FACT CHECK: കലാപത്തിന്‍റെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ദേശിയം

വിവരണം

പൌരത്വ നിയമത്തിനെതിരെ കഴിഞ്ഞ മാസം മുതല്‍ ഇന്ത്യയില്‍ പല ഇടത്തും വന്‍ പ്രതിഷേധങ്ങളാണ് നമ്മള്‍ കണ്ടത്. ചില ഭാഗങ്ങളില്‍ ശാന്തതയോടെ പ്രതിഷേധങ്ങള്‍ നടന്നപ്പോല്‍ പലയിടത്തും ആക്രമണങ്ങളുമുണ്ടായി. ഇങ്ങനെയുള്ള ചില പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലുമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ ഇടയിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം പ്രതിഷേധകരോട് ഈടാക്കും എന്ന് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പല ആളുകള്‍ക്ക് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഇതിനെ ചോളി നോട്ടീസം ആയിച്ചു.

Republic

ഈ പശ്ചാത്തലത്തില്‍ കയ്യില്‍ കല്ലെടുത്ത് എറിയാനായി നില്കൂന്ന ഒരു വൃദ്ധന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വൃദ്ധന്‍ ഉത്തര്‍പ്രദേശില്‍ സമര പരിപാടിക്കിടയില്‍ കലാപമുണ്ടാക്കിയതിനാല്‍ ഇദ്ദേഹത്തിന് യോഗി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി അടക്കാന്‍ നോട്ടിസ് അയച്ചു എന്ന് വാദിക്കുന്ന പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. ഇതില്‍ ഒന്നിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിലെ വാചകം ഇപ്രകാരമാണ്: “ഇത് റഹ്മാന്‍ ചാച്ചാ ബിരിയാണിക്കും 500 രൂപയ്ക്കും വേണ്ടി എറിഞ്ഞതാ, പക്ഷെ #yogi സര്‍ക്കാര്‍ രണ്ട് ലക്ഷത്തിന്‍റെ നോട്ടീസ് നല്‍കി മിന്നിച്ചിട്ടുണ്ട്.”

യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന് യുപിയില്‍ ഈയിടെയുണ്ടായ സമരങ്ങളോട് എന്തെങ്കിലും ബന്ധമുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച പരിനാമങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് 2016ല്‍ ചെയ്ത ഒരു ട്വീറ്റ് ലഭിച്ചു. ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Twitter

ട്വീറ്റില്‍ നല്‍കിയ വാചകപ്രകാരം ചിത്രം ബംഗാളിലെ മാല്‍ഡായിലുണ്ടായ കലാപത്തിന്‍റെതാണ്. ഞങ്ങള്‍ 2016ലെ മാല്‍ഡാ കലാപത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ത്യ ടുഡേ ജനുവരി 2016ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

India TodayArchived Link

വാര്‍ത്ത‍ പ്രകാരം യുപിയില്‍ ഹിന്ദു നേതാവ് കമലേഷ് തിവാരി മൊഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മാല്‍ഡയില്‍ വന്‍ പ്രതിഷേധമുണ്ടായി. ഈ പ്രതിഷേധം കലാപമായി മാറി. ഈ ചിത്രം ഇതേ കലാപത്തിന്‍റെതാണോ അല്ലയോ എന്ന് പറയാനാകില്ല.

ഇതിനെ മുമ്പേയും പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

FC TamilAlt NewsVishwas 

നിഗമനം

സമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം നാലു കൊല്ലം പഴയതാണ്. ഈ ചിത്രത്തിന് ഈയിടെ  പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി യാതൊരു ബന്ധമില്ല.

Avatar

Title:FACT CHECK: കലാപത്തിന്‍റെ പഴയെ ചിത്രം തെറ്റായ വിവരതോടെ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Fact Check By: Mukundan K 

Result: False