സിപിഐ നേതാവ് ആനി രാജയുടെ പഴയ ചിത്രം ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

വിവരണം

“JNU ലെ SFI ടെ പോരാളിയായ വിദ്യാർത്ഥിനി…

കുഴീലോട്ടെടുക്കാറായി എന്നിട്ടും പഠിച്ച് തീർന്നില്ല.😎” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു വൃദ്ധ സ്ത്രിയെ പോലീസ് വാനില്‍ കയറ്റി കൊണ്ട് പോകുന്നത് നമുക്ക് കാണാം. ജെ.എന്‍.യു.കാമ്പസില്‍  നിലവില്‍ നടക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ് ഈ സ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് എന്ന തരത്തിലാണ് പോസ്റ്റിന്‍റെ അടികുരിപ്പില്‍ നിന്ന് മനസിലാകുന്നത്. നിലവില്‍ ഫീസ്‌ വര്‍ദ്ധനതിനെതിരെ ജെ.എന്‍.യു.യില്‍ വിദ്യാര്‍ഥികളുടെ സമരം നടന്നുകൊണ്ടിരിക്കാണ്. ജെ.എന്‍.യു.യിലെ ഹോസ്റ്റല്‍ ഫീസ് 300 മടങ്ങ് വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഇതിനെതിരെ പ്രതിഷേധം രുക്ഷമായികൊണ്ടിരിക്കാണ്. സാമുഹ്യ മാധ്യമങ്ങളിലും ഈ പ്രതിഷേധത്തിനെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ നമുക്ക് കാണാം. ചിലര്‍ ഫീസ് വര്‍ദ്ധനയെ അധിക്ഷേപിച്ചു വിദ്യാര്‍ഥികളെ പിന്തുണക്കുമ്പോള്‍ പലരും ഫീസ്‌ വര്‍ദ്ധനയെ ശരി വെച്ചു അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഈ സ്ത്രിയുടെ ചിത്രത്തിന് നിലവില്‍ ജെ.എന്‍.യുവില്‍ നടക്കുന്ന പ്രതിഷേധവുമായി വല ബന്ധമുണ്ടോ? നമുക്ക് അന്വേഷിക്കാം.

Facebook LinkArchived Link

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ കാണാം.

മുകളില്‍ കാണുന്ന പോലെ പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം 6 മാസം പഴയതാണ്. പരിണാമങ്ങളില്‍ ലഭിച്ച ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രത്തിന് ജെ.എന്‍.യുവുമായി യാതൊരു ബന്ധമില്ല എന്ന് മനസിലാക്കുന്നു. ചിത്രം സിപിഐ ദേശിയ സെക്രട്ടറി ഡി രാജായുടെ ഭാര്യയു൦ സിപിഐ നേതാവുമായ ആനി രാജായുടെതാണ്. മെയ്‌ 2019ല്‍ സുപ്രീം കോടതിയുടെ മുന്നില്‍ രണ്ടു ദിവസം മുമ്പേ വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിയുടെ മുകളില്‍ ഉന്നയിച്ച പീഡന ആരോപണങ്ങളില്‍ അന്വേഷണം വേണം എന്ന വിഷയമുന്നയിച്ച് നടത്തിയ പ്രതിഷേധം നടത്തുന്ന ആനി രാജയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സംഭവമാണ് നമ്മള്‍ പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ച ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രത്തിന് നിലവില്‍ ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ നടക്കുന്ന പ്രതിഷേധവുമായി യാതൊരു ബന്ധമില്ല. ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ചു വായിക്കാം.

TelegraphArchived Link
QuintArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. ഈ ചിത്രത്തിന് നിലവില്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സമരവുമായി യാതൊരു ബന്ധമില്ല. ചിത്രത്തില്‍ കാന്നുന്നത് 6 മാസം മുമ്പേ മുന്‍ ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിക്കെതിരെ സുപ്രീം കോടതിയുടെ മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്തപ്പെട്ട സിപിഐ നേതാവ് ആനി രാജയുടെതാണ്.

Avatar

Title:സിപിഐ നേതാവ് ആനി രാജയുടെ പഴയ ചിത്രം ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False