സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ റെയിഡില്‍ അനധികൃത സ്വത്ത് കണ്ടെത്തി… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ദേശീയം | National രാഷ്ട്രീയം | Politics

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിലും വാർത്തകളിലെ താരമാണ്.  മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകനായ സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ വീട്ടില്‍ നിന്നും  അനധികൃത സ്വത്ത് പിടികൂടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്

പ്രചരണം 

ചെന്താമരയുടെ വീട്ടിൽ നിന്നും 700 കോടി രൂപയും 250 കിലോ സ്വർണവും മുപ്പതിനായിരം കോടി രൂപയുടെ അനധികൃതത്തിന്റെ ഏകകളും കണ്ടെത്തി എന്നാണ് ആരോപണം ഇത് സൂചിപ്പിച്ച പ്രചരിക്കുന്ന വിവരണം ഇങ്ങനെ: “ഹലോ ഒരു കാര്യം അറിഞ്ഞോ ? അല്ല… അറിഞ്ഞു കാണാന്‍ വഴിയില്ല. DMK നേതാവ് സ്റ്റാലിന്റെ ( ഓ … Late ശ്രീ കരു ണാനിധി തലെവരുടെ മകന്‍) മകള്‍ സെന്താമരയുടെ വീട്ടില്‍ റെയ്ഡ്

കണ്ടെത്തിയത് 700കോടി ക്യാഷ്, 250 KG സ്വര്‍ണ്ണം പിന്നെ മുപ്പതിനായിരം കോടി രൂപയുടെ അനധിക്യത സ്വത്തി ന്റെ രേഖകള്‍. ഇതൊക്കെ മോഡിയെ തടയാനും മതേതരത്വം സംരക്ഷിക്കാനും ആണത്രേ എന്തുകൊണ്ട് അന്ധമായി മോദിയെ എതിർക്കുന്നു എന്നതിന്‍റെ കാരണം മനസ്സിലായില്ലേ”

FB postarchived link

എന്നാൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ വീട്ടിൽ 2021 ഏപ്രില് രണ്ടിന് റെയ്ഡ് നടന്നിരുന്നു എന്ന ചില വാര്‍ത്തകള്‍ കണ്ടു.  അല്ലാതെ സമീപ കാലത്തൊന്നും സെന്താമരൈയുടെ വീട്ടില്‍ റൈഡ് നടന്നിട്ടില്ല. 2021 ഏപ്രില്‍ മാസം നിയമസഭാ തെരെഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പാണ് റെയിഡ് നടത്തിയത്. സംഭവത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ ചെന്നൈയിലെ മകളുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി.

ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ച എട്ട് സ്ഥലങ്ങളിൽ ചെന്നൈയിലെ നാലെണ്ണം സ്റ്റാലിന്‍റെ മകൾ സെന്താമരൈ, മരുമകൻ ശബരീശൻ എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്റ്റാലിന്‍റെ മകളുടെ തേനാംപേട്ടിലെയും നീലങ്ങരൈയിലെയും വീടുകളിൽ വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. വകുപ്പിന് ലഭിച്ച പരാതികളുടെയും ഇൻപുട്ടുകളുടെയും അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചതെന്ന് ഐടി വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ രേഖകളോ പണമോ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

പ്രതിപക്ഷ പാർട്ടി നേതാക്കൾ തിരച്ചിലിനെ അപലപിക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുകയും ചെയ്തു. അവർ പറഞ്ഞു. രാഷ്ട്രീയ പകപോക്കലെന്നും അവർ വിശേഷിപ്പിച്ചു. സ്റ്റാലിൻ റെയിഡിനെതിരെ  പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

തമിഴ് മാധ്യമങ്ങളും  2021 നടന്ന റെയ്ഡിനെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു 2021 ചെന്താമരയുടെ വീട്ടിൽ റെയിഡ് നടന്നുവെങ്കിലും കാര്യമായി എന്തെങ്കിലും പിടിച്ചെടുത്തതായി വാർത്തകൾ ഇല്ല. പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ യാതൊരു സാധനങ്ങളും റെയിഡില്‍ പിടികൂടിയിട്ടില്ല. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ് എന്ന് ഉറപ്പിക്കാം. 

നിഗമനം 

പോസ്റ്റിലെ വിവരണം പൂര്‍ണ്ണമായും തെറ്റാണ്. സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട് റെയിഡ് ചെയ്ത് 700 കോടി രൂപയും 250 കിലോ സ്വര്‍ണവും മറ്റ് രേഖകളും പിടിച്ചെടുത്തുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. 2021 ഏപ്രില്‍ മാസം സെന്താമരൈയുടെ വീട്ടില്‍ റെയിഡ് നടന്നിരുന്നു. എന്നാല്‍ ഒന്നും പിടിച്ചെടുത്തിട്ടില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ റെയിഡില്‍ അനധികൃത സ്വത്ത് കണ്ടെത്തി… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False