ഖത്തര്‍ ഫിഫ ലോകകപ്പ് 2022: സന്ദര്‍ശകര്‍ക്കായി പ്രചരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാജമാണ്…

അന്തര്‍ദേശിയ൦ | International സാമൂഹികം

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് വേളയിൽ സന്ദർശകർക്ക് യാഥാസ്ഥിതികമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍ അറിയിപ്പ് പുറത്തിറക്കി എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന വാചകത്തോടൊപ്പം  വേദിയില്‍ കാണികള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നു സൂചിപ്പിക്കുന്ന അടയാളങ്ങളുടെ ഗ്രാഫിക് ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററാണ് ഇന്‍റർനെറ്റിൽ വൈറലാകുന്നത്. ഈ ഗ്രാഫിക് അനുസരിച്ച്, മദ്യപാനം, സ്വവർഗരതി, അശ്ലീലം, അശ്ലീലം, ആരാധനാലയങ്ങളോടുള്ള അനാദരവ്, ഉച്ചത്തിലുള്ള സംഗീതവും ശബ്ദവും, ഡേറ്റിംഗ്, ആളുകളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കൽ എന്നിവയാണ് ഈ അറിയിപ്പ് അനുസരിച്ച് ഒഴിവാക്കേണ്ട കാര്യങ്ങൾ. 

archived linkFB post

എന്നാല്‍ ഈ ഗ്രാഫിക് വ്യാജമാണെന്നും സംഘാടകർ അത്തരം നിര്‍ദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

പോസ്റ്ററിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പ്രചരിക്കുന്ന പോസ്റ്റര്‍ തെറ്റാണെന്ന് വ്യക്തമാക്കി ഫിഫ 2022-ന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിപ്പ് നല്കിയിരിക്കുന്നത് ഞങ്ങള്‍ക്ക് ലഭിച്ചു.

“സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന ഗ്രാഫിക് ഔദ്യോഗിക തലങ്ങളില്‍ നിന്ന് നല്‍കിയതല്ല, അതിൽ വസ്തുതാപരമായി തെറ്റായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു.”

ടൂർണമെന്‍റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിനോദസഞ്ചാരികൾക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: 

“വസ്ത്രധാരണം 

ആളുകൾക്ക് പൊതുവെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു ഇടമായതിനാല്‍ സന്ദർശന വേളയില്‍ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോട്ടൽ ബീച്ചുകളിലും കുളങ്ങളിലും നീന്തൽ വസ്ത്രങ്ങൾ അനുവദനീയമാണ്. മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകർ സ്റ്റേഡിയത്തിൽ ഷർട്ടുകൾ അഴിച്ചുമാറ്റുന്നത് അനുവദനീയമല്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. 

മദ്യം

മദ്യം പ്രാദേശിക സംസ്കാരത്തിന്‍റെ ഭാഗമല്ല, മറിച്ച് ആതിഥ്യ മര്യാദയാണ്. മദ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് വാങ്ങാൻ മദ്യം ലഭ്യമാകും. ലൈസൻസുള്ള റസ്റ്റോറന്‍റുകളിലും രാജ്യത്തുടനീളമുള്ള പല ഹോട്ടലുകളിലും മദ്യം വിളമ്പുന്നു. നിയുക്ത പ്രദേശങ്ങൾക്ക് പുറത്ത് മദ്യം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നത് ആരാധകർ ശ്രദ്ധിക്കേണ്ടതാണ്. 

ഖത്തറിലേക്ക് മദ്യം കൊണ്ടുവരാൻ അനുവാദമില്ല എന്നതും ആരാധകർ ശ്രദ്ധിക്കേണ്ടതാണ്. ഖത്തറിലേക്ക് എത്തുമ്പോൾ കണ്ടുകെട്ടുന്നത് ഒഴിവാക്കാൻ ആരാധകർ അവരുടെ ഉത്ഭവ രാജ്യത്ത് നിന്ന് മദ്യവുമായി യാത്ര ചെയ്യുന്നതോ ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ വാങ്ങുന്നതോ ഒഴിവാക്കണം.

പരസ്യ സ്നേഹ പ്രകടനങ്ങൾ

പരസ്യ സ്‌നേഹപ്രകടനങ്ങൾ പ്രാദേശിക സംസ്‌കാരത്തിന്‍റെ ഭാഗമല്ല.  ടൂർണമെന്‍റിനായി ഖത്തറിലേക്ക് പോകുന്ന ആരാധകർ ഇത് ബഹുമാനിക്കണമെന്ന് ഞങ്ങൾ ദയയോടെ അഭ്യർത്ഥിക്കുന്നു.

ഫോട്ടോഗ്രാഫി

ചിത്രങ്ങളെടുക്കുമ്പോൾ, സാമാന്യ മര്യാദ പാലിക്കുകയും പൊതുജനങ്ങളുടെ ഫോട്ടോ എടുക്കുന്നതിന്/പകര്‍ത്തുന്നതിന് മുമ്പ് അനുവാദം ചോദിക്കാൻ ആരാധകരോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. സർക്കാർ കെട്ടിടങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് അനുവദനീയമല്ലെന്ന് ആരാധകർ അറിഞ്ഞിരിക്കണം.

ആഴ്ചയുടെ തുടക്കം

ആഴ്ചയിലെ ആദ്യ ദിവസം ഞായറാഴ്ചയും വാരാന്ത്യം വെള്ളിയും ശനിയുമാണ്.

സേവനങ്ങള്‍

പുണ്യദിനമായ വെള്ളിയാഴ്ച ആയതിനാൽ ബാങ്കുകളും മറ്റ് സേവനങ്ങളും ഉണ്ടായിരിക്കില്ല. ചില കടകൾ ഉച്ചപ്രാർത്ഥനയ്ക്ക് മുമ്പ് രണ്ട് മണിക്കൂർ അടച്ചിട്ട് വീണ്ടും തുറക്കും. അതിനാൽ നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് തുറക്കുന്ന സമയം പരിശോധിക്കുക.”

ഇതാണ് ഖത്തര്‍ ഫിഫ 2022 സംഘാടകര്‍ ഔദ്യോഗികമായി നല്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. മറ്റുള്ള പ്രചരണങ്ങളെല്ലാം തെറ്റാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ 2022 മല്‍സരത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളായി പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത് തെറ്റായ അറിയിപ്പാണ്. സംഘാടകര്‍ ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. യഥാര്‍ത്ഥ നിര്‍ദ്ദേശങ്ങള്‍ ഫിഫ 2022 ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഖത്തര്‍ ഫിഫ ലോകകപ്പ് 2022: സന്ദര്‍ശകര്‍ക്കായി പ്രചരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാജമാണ്…

Fact Check By: Vasuki S 

Result: False