
അമേരിക്കന്‍ സെനെറ്റില്‍ നടത്തിയ പ്രസംഗം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. മലയാളം സബ്ടൈറ്റിലുമായി ഒരു വീഡിയോയിലൂടെയാണ് ഈ പ്രസംഗം പ്രചരിപ്പിക്കുന്നത്. ഈ പ്രസംഗം പ്രചരിപ്പിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

T21 എന്ന ഫെസ്ബൂക്ക് പേജിന്‍റെ ലോഗോ നമുക്ക് വീഡിയോയില്‍ കാണാം. ഈ വീഡിയോ തന്നെയാണ് മറ്റു ഫെസ്ബൂക്ക് പ്രൊഫൈലുകളില്‍ ഒരേ ക്യാപ്ഷന്‍ ഉപയോഗിച്ച് പ്രച്ചരിപ്പിക്കുന്നത്. T21 പ്രസിദ്ധികരിച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Archived Link |
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ഈ വൈറല്‍ വീഡിയോ പ്രസിദ്ധികരിച്ച് വെറും ഒരു മണിക്കുറില്‍ ലഭിച്ചിരിക്കുന്നത് 111 ഷെയറുകളാണ്. അതു പോലെ ഈ വീഡിയോ ആയിരത്തോളം പേര് ഇത് വരെ കണ്ടിട്ടുമുണ്ട്. നമുക്ക് പോസ്റ്റിന്‍റെ വിവരണങ്ങള്‍ നോക്കാം.
വിവരണം
പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “അമേരിക്കൻ സെനറ്റിൽ നടന്ന പ്രസംഗം
ലോകമെമ്പാടുമുള്ള തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്നത് RSS ഉം, മോദിയുമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അമേരിക്കൻ സെനറ്റിൽ നടന്ന പ്രസംഗം..”
വീഡിയോയില്‍ കാണുന്ന വ്യക്തി ലോകത്തില്‍ നടന്ന പല വംശിയ ആക്രമണങ്ങളെ കുറിച്ച് പറയുന്നു. എങ്ങനെ ഒരു വംശിയ/വര്‍ഗീയ ആക്രമണം മറ്റൊരു ആക്രമണത്തിനെ പ്രചോദിപ്പിക്കുന്നു എന്നാണ് പറയുന്നത്. ടെക്സാസില്‍ 2019ല്‍ നടന്ന വെടിവെപ്പിനെ പ്രചോദിപ്പിച്ചത് ന്യൂ സീലണ്ടിലെ പള്ളിയില്‍ നടന്ന ആക്രമണവും ന്യൂസിലണ്ടിലെ ആക്രമണത്തിനെ പ്രചോദിപ്പിച്ചത് നോര്‍വേയില്‍ 2011ല്‍ ആന്ദ്രെ ബ്രെവിക് നടത്തിയ ആക്രമണവുമാണ് എന്ന് വക്താവ് പറയുന്നു. ആന്ദ്രെ ബ്രെവിക് ഉണ്ടാക്കിയ മാനിഫസ്റ്റോയില്‍ ബ്രെവിക് ആര്‍.എസ്.എസിനെ പ്രശംസിച്ചിരുന്നു എന്നും ആര്‍.എസ്.എസില്‍ നിന്നും പ്രചോദനം നേടിയിട്ടുണ്ടായിരുന്നു എന്നും വക്താവ് ചേര്‍ക്കുന്നു. വക്താവ് ആര്‍.എസ്.എസിന്‍റെയും മോദിയുടെയും മുകളില്‍ പല ആരോപണങ്ങള്‍ ഉന്നയിച്ചു മോദിയെ ഹ്യുസ്റ്റനില്‍ സ്വീകരിക്കരുത് എന്ന് വക്താവ് ആവശ്യപെടുന്നു.
വീഡിയോയുടെ സന്ദര്‍ഭം കഴിഞ്ഞ കൊല്ലം ഹ്യുസ്റ്റനില്‍ നടന്ന ഹൌടി മോദി പരിപാടിയുടേതാണ് എന്ന് മനസിലാക്കുന്നു. വീഡിയോയിലും #HowdyModi Houston Texas എന്ന് എഴുതിയത് നമുക്ക് കാണാം. എന്നാല്‍ ഈ പ്രസംഗം നടന്നത് അമേരിക്കന്‍ സെനെറ്റ് അതായത് അമേരിക്കയുടെ പാര്‍ലമെന്‍റിലല്ല. സത്യാവസ്ഥ എന്താണ് നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ഇതിനു മുമ്പു പ്രധാനമന്ത്രിയുടെ ഹ്യുസ്റ്റന്‍ സന്ദര്‍ശനത്തിന്‍റെ സമയത്തും സമുഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ മറാഠി ടീം ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു.
नरेंद्र मोदींच्या दडपशाहीविरोधात अमेरिकेच्या संसदेत पुरावे सादर करण्यात आले का? वाचा सत्य
ഈ വീഡിയോ 17 സെപ്റ്റംബര്‍ 2019ന് ഹ്യുസ്റ്റന്‍ സിറ്റി കൌണ്‍സില്‍ നടന്ന ഒരു പ്രസംഗത്തിന്‍റെതാണ്. 23 സെപ്റ്റംബര്‍ 2019ന് നടന്ന ഹൌഡി മോദി പരിപാടിയെ പലരും എതിര്‍ത്തിരുന്നു. അതില്‍ ഒന്നായിരുന്നു പീറ്റര്‍ ഫ്രെട്രിക് എന്നൊരു സാധാരണ പൌരന്‍. ഹ്യുസ്റ്റന്‍ സിറ്റി കൌണ്‍സിലില്‍ ഫ്രെട്രിക് നടത്തിയ പ്രസംഗമാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്. ഈ പ്രസംഗം നടത്തിയത് അമേരിക്കയിലെ സെനെറ്റിലല്ല. പീറ്റര്‍ ഫ്രെട്രിക് ഈ പ്രസംഗത്തിന്‍റെ വീഡിയോ തന്‍റെ ഫെസ്ബൂക് പ്രൊഫൈലിലും യുട്യൂബ് ചാനലിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.
YouTube |
സിറ്റി കൌണ്‍സിലില്‍ സാധാരണ പൌരനെ പ്രസംഗിക്കാന്‍ പറ്റുമോ?
അമേരിക്കയില്‍ സിറ്റി കൌണ്‍സിലില്‍ സാധാരണ പൌരന്‍ മാര്‍ക്ക് പ്രസംഗിക്കാന്‍ പറ്റും. ഹ്യുസ്റ്റന്‍ സിറ്റി കൌണ്‍സിലിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം എല്ലാ ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ സാധാരണ പൌരന്‍ മാര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സമയം കൊടുക്കാറുണ്ട്. ഒരാള്‍ക്ക് പ്രസംഗിക്കാന്‍ മുന്ന്‍ മിനിറ്റ് സമയം ലഭിക്കും.

