വിവരണം

Cinema Darbaar

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 200 രൂപയുടെ ഒരു നാണയതിന്റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “അങ്ങനെ 200 രൂപയുടെ കോയിനും ഇറങ്ങി” എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്.

FB postarchived link

നോട്ടു നിരോധനത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ റിസർവ് ബാങ്ക് പുതിയ നോട്ടുകൾ ഇറക്കുന്നു എന്നും പുതിയ നാണയങ്ങൾ ഇറക്കുന്നുവെന്നും നിറയെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഈ നാണയവും അതെ ഗണത്തിൽ പെട്ടതാണോ അതോ യഥാർത്ഥത്തിൽ 200 രൂപയുടെ നാണയം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നോ..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ഈ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു. റിസർവ് ബാങ്ക് 200 രൂപയുടെ നാണയം പുറത്തിറക്കി എന്ന വാർത്ത പ്രസിദ്ധീകരിച്ച ഏതാനും മാധ്യമങ്ങളുടെ ലിങ്കുകൾ ലഭിച്ചു.

trend now topicsarchived link

അതോടൊപ്പം ഇത്തരത്തിൽ സമാന രീതിയിൽ വിവിധ നാണയങ്ങളും കറൻസി നോട്ടുകളും റിസർവ് ബാങ്ക് പുറത്തിറക്കി എന്ന് പ്രചരിപ്പിച്ച വിവിധ പോസ്റ്റുകളുടെ വസ്തുതാ അന്വേഷണം നടത്തിയ ലേഖനങ്ങളുടെ ലിങ്കുകളും ലഭിച്ചു. ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണ് എന്നാണ് ലേഖനങ്ങളിൽ നൽകിയിട്ടുള്ള നിഗമനം.

thequintarchived link
boomlivearchived link

dailyhunt എന്ന മാധ്യമം വാർത്ത സത്യമാണോ അല്ലയോ എന്ന് വിവരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇക്കണോമിക് ടൈംസ് 2018 മാർച്ച് 27 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റിസർവ് ബാങ്ക് പരിമിതമായ പതിപ്പ് നാണയങ്ങൾ പുറത്തിറക്കി. ചെറിയ ഡിനോമിനേഷൻ നാണയങ്ങൾ ഫാഷനിൽ നിന്ന് പുറത്തുപോകുമ്പോൾ, പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പത്ത് രൂപ നാണയത്തിനുശേഷം, ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 350 രൂപയുടെ നാണയം പുറത്തിറക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.

നാണയത്തിന്റെ ചുറ്റളവ് 44 മില്ലിമീറ്റർ ആയിരിക്കും" എന്ന് നൽകിയിട്ടുണ്ട്. എന്നാൽ 200 രൂപയെക്കുറിച്ച് വാർത്തയിൽ ഒന്നും പറയുന്നില്ല.

അതിനാൽ കൂറുതലറിയാൻ ഞങ്ങൾ റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് നോക്കി. റിസർവ് ബാങ്ക് ഇതുവരെ പുറത്തിറക്കിയിട്ടുള്ള കറൻസി നോട്ടുകളെക്കുറിച്ച്എം നാണയങ്ങൾ കുറിച്ചും വ്യക്തമായ വിവരങ്ങൾ ബാങ്ക് സൈറ്റിൽ നൽകിയിട്ടുണ്ട്. 10 പൈസയുടെ മുതൽ 10 രൂപയുടെ വരെയുള്ള നാണയങ്ങൾ ചിത്രം സഹിതം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ നൽകിയിട്ടുള്ള 350 രൂപയുടെ നാണയത്തെപ്പറ്റിയും റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ പരാമർശമില്ല. 200 രൂപയുടെ നാണയത്തിനെ പറ്റി ഒന്നും തന്നെ പറയുന്നില്ല.

archived link

ഞങ്ങളുടെ അന്വേഷണത്തിൽ റിസർവ് ബാങ്ക് 200 രൂപയുടെ നാണയം വിനിമയത്തിനായി പുറത്തിറക്കിയതായി വാർത്തകളില്ല. ചിത്രത്തിൽ നൽകിയിട്ടുള്ളത് വെറുതെ ആരെങ്കിലും കൗതുകത്തിനായി നിർമിച്ച നാണയമാകാം. നാണയത്തിന്റെ യഥാർത്ഥ ഉറവിടം അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. എന്നാൽ ഈ നാണയം റിസർവ് ബാങ്ക് പുറത്തിറക്കിയതല്ല എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും വ്യാജമാണ്. 200 രൂപയുടെ നാണയം ഇതുവരെ റിസർവ് ബാങ്ക് വിനിമയത്തിനായി പുറത്തിറക്കിയിട്ടില്ല. 10 രൂപയുടെ വരെയുള്ള നാണയങ്ങൾ മാത്രമേ ഇന്ത്യയിൽ റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ളു. അതിനാൽ തെറ്റിദ്ധാരണ പരത്തുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:200 രൂപയുടെ നാണയം ഇന്ത്യയിൽ പുറത്തിറക്കിയോ..?

Fact Check By: Vasuki S

Result: False