ഈ ചിത്രം ബാബറി പള്ളിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്….

ദേശിയം

വിവരണം

സാമുഹ മാധ്യമങ്ങളില്‍ ഒരു പള്ളിയുടെ ചിത്രം ബാബറി മസ്ജിദിന്‍റെ പേരില്‍ ഏറെ പ്രചരിക്കുന്നു. 6 ഡിസംബര്‍ 1992ല്‍ അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തിരുന്നു. ഈ സംഭവത്തിന്‌ ശേഷം 27 വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ പശ്ചാത്തലത്തില്‍ ബാബറി മസ്ജിദുമായി ബന്ധമുള്ള പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതേ പോലെയൊരു പോസ്റ്റിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്,

“ബാബരി മസ്ജിദ് പള്ളി :അല്ലാഹുവിന്ന് 450 കൊല്ലകാലം സുജൂദ് ചൈത പള്ളിയാണ് :ആപള്ളി യഥാസ്ഥാനത്ത് തന്നെ നില കൊള്ളാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ”. എന്നാല്‍ ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്‍റെ മുകളില്‍ ബാബറി മസ്ജിദിന്‍റെ മുന്‍ഭാഗം എന്നാണു ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ബാബറി മസ്ജിദിന്‍റെ തന്നെയാണോ അതോ വേറെ ഏതോ പള്ളിയുടെതാണോ? ഈ ചിത്രത്തിന്‍റെ വസ്തുത എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

FacebookArchived Link

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് അന്വേഷണം ഇതിനെ മുംപേ ഞങ്ങളുടെ തമിഴ് സംഘം നടത്തിട്ടുണ്ട്. തമിഴ് വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

பாபர் மசூதியின் கம்பீர தோற்றம்: ஃபேஸ்புக் புகைப்படம் உண்மையா?

ഈ ചിത്രം ബാബറി മസ്ജിദിന്‍റെതല്ല പകരം 1892ല്‍ ഗുജറാത്തിലെ ജുനാഗടിലെ നവാബ് മഹാബത് ഖാന്‍ നിര്‍മിച്ച മഹാബത് മഖ്ബറയാണ്. ഗുജറാത്തിലെ ജുനാഗടില്‍ ചിട്ടിഖാന ചൌകിന്‍റെ സമിപത്തുള്ള പ്രദേശത്താണ്  ഈ മഖ്ബറ ഉള്ളത്. ഈ നിര്‍മ്മിതിക്ക് ബിവി കാ മഖ്ബാര എന്നൊരു പേരും കുടിയുണ്ട്. താജ് മഹളിന്‍റെ പോലെ തന്നെ മുഖ്യ കെട്ടിടത്തിന്‍റെ ചുറ്റുവട്ടത്തില്‍ നാല് മിനാരങ്ങളുണ്ട്. പുറത്ത് പടികളുള്ള ഈ മിനാരങ്ങളാണ് ഈ നിര്‍മ്മിതിയുടെ പ്രത്യേകത.

Mahabat Maqbara

ജുനാഗടിലെ നവാബ് ബഹാദുദ്ദിന്‍റെ മഖ്ബാരയാണ് ഈ വസ്തു അദേഹം ജുനാഗടിലെ നവാബ് ആയിരുന്നു. ഈ വസ്തു ഒരു പള്ളിയല്ല.

ബാബറി മസ്ജിദ് ഒരു പള്ളിയായിരുന്നു. മസ്ജിദിന് മൂന്ന്‍ താഴികക്കുടങ്ങളുണ്ടായിരുന്നു. പക്ഷെ ബാബറി മസ്ജിദിന് മിനാരങളുണ്ടായിരുന്നില്ല. ബാബറി മസ്ജിദിന്‍റെ സൈറ്റ് പ്ലാന്‍ താഴെ നല്‍കിട്ടുണ്ട്. ഇതില്‍ നമുക്ക് ബാബറി മസ്ജിദ് എങ്ങനെയുണ്ടായിരുന്നു മനസിലാക്കാം.

Allahabad High Court Order

മോകളില്‍ നല്‍കിയ ചിത്രത്തില്‍ കാന്നുന്ന പോലെ ബാബറി മസ്ജിദിന് പരസ്പരം ചേർന്നു മുന്ന്‍ കെട്ടിടങ്ങലുണ്ടായിര്നു. എല്ലാ കെട്ടിടങ്ങളുടെ മോകളില്‍ ഒരു താഴികക്കുടമുണ്ടായിര്നു. മിനാരുകലുണ്ടായിര്നില്ല.

The Print

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ ബാബറി മസ്ജിദ് എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം ഗുജറാത്തിലെ ജുനാഗടിലുള്ള മഹാബത് മഖ്ബറയുടെതാണ്. 

Avatar

Title:ഈ ചിത്രം ബാബറി പള്ളിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്….

Fact Check By: Mukundan K 

Result: False