മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയോ? സത്യാവസ്ഥ അറിയാം...
ദളിതരെ ജീവിക്കാന്‍ അനുവദിക്കണം എന്ന തരത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ലോകസഭയില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം ഖര്‍ഗെയുടെ അമിതമായ ആസ്തിയുടെ വിവരങ്ങള്‍ വെളുപെടുത്തി എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു സംഭവവും ലോകസഭയില്‍ നടന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ലോകസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോകസഭയില്‍ എറ്റുമുട്ടപ്പോള്‍ നടന്ന സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“കൊണ്‌ഗ്രെസ്സിന്റെ ദളിത് MP ആയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ക്കെ ലോക്‌സഭയില്‍ വിതുമ്പി പറഞ്ഞു.. മോദി സര്‍ക്കാര്‍ ഞങ്ങള്‍ ദളിതര്‍ക്ക് ഒരു സെന്റ് ഭൂമിയെങ്കിലും അനുവദിക്കണം.. ഞങ്ങളെ ജീവിക്കാനനുവദിക്കണം.. ലോകസഭ നിശബ്ദമായി..
15 മിനിട്ടിനുശേഷം മോദി എഴുന്നേറ്റു.. മല്ലികാര്‍ജ്ജുന്‍ സാബ്.. താങ്കള്‍ക്ക് അറിയുമോ താങ്കളുടെ കയ്യില്‍ എത്ര ഉണ്ടെന്ന്.. ഞാന്‍ പറഞ്ഞു തരാം..
ബാഗളൂരിലെ ബാനെരുഘട്ടില്‍ 500 കോടിയുടെ കോംപ്ലെക്‌സ്...
ചിക്കമംഗളൂരില്‍ 300 ഏക്കര്‍ കോഫീ പ്ലാന്റെഷന്‍...
അവിടെ തന്നെ 50 കോടിയുടെ വീട്...
കേന്‌ഗേരിയില്‍ 40 കോടിയുടെ ഫാം ഹൌസ്...
25 കോടിയുടെ കെട്ടിടം MS രാമയ്യ കോളേജിന് അടുത്ത്...
RT നഗര്‍ ബാന്ഗളൂരില്‍ ഒരു ബംഗ്ലാവ്...
ബല്ലാരി റോഡില്‍ 17 ഏക്കര്‍ ഭൂമി...
ഇന്ദിര നഗറില്‍ 3 നില കെട്ടിടം...
ബാന്ഗളൂരിലെ സദാശിവ് നഗറില്‍ 2 ബംഗ്ലാവ്...
ഇത് കൂടാതെ താങ്കള്‍ക്കും താങ്കളുടെ ബന്ധുക്കള്‍ക്കും മൈസൂര്‍, ഗുല്‍ബര്‍ഗ, ചെന്നൈ, ഗോവ, പൂന, നാഗ്പൂര്‍, മുംബൈ, ഡല്‍ഹി ഇവിടങ്ങളിലും ഭൂമികള്‍ ഉണ്ട്..
ഇത് ലോകസഭയില്‍ പറഞ്ഞതാണ്..
ഒരു മാമാമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.. ഇത് വാര്‍ത്ത ആവാതിരിക്കാന്‍ മല്ലികാര്‍ജ്ജുന്‍ എത്ര കോടി മാധ്യമങ്ങള്‍ക്ക് കൊടുത്തു എന്നറിയില്ല.”
ഇങ്ങനെയൊരു സംഭവം ലോകസഭയില്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തി എത്ര? എന്നി ചോദ്യങ്ങള്‍ക്കുള്ള മറുപടി നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
കോണ്‍ഗ്രെസിന്‍റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ 2014 മുതല്‍ 2019 വരെ ലോകസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 2019ല്‍ ലോകസഭ തെരഞ്ഞെടുപ്പ് തോറ്റത്തിനെ തുടര്‍ന്ന് അദ്ദേഹം പിന്നിട് രാജ്യസഭയിലെ അംഗമായി.
അതിനാല്‍ പോസ്റ്റില്‍ പറയുന്ന സംഭവം നടന്നത് 2014-2019 എന്ന കാലഘട്ടത്തില്‍ നടന്നതായിരിക്കണം. ഞങ്ങള്‍ പ്രധാനമന്ത്രിയും ഖര്‍ഗെയും തമ്മില്‍ ലോകസഭയില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചു.
പക്ഷെ പ്രധാനമന്ത്രി മോദി ഖര്‍ഗെക്കെതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതായി എവിടെയും കണ്ടെത്തിയില്ല. വിവിധ ചര്‍ച്ചകളില്‍ ഖര്‍ഗെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.
