വിവരണം

FacebookArchived Link

ജൂലൈ 9, 2019 മുതല്‍ B4blaze എന്നൊരു ഫെസ്ബുക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ട്രെയിനില്‍ ഇരിക്കുന്ന ഒരു യാത്രിയുടെ കാലി കുപ്പിയില്‍ വെള്ളം നിറക്കുന്നതായി കാണാം. ചിത്രത്തില്‍ ഇംഗ്ലീഷില്‍ എഴുതിരിക്കുന്ന വാചകം അനുസരിച്ച് ഈ മുത്തശ്ശിക്ക് 92 വയസ് പ്രായമുണ്ട് അവര്‍ ഏറെ വര്‍ഷങ്ങളായി യാത്രികര്‍ക്ക് സൌജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നു. പക്ഷെ അവരെ നോക്കാന്‍ ആരുമില്ല, അവര്‍ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത് എന്നും വാചകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ മുത്തശ്ശി എവിടെയാണ് എന്നതിനെ കുറിച്ച് പോസ്റ്റില്‍ വിവരം നല്കിട്ടില്ല. അമ്മുമേയുടെ പേരും പോസ്റ്റില്‍ നല്കിട്ടില്ല. പോസ്റ്റില്‍ ഉന്നയിക്കുന്നത് നാലു അവകാശ വാദങ്ങളാണ്. മുത്തശ്ശിക്കു 92 വയസ് ആണ്, അവര്‍ റെയില്‍വേ സ്റ്റേഷനില്‍ സൌജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നു, മുത്തശ്ശിയെ നോക്കാന്‍ ആരും ഇല്ല എന്നട്ട് അവര്‍ ഈ ജോലി ഒറ്റയ്ക്കാണ് ചെയ്യുന്നത്. എന്നാല്‍ ഈ മുത്തശ്ശി ആരാണ്? എവിടെയാണ് അവര്‍ താമസിക്കുന്നത്? മുത്തശ്ശിയെ നോക്കാന്‍ ആരുമില്ലേ? മുത്തശ്ശി വര്‍ഷങ്ങളായി വെള്ളം വിതരണം ചെയ്യുന്ന ജോലി ഒറ്റയ്ക്കാണോ ചെയ്യുന്നത്? നമുക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അന്വേഷിക്കാം.

വസ്തുത വിശകലനം

വാ൪ത്തയെ സംബന്ധിച്ച കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ വാ൪ത്തെ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ പരിണാമങ്ങളില്‍ The Youth എന്ന വെബ്സൈറ്റ്‌ ഒരു കൊല്ലം മുമ്പേ പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. വാ൪ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

YouthArchived Link
NewscrabArchived Link

ഈ വാ൪ത്തെ പ്രകാരം ഈ മുത്തശ്ശി മധ്യപ്രദേശിലെ ഗ്വാളിയര്‍ റെയില്‍വേ സ്റ്റേഷനിലാണ് സൌജന്യമായി കുടിവെള്ളം വിതരണം ചെയുന്നത്. പക്ഷെ ഈ പണി മുത്തശ്ശി ഒറ്റയ്ക്കല്ല ചെയ്യുന്നത് എന്ന് വാ൪ത്തയില്‍ പറയുന്നു. മുത്തശ്ശി സഹായിക്കാന്‍ ഒരു പ്രതെയെക സംഘമുണ്ട്. പക്ഷെ മുത്തശ്ശിയുടെ മക്കള്‍ ഉപേക്ഷിച്ചുവോ എന്നൊരു ആശങ്ക പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഞങ്ങള്‍ യുടുബില്‍ 92 year old woman serving water at a Railway platform എന്ന് ടൈപ്പ് ചെയ്തു അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സീ ന്യൂസ്‌ ചെയ്ത ഒരു വാ൪ത്തയുടെ വീഡിയോ ലഭിച്ചു. വീഡിയോയില്‍ ഈ അമ്മുമ്മയെക്കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും എല്ലാ വിശദമായി പറഞ്ഞിട്ടുണ്ട്.