ആരാണ് പീറ്റര്‍ ഫ്രെഡ്രിക്?
പീറ്റര്‍ ഫ്രെഡ്രിക് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു സ്വതന്ത്ര പത്രക്കാരനാണ്. അദേഹം പല പബ്ലിക്കേഷന്‍സിന് വേണ്ടി എഴുതാറുണ്ട്. അദേഹത്തിന്‍റെ വെബ്സൈറ്റ് പ്രകാരം ഡോ. ബാബാസാഹേബ് അംബേദ്‌കരുടെ ചിന്തകളില്‍ നിന്നും പ്രചോദനം നേടിയ അദേഹം ഇന്ത്യയെ കുറിച്ച് പഠനം നടത്തി. പീറ്റര്‍ ആര്‍.എസ്.എസും മഹാത്മാ ഗാന്ധിയുടെയും എതിരെയാണ്. അദേഹം Gandhi: Racist or Revolutionary and Captivating the Simple-Heared എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്.
നിഗമനം
വീഡിയോയില്‍ കാണുന്ന പ്രസംഗം പീറ്റര്‍ ഫ്രെഡ്രിക് എന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഹ്യുസ്റ്റ്ന്‍ സിറ്റി കൌണ്‍സിലില്‍ മോദിക്കും ആര്‍.എസ്.എസിനുമെതിരെ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് അമേരിക്കന്‍ സെനറ്റില്‍ മോദിക്കെതിരെ നടത്തിയ പ്രസംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

Title:FACT CHECK: ഈ വീഡിയോ അമേരിക്കന്‍ സെനറ്റില്‍ നടന്ന പ്രസംഗത്തിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
