FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല...
ലോകത്തില്‍ എല്ലാ ഇടത്തും വ്യാപകമായി പ്രചരിക്കുന്ന COVID19 പകര്‍ച്ചവ്യാധി ഇത് വരെ 24000 ആളുകളുടെ ജീവനമാണ് എടുത്തിരിക്കുന്നത്. ഈ സംഖ്യാ ദിവസം വര്‍ദ്ധിക്കുകയാണ്, അമേരിക്കയില്‍ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം ഇറ്റലിയെ ക്കാളും അധികമായിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഈ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സ്മാര്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ചിലര്‍ രോഗത്തിനെ തുടര്‍ന്ന്‍ മരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു ഡോക്ടര്‍ ഇന്തോനേഷ്യയില്‍ മരിച്ചു എന്ന വാദത്തോടെ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. താഴെ നല്‍കിയ ഇന്‍സ്റ്റാഗ്രാമും, ഫെസ്ബൂക്ക് പോസ്റ്റുകളുടെയും സ്ക്രീന്‍ഷോട്ട് കണ്ടാല്‍ ഈ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ എത്ര വ്യാപകമാന്നെന്ന്‍ നമുക്ക് മനസിലാക്കാം.
ഈ ചിത്രം COVID-19 രോഗം ബാധിച്ച് മരിച്ച ഇന്തോനേഷ്യയിലെ ഡോക്ടറുടെ അവസാനത്തെ ചിത്രമാണ് എന്നാണ് പ്രചരണം. പക്ഷെ ഈ ചിത്രങ്ങള്‍ ഇന്‍ഡോനേഷ്യയില്‍ COVID-19 രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍ ഹാദിയോ അലിയല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ഫോട്ടോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വിവരണം
Archived Link |
പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്‍റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിന്‍റെ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്‍റെ നേർചിത്രമാകുന്നു...
ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ March 22 ന് ആണ് മരിച്ചത്. അദ്ദേഹത്തിന്‍റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ നിന്ന് തന്റെ ഗർഭിണിയായ ഭാര്യയെയും 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു, തൻ്റെ പ്രൊഫഷന്‍റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ആ ഡോക്ടർ...❤️🙏🏼”
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ട്വീറ്റ് ലഭിച്ചു. ട്വീട്ടിലും മുകളില്‍ നല്‍കിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വാദിക്കുന്നത് തന്നെയാണ് പറയുന്നത്. പക്ഷെ ഈ ഫോട്ടോയില്‍ കാണുന്ന ഡോക്ടര്‍ ഇന്തോനേഷ്യക്കാരനല്ല പകരം മലേഷ്യകാരനാണ് എന്ന് ഒരു ട്വിട്ടര്‍ ഉപഭോക്താവ് പോസ്റ്റിനോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തു. ഈ ട്വീട്ടില്‍ ഒരു സ്ക്രീന്‍ശോട്ടുമുണ്ടായിരുന്നു. ഈ സ്ക്രീന്‍ഷോട്ട് ഇന്തോനേഷ്യന്‍ ഭാഷയിലാണ്. രണ്ട് ട്വീട്ടുകള്‍ നമുക്ക് താഴെ കാണാം.
Itu dokter Malaysia kalau ga salah pic.twitter.com/7K9x0TPv8y
— Masa Depanmu (@N___azifa) March 25, 2020
ട്വീട്ടില്‍ നല്‍കിയ വാര്‍ത്ത ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇന്തോനേഷ്യന്‍ ഭാഷയില്‍ ഒരു വസ്തുത അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തി. Radarsukabumi.com എന്ന വെബ്സൈറ്റ് ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഫോട്ടോയില്‍ കാണുന്ന വ്യക്തി മലേഷ്യയിലെ ഒരു ഡോക്ടര്‍ ആണ്. അദേഹം ഇന്തോനേഷ്യയില്‍ മരിച്ച ഡോ. ഹാദിയോ അലിയല്ല എന്ന് വ്യക്തമാക്കി ഫോട്ടോയില്‍ കാണുന്ന ഡോക്ടരുടെ ബന്ധു അഹ്മദ് എഫ്ഫെണ്ടി സൈലാനുദ്ദിന്‍ തന്‍റെ ഫെസ്ബൂക്ക് അക്കൗണ്ടില്‍ കുറിപ്പിട്ടിട്ടുണ്ട്. ഞങ്ങള്‍ അദേഹത്തിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആ കുറിപ്പ് കണ്ടെത്തി. അഹ്മദ് എഫ്ഫെണ്ടി സൈലാനുദ്ദിന്‍ ഇട്ട ഫെസ്ബൂക്ക് പോസ്റ്റ്:
Archived Link |
ഈ ചിത്രത്തിനു മുകളില്‍ ഞങ്ങളുടെ തമിഴ് ടീം അടക്കം നിരവധി പേര്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
Tamil FC | Alt News |
നിഗമനം
ഫോട്ടോയില്‍ കാണുന്നത് ഇന്തോനേഷ്യയില്‍ COVID-19 രോഗം ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയല്ല പകരം മലേഷ്യയിലെ ഒരു ഡോക്ടറാണ്. കൊറോണവൈറസ് സംബന്ധിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പരിശോധിക്കാനായി ഞങ്ങള്‍ക്ക് 9049046809 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയുക.
Title:FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല...
Fact Check By: Mukundan KResult: False