മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ...?
വിവരണം
Remanan Porali Facebook Post | Archived Link |
തെരെഞ്ഞെടുപ്പ് സമയമായതോടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് വ്യാജ പ്രചാരണങ്ങൾ വർധിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ വ്യാജമായി പ്രചരിപ്പിച്ച പല പോസ്റ്റുകളുടെയും തിരിച്ചുവരവും നമുക്ക് കാണാൻ സാധിക്കും . ഈ വിഭാഗത്തിലെ ഒരു പോസ്റ്റാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ വളരെ വേഗതോടെ ഷെയർ ചെയ്യപ്പെടുന്നത്. 'രമണൻ പോരാളി' എന്ന ഫേസ്‌ബുക്ക് പേജ് ഫെബ്രുവരി മാസത്തിൽ പ്രചരിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നത്. 13000 ത്തിലധികം ഷെയറുകൾ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. “തിരിച്ചറിയുക............” എന്ന വിവരണത്തോടെയുള്ള ഒരു ചിത്രമാണ് രമണൻ പോരാളി പേജ് പ്രസിദ്ധീകരിച്ചത്. ഈ ചിത്രത്തെപ്പറ്റി എഴുതി വെച്ചത് ഇപ്രകാരം: “ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെയെ പൂജിക്കുന്ന ഇവർ രാജ്യ സ്നേഹികളാണത്രേ ഇവരെ നാം തിരിച്ചറിയുക തനെ വേണം.” ഈ ചിത്രത്തിൽ പ്രധാനമന്ത്രി ഒരു പ്രതിമയ്ക്ക് പ്രണാമം അർപ്പിക്കുന്ന നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഉൾപ്പെടെയുള്ള ബിജെപി പാർട്ടി അംഗങ്ങളുമുണ്ട്. ഇങ്ങനെയുള്ള ഒരു വിവാദപരമായ പരാമർശവുമായി പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വാസ്തവം എന്താണെന്ന് നമുക്കു നോക്കാം.
വസ്തുത വിശകലനം
ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ പ്രസ്തുത ചിത്രം വെച്ച് ഗൂഗിൾ reverse image തിരയൽ നടത്തി. അതിന്റെ ഫലങ്ങൾ ഇപ്രകാരം:
ആദ്യത്തെ രണ്ട് ഫലങ്ങളിൽ തന്നെ ഇതിനെ സംബന്ധിച്ച വസ്തുത പരിശോധിക്കുന്ന വെബ്സൈറ്റുകളുടെ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു. ഈ ചിത്രം കഴിഞ്ഞ കൊല്ലം മുതൽ സാമുഹിക മധ്യമങ്ങളിൽ സ്ഥിരമായി പ്രച്ചരിക്കുകയാണ്. ഈ ചിത്രത്തിൽ കാണുന്ന പ്രതിമ വാസ്തവത്തിൽ മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയുടേതല്ല. ഈ പ്രതിമ ഭാരതിയ ജനസംഘ് നേതാവായ ദീൻ ദയാൽ ഉപാധ്യായയുടെതാണ്. ഈ പ്രതിമ ഡൽഹിയിൽ ബിജെപി ആസ്ഥാനത്തിൽ ആണുള്ളത്.
ബിജെപിയുടെ 37 ആമത്തെ സ്ഥാപന ദിനത്തിൽ ദീൻ ദയാൽ ഉപാധ്യായയെ തൊഴുതു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രമാണ് വ്യാജ പ്രചാരണത്തിനു വേണ്ടി ഉപ്രയോഗിക്കുന്നത്. ഈ ചിത്രം പ്രസിദ്ധീകരിച്ചത് International Business Times എന്ന വാര്‍ത്ത വെബ്സൈറ്റ് ആണ്.
ചിത്രം ഉപയോഗിച്ചു മോഡി ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ വന്ദിക്കുന്നു എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. ഈ ചിത്രം ഇതിനു മുമ്പ് Altnews.com ആണ് പരിശോധിച്ചത്. അവർ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും അനുബന്ധ വാർത്തകളും വായിക്കാനായി താഴെ കൊടുത്ത ലിങ്കുകൾ സന്ദർശിക്കാം:
AltNews.com | Archived Link |
Quint.com | Archived Link |
IBTimes.co.in | Archived Link |
OutlookIndia.com | Archived Link |
News18.com | Archived Link |
DailyHunt.in | Archived Link |
മുകളിൽ കൊടുത്ത റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഈ ചിത്രം പൂർണമായും വ്യാജമാണ് എന്ന് വ്യക്തമാകുന്നു.
നിഗമനം
ഈ ചിത്രം പൂർണമായി വ്യാജമാണ്. മോഡി ഗോഡ്സെയെ പൂജിക്കുകയല്ല പകരം ബിജെപിയുടെ 37 ആം സ്ഥാപന ദിനത്തിന്റെ പരിപാടിയിൽ പ്രധാനമന്ത്രി മോഡി ജനസംഘ് നേതാവായ പണ്ഡിറ്റ് ദീൻ ദയാൽ ഉപധ്യായെയാണ് തൊഴുന്നത്. ഈ പോസ്റ്റ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്, അതിനാൽ വായനക്കാർ ഇത് ദയവായി ഷെയർ ചെയ്യരുത് എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.
Title:മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ...?
Fact Check By: Harish NairResult: False