മുത്തശ്ശിയുടെ പേര് സരള എന്നാണ്. അവര്‍ക്ക് 92 വയിസ് പ്രായമുണ്ട്. സരള അമ്മുമ ഗ്വാളിയറില്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ 20 കൊല്ലമായി കുടിവെള്ളം വിതരണം ചെയ്യുന്നു. സരള മുത്തശ്ശിയുടെ വീട്ടില്‍ ഒരു കുറവുമില്ല. ആള്‍ക്കാര്‍ക്ക് ദാഹജലം നല്‍കുമ്പോള്‍ മുത്തശ്ശിക്ക് സന്തോഷം കിട്ടും. അതിനാല്‍ അവര്‍ എല്ലാം ദിവസവും റെയില്‍വേ സ്റ്റേഷനില്‍ സേവനം ചെയ്യാനുള്ള മനോഭാവത്തോടെ യാത്രികള്‍ക്ക് സൌജന്യമായി വെള്ളം വിതരണം ചെയ്യും. ഈ കാര്യത്തില്‍ അവരെ സഹായിക്കാന്‍ 70 പേരുടെ ഒരു സംഘം ഉണ്ട്. അവര്‍ ഈ ജോലി ഒറ്റയ്ക്കല്ല ചെയ്യുന്നത്.

അവരുടെ മുഴുവന്‍ കുടുംബം ഈ പണിയില്‍ സരള മുത്തശ്ശിയെ സഹായിക്കുന്നുണ്ട്. മുത്തശ്ശിയെ ആരും ഉപേക്ഷിച്ചിട്ടില്ല, അവര്‍ മക്കളും പേര കുട്ടികള്‍ക്കൊപ്പം സുഖമായി കഴിയുന്നുണ്ട്. സരള മുത്തശ്ശിയുടെ മകന്‍ അധിത്യ വല്ലഭ് ത്രിപാഠി വീഡിയോയില്‍ കാണുന്നുണ്ട്. അദേഹവും അമ്മയെ സഹായിക്കാനായി സ്റ്റേഷനില്‍ വരാറുണ്ട്. കുടുംബത്തിലെ കൊച്ച് കുട്ടികളും ഈ കാര്യത്തില്‍ മുത്തശ്ശിയെ സഹായിക്കുന്നത് നമുക്ക് വീഡിയോയില്‍ കാണാം.

അതിനാല്‍ പോസ്റ്റില്‍ അവകാഷിക്കുന്ന നാള്‍ അവകാശത്തില്‍ രണ്ടണം ശെരിയാണ്. അമ്മുമേക്ക് 92 വയസ് പ്രായമുണ്ട്, അവര്‍ ദിവസവും യാത്രികള്‍ക്ക് വെള്ളം വിതരണം ചെയ്യുന്നു എന്ന് യാഥാര്‍ഥ്യമാണ്. പക്ഷെ അവരെ നോക്കാന്‍ ആരുമില്ല, അവര്‍ ഈ കാര്യം ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്ന കാര്യങ്ങള്‍ മാത്രം തെറ്റാണ്‌.

നിഗമനം

പോസ്റ്റില്‍ അവകാശപ്പെടുന്ന നാലു വാദങ്ങളില്‍ രണ്ട് എണ്ണം തെറ്റാണ്‌. സരള മുത്തശ്ശി അവരുടെ കുടുംബത്തിന്‍റെ ഒപ്പം സുഖമായി കഴിയുന്നു. വെള്ളം വിതരണം ചെയ്യാന്‍ മുത്തശ്ശിക്ക് 70പേരുടെ ഒരു സംഘമുണ്ട്, അവര്‍ ഈ ജോലി ഒറ്റക്കല്ല ചെയ്യുന്നത്. അതിനാല്‍ ഈ പോസ്റ്റ്‌ സമിശ്രിതമാണ് എന്നൊരു നിഗമനത്തില്‍ നാം എത്തുന്നു.

Avatar

Title:റെയില്‍വേ സ്റ്റേഷനില്‍ സൌജന്യമായി യാത്രികരുടെ ദാഹമകറ്റുന്ന ഈ മുത്തശ്ശിയെ ആരും നോക്കാനില്ലേ...?

Fact Check By: Mukundan K

Result: Mixture