ജാവയിലുള്ള ബുദ്ധ ക്ഷേത്രം ബാലിയിലെ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

അന്തര്‍ദേശിയ൦ | International

വിവരണം 

“ബാലിയിലെ ശ്രീ ചക്ര മാതൃകയിൽ ഉള്ള ക്ഷേത്രം” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 25, 2019 മുതല്‍ ഒരു ചിത്രം Scientific Institute Of Tantric Heritage SITH എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ കാണുന്നത് ഇന്തോനേഷ്യയിലെ ബാലിയിലുള്ള ശ്രി ചക്രത്തിന്‍റെ മാതൃകയില്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രമാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. മദ്ധ്യ അമേരിക്കയിലും  ദക്ഷിണ അമേരിക്കയിലുള്ള മായ സഭ്യത നിര്‍മിച്ച പിരമിഡുകള്‍ പോലെയുള്ള ഒരു വിശാലമായ ക്ഷേത്രം ആണ് നാം ചിത്രത്തില്‍ കാന്നുന്നത്. 

FacebookArchived Link

ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യയിലെ ബാലി. 2017ല്‍ 57 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ബലി സന്ദര്‍ശിച്ചത്. ഇതില്‍ 2.65 ലക്ഷം ഇന്ത്യന്‍ പൌരന്മാരായിരുന്നു. ബാലി ഹിന്ദു മതവിശ്വാസികളുടെ ഭുരിപക്ഷം അവകാശപ്പെടാനാകുന്ന  ഇന്തോനേഷ്യയിലെ ഒരേയൊരു ദ്വീപാണ്. ബാലിയില്‍ താമസിക്കുന്നവരില്‍ 83.5% ഹിന്ദുക്കളാണ്. ബാലിയില്‍ പുരാതന ഹിന്ദു ക്ഷേത്രങ്ങള്‍ പ്രമുഖ ആകര്‍ഷണങ്ങളാണ്. 

ഉളുന്‍ ദാനുന്‍ ബ്രതാന്‍ ക്ഷേത്രം, ബാലി, ഇന്തോനേഷ്യ. ചിത്രം കടപ്പാട്: Viator

എന്നാല്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രം ബാലിയിലുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണോ? ഈ ക്ഷേത്രത്തിനെ കുറിച്ചുള്ള വസ്തുതകള്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ക്ഷേത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ കാണുന്ന ക്ഷേത്രത്തിന്‍റെ പേരാണ് ബോറോബോദൂര്‍ ക്ഷേത്രം എന്ന്. ഈ ക്ഷേത്രത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഈ ക്ഷേത്രം പോസ്റ്റില്‍ പറയുന്ന പോലെ ബാലിയിലല്ല പകരം ഇന്തോനേഷ്യയിലെ തന്നെ മറ്റൊരു ദ്വീപായ ജാവയിലാനുള്ളത്. ജാവയുടെ മദ്ധ്യ ഭാഗത്തിലാണ് ഈ ക്ഷേത്രമുള്ളത്. ഈ ക്ഷേത്രം ഒരു ബുദ്ധ ക്ഷേത്രമാണ്. കൂടാതെ ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്‍റെ സ്ഥാനം  മനസിലാക്കാന്‍ താഴെ നല്‍കിയ മാപ്പുകള്‍ ശ്രദ്ധിക്കുക. 

മാപ്പ്  1: ബാലി ദ്വീപം.

മാപ്പ്  2: ജാവ ദ്വീപം

ബോറോബുദൂര്‍ ക്ഷേത്രം ജാവ ദ്വീപിന്‍റെ മദ്ധ്യ ഭാഗത്താണുള്ളത്. ഏഴോ എട്ടോ നുറ്റാണ്ടിലാണ് ഈ ക്ഷേത്രം ശൈലേന്ദ്ര രാജവംശം നിര്‍മിച്ചത് എന്നാണ് ചരിത്രം. ഈ ക്ഷേത്രത്തിന് മൊത്തത്തില്‍ ഒമ്പത് നിലകളുണ്ട്. അതില്‍ താഴത്തെ ആറെണ്ണം ചതുരാകാരമാണ് അതിനു മുകളിലെ  മൂന്നെണ്ണം വൃത്തമാണ്. ഏറ്റവും മുകളില്‍ നടുവിലായി  ഒരു കുംഭഗോപുരമുണ്ട്. ഈ ക്ഷേത്രത്തില്‍ 504 ബുദ്ധ പ്രതിമകളുണ്ട്. കൂടാതെ ചുമരുകളില്‍ കൊത്തിയ 2672 പ്രതിമകളുമുണ്ട്.

ഞങ്ങള്‍ ഈ ക്ഷേത്രം ഗൂഗിളില്‍ മാപ്സില്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന പോലെ തന്നെയാണ് ഗൂഗിള്‍ മാപ്പിലും നമുക്ക് കാണാന്‍ കഴിയുന്നത്.

ഗുപ്ത രാജവംശത്തിന്‍റെ വസ്തു നിര്‍മാണശൈലിയില്‍ നിന്നും  പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രം ശ്രി ചക്രത്തിന്‍റെ മാതൃകയിലാണോ നിര്‍മിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. 

നിഗമനം

ബോറോബോടുര്‍ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമാണ് എനിട്ട്‌ ഇത് ഇന്തോനേഷ്യയിലെ ജാവ ദ്വീപതിലാനുള്ളത്. അതിനാല്‍ ഈ ക്ഷേത്രം ബാലിയിലാണ് എന്ന് അവകാശവാദം തെറ്റാണ്‌.

Avatar

Title:ജാവയിലുള്ള ബുദ്ധ ക്ഷേത്രം ബാലിയിലെ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

Fact Check By: Mukundan K 

Result: False