്.

archived link | FB post |
മോത്തിലാൽ വോറയെ കോൺഗ്രസ്സ് അധ്യക്ഷനായി തെരെഞ്ഞെടുത്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അടുത്ത കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി യോഗത്തിൽ മാത്രമേ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കൂ എന്ന് പാർട്ടി മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും മോത്തിലാൽ വോറയെ പാർട്ടി അധ്യക്ഷനായി തെരെഞ്ഞെടുത്തു എന്ന വാർത്ത ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടേയിരിക്കുന്നു. മോത്തിലാൽ വോറ ഇതുവരെ കോൺഗ്രസ്സ് അധ്യക്ഷൻ ആയിട്ടില്ല. ഇതേപ്പറ്റി ഞങ്ങള്‍ വസ്തുതാ പരിശോധന നടത്തിയിരുന്നു. എന്നാൽ പോസ്റ്റിലെ ചിത്രത്തിൽ കാണുന്നത് പോലെ അദ്ദേഹം രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിച്ചോ..? നമുക്ക് ഉത്തരം തേടാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ ചിത്രവും സാധാരണ ചിത്രങ്ങളുടെ കാര്യത്തിൽ ചെയ്യാറുള്ളതുപോലെ തന്നെ ഗൂഗിൾ റിവേഴ്‌സ് image ഉപയോഗിച്ച് പരിശോധിച്ചു നോക്കി. ഇതേ ചിത്രം നിരവധി വെബ്‌സൈറ്റുകളിൽ കാണാൻ സാധിച്ചു. ഇതേ ചിത്രം ഫേസ്‌ബുക്ക്, ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ നിരവധിപ്പേർ പങ്കുവച്ചിട്ടുണ്ട്. അതിലെ ചില പോസ്റ്റുകൾ താഴെ കൊടുത്തിരിക്കുന്നു.
archived link | FB post |
This is the gift of Congress and Ghandhi family .. a 70yr old very qualified man touching Rahul Ghandhi feet – after becoming minister … party of mentally slaves pic.twitter.com/rucJpByV17
— Ram Ghasil (@Ram263) 19 December 2018
archived link | twitter post |
മുകളിൽ നൽകിയിരിക്കുന്ന V Mohan Murthy എന്ന പ്രൊഫൈലിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് 2018 ഡിസംബർ 19 നാണ്. ഈ പോസ്റ്റിൽ കാൽ തൊട്ടു വന്ദിക്കുന്നത് ടിഎസ് സിംഗ് ദേവ് ആണെന്നാണ് വാദഗതി. എന്നാൽ ഒരു പോസ്റ്റുകളിൽ നിന്നും ചിത്രത്തിൻറെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല.
കൂടാതെ ഏതാനും വസ്തുതാ പരിശോധന വെബ്‌സൈറ്റുകൾ ചിത്രത്തിന്റെ വസ്തുതാ പരിശോധന നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. boomlive എന്ന വസ്തുതാ പരിശോധന വെബ്‌സൈറ്റ് 2018 ഡിസംബർ 18 നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് ഛത്തീസ്ഗഡ് മന്ത്രി ടിഎസ് സിംഗ് ദേവ് രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിച്ചോ എന്നതാണ്.
കിട്ടിയ വിവരങ്ങൾ ഉൾപ്പെടുത്തി കുറച്ചുകൂടി വ്യാപ്തിയിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പത്രിക എന്ന മാധ്യമത്തിന്റെ 2018 ഡിസംബർ 19 ന് പ്രസിദ്ധീകരിച്ച ഇ പേപ്പർ ഇതേ ചിത്രവുമായി ലഭിച്ചു.

ടിഎസ് സിംഗ് ദേവ് രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിക്കാനല്ല ഒരു ചരട് താഴെ നിന്നും എടുക്കാനാണ് കുനിയുന്നത് എന്ന് ചിത്രത്തിന് പത്രിക അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.
മൻമോഹൻസിംഗിന്റെ കൈയിലിരിക്കുന്ന പൂച്ചെണ്ടിൽ നിന്നും ഒരു ചരട് നീളത്തിൽ താഴെ മുട്ടി കിടക്കുന്നത് ചിത്രം സൂം ചെയ്തു നോക്കിയാൽ കാണാൻ സാധിക്കും.
കൂടാതെ വസ്തുത പരിശോധന നടത്തിയ വെബ്‌സൈറ്റുകൾ ഈ ചിത്രത്തിൽ കുനിഞ്ഞു നിൽക്കുന്നത് ടിഎസ് സിംഗ് ദേവ് ആണെന്നും അദ്ദേഹം കുനിയുന്നത് രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിക്കാനല്ല ചരട് എടുക്കാൻ വേണ്ടിയാണെന്നും വസ്തുത പരിശോധന നടത്തി തെളിയിച്ചിട്ടുണ്ട്.
archived link | boomlive |
archived link | altnews |
archived link | indiatoday |
അതുകൊണ്ട് പോസ്റ്റിൽ നൽയിരിക്കുന്ന വാദം ചിത്രവുമായി ബന്ധമില്ലാത്തതാണ്.
ഞങ്ങൾ ഹിന്ദി ഭാഷയിൽ ഇതേ ചിത്രം വസ്തുതാ പരിശോധന നടത്തിയിരുന്നു
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജ വിവരണമാണ്. ഈ ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ കാലു പിടിക്കാൻ എന്ന് തോന്നുന്ന തരത്തിൽ കുനിയുന്നത് മോത്തിലാൽ വോറയല്ല. ഛത്തീസ്ഗഡ് മന്ത്രി ടിഎസ് സിംഗ് ദേവ് ആണ്. അദ്ദേഹം കാലു പിടിക്കാൻ വേണ്ടിയല്ല കുനിയുന്നത് താഴെ നിന്നും ഒരു ചരട് എടുക്കാനാണ്. അതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.
ചിത്രം കടപ്പാട് ഫേസ്ബുക്ക്

Title:മോത്തിലാൽ വോറ രാഹുൽ ഗാന്ധിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചോ..?
Fact Check By: Vasuki SResult: False
