
വിവരണം
പറഞ്ഞറിയിക്കാൻ പറ്റില്ല ?
13 തവണ കിട്ടാത്ത കുഞ്ഞിക്കാൽ
പതിനാലാം തവണ കിട്ടിയ സഹോദരി.!!!??
എന്ന തലക്കെട്ട് നല്കി ഓഗസ്റ്റ് 1ന് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തിട്ടുണ്ട്. Z4 Media എന്ന പേജാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 141 ലൈക്കുകളും 3 ഷെയറുകളുമുണ്ട്.

എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ 13 തവണ പ്രസവത്തിനിടയില്‍ കുഞ്ഞ് മരിച്ചുപോയി ഒടുവില്‍ കിട്ടിയ കുഞ്ഞാണോ ചിത്രത്തിലുള്ളത്? പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്?
വസ്തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന സ്ത്രീയുടെ ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇതെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. tvuol.uol.com.br എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ സംഭവം നടന്നത് വടക്കന്‍ ബ്രസീലിലെ പാരാ എന്ന സംസ്ഥാനത്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന തലക്കെട്ടിലെ കഥയും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. 79 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള സ്ത്രീ 46 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഞ്ഞിന് ജന്മം നല്‍കിയെന്നത് മാത്രമാണ് വാര്‍ത്ത. അല്ലാതെ അതില്‍ എവിടെയും അവരുടെ ഗര്‍ഭം 13 തവണ അലസിപ്പോയെന്നോ 14ാം തവണയാണ് കുട്ടിയെ ജീവനോടെ തിരികെ ലഭിച്ചതെന്നോ പരാമര്‍ശിച്ചിട്ടില്ല.
റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സ്ക്രീന്‍ഷോട്ട്-

വാര്‍ത്ത റിപ്പോര്‍ട്ട്-

വീഡിയോ റിപ്പോര്‍ട്ട്-
നിഗമനം
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ട് നല്‍കിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. യഥാര്‍ത്ഥ സംഭവം വാര്‍ത്ത റിപ്പോര്‍ട്ട് സഹിതം കണ്ടെത്താന്‍ കഴിഞ്ഞതോടെ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:13 തവണ ജീവനോടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാതെ 14ആം തവണ അമ്മയായ സ്ത്രീയാണോ ചിത്രത്തിലുള്ളത്?
Fact Check By: Dewin CarlosResult: False