2017ല്‍ ബജറ്റ് സെഷന്‍ നടക്കുമ്പോള്‍ ഇരുവര്‍ തമ്മിലുണ്ടായ ചര്‍ച്ചയുടെ ഭാഗം നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.
2019ല്‍ പ്രധാനമന്ത്രി മോദി ഖര്‍ഗെജി ‘ഡീസന്‍റ് (മാന്യമായ)’ വ്യക്തിയാണ് പക്ഷെ ഇപ്പോഴും ‘ഡിസ്സന്‍റ് (വിയോജിപ്പ്)’ എന്താ ചെയ്യുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല എന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു.
2018ലും പ്രധാമന്ത്രി നരേന്ദ്ര മോദി ഖര്‍ഗെയുടെ ശായരിയുടെ (ഒരു തരത്തിലെ ഉര്‍ദു കാവ്യ വരികള്‍) മറുപടി അതേ ശായരിയെ വ്യാഖ്യാനിച്ച് കൊടുക്കുന്നതായി നമുക്ക് താഴെ കാണാം.
ഇങ്ങനെ പല പ്രാവശ്യം പ്രധാനമന്ത്രിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോകസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രി പോസ്റ്റില്‍ പറയുന്ന പരാമര്‍ശം അദ്ദേഹത്തിനെതിരെ നടത്തിയതായി എവിടെയും കണ്ടെത്തിയില്ല.
ഞങ്ങള്‍ മല്ലിക്കാര്‍ജുന്‍ ഖര്‍ഗെയുടെ 2019ല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനിന് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചു. അദ്ദേഹത്തിന്‍റെ സത്യവാങ്മൂലത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് ഏകദേശം 16 കോടി രൂപയുടെ ആസ്തിയാണ്. അതെ സമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിന് വേണ്ടി നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രഖ്യാപിച്ചത് 20 കോടി രൂപയുടെ ആസ്തികളാണ്.
പോസ്റ്റില്‍ പറയുന്ന ആസ്തികള്‍ ഈ സത്യവാങ്മൂലത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ഈ ആരോപണങ്ങളുടെ സ്രോതസ്സ് അന്വേഷിക്കുന്നതിനിടെ ഞങ്ങള്‍ക്ക് 2014ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത വായിക്കാന്‍ - Nagpur Today | Archived Link
മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരെ 2014ല്‍ സമാജ് പരിവര്‍ത്തന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറി ബി. രത്നാകറാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ പ്രകാരം ഖര്‍ഗെ റവന്യൂ മന്ത്രിയായിര്‍ക്കുമ്പോള്‍ അഴിമതി നടത്തി 50000 കോടി രൂപയുടെ ആസ്തിയുണ്ടാക്കി. ഈ ആസ്തികളുടെ വിവരങ്ങള്‍ ലോകായുക്തക്ക് നല്‍കിയ പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളുടെ മലയാളം തര്‍ജമ്മയാണ് പോസ്റ്റിലും നല്‍കിയിരിക്കുന്നത്.
ഈ ആരോപങ്ങള്‍ 2018ല്‍ BJP നേതാകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിണ്ടും ആവര്‍ത്തിച്ചു. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു വീഡിയോ BJP തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു.
ഈ ആരോപങ്ങളെ കുറിച്ച് അന്വേഷിച്ച് നിര്‍മിച്ച റിപ്പോര്‍ട്ട് എന്താ ലോകായുക്ത വെളിപെടുത്താത്തത്? എന്ന ചോദ്യവും വീഡിയോയില്‍ ഉന്നയിക്കുന്നുണ്ട്. ഇത് കൊണ്ടാണോ ലോകായുക്തയെ ദുര്‍ബലമാക്കിയത് സിദ്ധരാമയ്യ? എന്നും BJP വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
ഇതിനെ ശേഷം കര്‍ണാടകയില്‍ 2019ല്‍ തിരിച്ച് അധികാരത്തില്‍ വന്നു. പക്ഷെ ഇത് വരെ ഈ കേസിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസഭയില്‍ ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ച് പരമാര്‍ശം നടത്തിയതായി എവിടെയും കണ്ടെത്തിയിട്ടില്ല. വൈറല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഖര്‍ഗെയുടെ അനധികൃത ആസ്തിയുടെ വിവരങ്ങള്‍ ആദ്യം മുന്നില്‍ വന്നത് 2014 കര്‍ണാടക ലോകായുക്തയ്ക്ക് സമര്‍പ്പിച്ച ഖര്‍ഗെക്കെതിരെയുള്ള ഒരു പരാതിയിലാണ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഇത് വരെ പുറത്താക്കിയിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയോ? സത്യാവസ്ഥ അറിയാം...
Fact Check By: Mukundan KResult: Misleading