
ഗുജറാത്തിലെ സുറത്തില്‍ നിന്ന് വലിയ സംഖ്യയുടെ 2000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ ജനുവരി 21, 2020 മുതല്‍ മലയാളം ഫെസ്ബൂക് പോസ്റ്റുകളിലൂടെ പ്രചരിക്കുന്നു. ചിത്രങ്ങളില്‍ 2000 രൂപയുടെ നോട്ടുകളുടെ വലിയ ശേഖരം നമുക്ക് കാണാം. ഈ കള്ളനോട്ടുകള്‍ പിടികുടിയത് ഗുജറാത്തിലെ സുറത്തില്‍ നിന്നാണ് എന്ന് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വാദിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. ഫെസ്ബൂക്കില്‍ ഈ ചിത്രങ്ങള്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നമുക്ക് നോക്കാം.
വിവരണം
ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്:

പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരം: “ദേ വീണ്ടും റിസർവ് ബാങ്ക് ഗവർണർ
ഇത്രയും നാൾ പാകിസ്ഥാൻ ആണ് ഈ പണി ചെയ്തു കൊണ്ടിരുന്നത് എന്ന് നമ്മളെ പറഞ്ഞു വിശ്വാസിപ്പിച്ചു കൊണ്ടിരുന്നവന്‍റെ തട്ടകത്തിൽ ( സൂറത്തിൽ ) ഇതൊക്കെയാണ് ദേശസ്നേഹത്തിന്‍റെ അടയാളങ്ങള്,,,”

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കള്ളനോട്ടുകള്‍ എവിടെയാണ് കണ്ടെത്തിയത് എന്ന് നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ഈ ചിത്രങ്ങള്‍ ജനുവരി 14, 2020 മുതല്‍ സമുഹ മാധ്യമങ്ങളില്‍ തെറ്റായ വാദവുമായി പ്രചരിക്കുന്നുണ്ട്. ഫാക്റ്റ് ക്രെസണ്ടോയുടെ ഹിന്ദി ടീം ഈ ചിത്രങ്ങലെ കുറിച്ച് അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തി. ഫാക്റ്റ് ക്രെസണ്ടോ ഹിന്ദിയുടെ ലേഖനം വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കാം.
तेलंगाना में पकड़े गए नकली नोटों की तस्वीरों को गुजरात का बता किया जा रहा है वाईरल ।
ഞങ്ങള്‍ ചിത്രങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നവംബര്‍ 2, 2019ന് Financial Express വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

വാര്‍ത്ത പ്രകാരം തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെമ്സൂര്‍ മണ്ഡലത്തില്‍ തെലങ്കാന പോലീസ് 2000 രൂപയുടെ നോട്ടുകള്‍ 20 ശതമാനം കമ്മീഷനില്‍ കൈമാറ്റം ചെയ്യുന്ന ഒരു അഞ്ചംഗ സംഘത്തിനെ പിടികുടി. നോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ഈ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് നടപടിയില്‍ 6.4 കോടി മുല്യമുള്ള 2000 രൂപയുടെ 320 ബണ്ടിലുകള്‍ കണ്ടെത്തി. ഈ സംഭവത്തിനെ കുറിച്ച് തെലങ്കാന ടുഡേ, ANI, TOI തുടങ്ങിയ പല പ്രാദേശിക മാധ്യമങ്ങളും ദേശിയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ച ചിത്രങ്ങള്‍ നമ്മള്‍ പോസ്റ്റില്‍ കാണുന്ന ചിത്രങ്ങളുമായി സമാനമാണ്.
Telangana: Khammam police today arrested five persons for cheating public in guise of exchanging Rs. 2,000 denomination currency notes and offering 20% commission.
— ANI (@ANI) November 2, 2019
320 bundles of Rs. 2000 denomination fake notes (around Rs 6.4 crores) seized. pic.twitter.com/ptulXGi1Qb
നിഗമനം
ചിത്രത്തില്‍ കാണുന്ന കള്ളനോട്ടുകള്‍ കണ്ടെത്തിയത് ഗുജറാത്തിലെ സുറത്തിലല്ല പകരം കഴിഞ്ഞ നവംബറില്‍ തെലങ്കാനയുടെ ഖമ്മം ജില്ലയിലാണ്.

Title:FACT CHECK: തെലങ്കാനയില്‍ നിന്ന് പിടികൂടിയ വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
