വിവരണം

“എല്ലാവരിലും എത്തിക്കുക

ആസാമിൽ N R C യിൽ പേരില്ലാത്തവരെ വീട്ടിൽ നിന്ന് അടിച്ചോടിക്കുന്ന ഭീകര കാഴ്ച എന്നിട്ട് മോദി പറയുന്നു ആർക്കും ഒരു ബുദ്ധിമുട്ടും ആവില്ലാന്ന് 😳 ഇവിടെ ആസാമിൽ ഇന്‍റര്‍നെറ്റ് കണക്ഷൻ എടുത്ത് കളഞ്ഞത് ഇതിന് വേണ്ടി തന്നെയാണ്” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പോലിസ് കുട്ടികള്‍ക്കും സ്ത്രികള്‍ക്കും നേരെ ബലംപ്രയോഗിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ആസാമില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റേതാണ്, പൌരത്വ പട്ടികയില്‍ പേര് വരാത്തവര്‍ക്കെതിരെ പോലിസ് നടപടി എടുക്കുന്നു എന്ന തരത്തിലുള്ള വാദമാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. പക്ഷെ പലരും കമന്‍റ് ബോക്സില്‍ വീഡിയോയെ കുറിച്ച് അവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വീഡിയോ ഫെക്കാന്നെണ് പലരും കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാലും ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 10000 കാലും അധികം ഷെയറുകളാണ്. ഈ വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

FacebookArchived Link

വസ്തുത അന്വേഷണം

വീഡിയോയുടെ ഗുണനിലവാരം കുറച്ചിരിക്കുന്നതിനാല്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ വീഡിയോയിനെ കുറിച്ച് യാതൊരു വിവരം ലഭിച്ചില്ല. എന്നാല്‍ യുട്യുബില്‍ ഇതേ വിവരം വെച്ച് പലരും ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.

വീഡിയോയില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു ന്യൂസ്‌ ചാനലിന്‍റെ പേര് കാണാം.

Dy365 exclusive എന്ന് വീഡിയോയില്‍ എഴുതിട്ടുണ്ട്. ഈ ചാനലിന്‍റെ യുട്യുബ് ചാനല്‍ ഞങ്ങള്‍ പരിശോധിച്ചു പക്ഷെ അതില്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഞങ്ങള്‍ Dy365യുടെ ഫെസ്ബൂക്ക് ചാനല്‍ പരിശോധിച്ചു. Dy365യുടെ ഫെസ്ബൂക്ക് പേജില്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോ ലഭിച്ചു. സംഭവത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

വീഡിയോയില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം രണ്ടു വര്‍ഷം മുമ്പേ അതായത് 28 നവംബര്‍ 2017നാണ് ഈ വീഡിയോ ഫെസ്ബൂക്കില്‍ അപ്‌ലോഡ്‌ ചെയ്തത്. ഈ വീഡിയോക്ക് 2019ല്‍ നടപ്പിലാക്കിയ എന്‍.ആര്‍.സിയുമായി യാതൊരു ബന്ധമില്ല എന്ന് ഇതോടെ വ്യക്തമാക്കുന്നു.

വീഡിയോയുടെ അടിക്കുറിപ്പില്‍ നല്‍കിയ വിവരം പ്രകാരം, രണ്ടു കൊല്ലം മുമ്പേ അസ്സമിലെ ആമ്ചാന്ഗ് വന്യജീവി സങ്കേതത്തില്‍ അസം സര്‍ക്കാര്‍ അനധികൃത കയ്യേറ്റങ്ങള്‍ നീക്കംചെയ്യാനെത്തിയപ്പോള്‍ പോലിസ് നിവാസികള്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയിരുന്നു. ഈ വീഡിയോ ആ സംഭവത്തിന്‍റെതാണ്.

ഞങ്ങളുടെ പ്രതിനിധി ആമ്ച്ചന്ഗ് ഉള്‍പെടുന്ന സിവാസാഗര്‍ പോലിസ് സ്റ്റേഷനുമായി ബന്ധപെട്ടപ്പോള്‍ Dy365 പ്രസിദ്ധികരിച്ച വീഡിയോയുടെ ഒപ്പം നല്‍കിയ വിവരം ശരിയാണെന്ന് അവിടെത്തെ ഉദ്യോഗസ്ഥര്‍ സ്ഥിരികരിച്ചു.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോ രണ്ടു കൊല്ലം പഴയതാണ് മാത്രമല്ല ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് എന്‍.ആര്‍.സിയുമായി യാതൊരു ബന്ധമില്ല.

Avatar

Title:ആസ്സാമിലെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: False