
ചക്ക ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട് വാട്സാപ്പില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ അവകാശവാദത്തിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രപരമായി തെളിവുകളില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം.
പ്രചരണം
“ചക്ക + ചൂടുവെള്ളം കാൻസർ അകലെ അകലെ…………
“ക്യാൻസർ പരാജയപ്പെടുന്നു”
ചക്ക ചൂടുവെള്ളം
“ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!!
ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി മറ്റുള്ളവർക്ക് വിതരണം ചെയ്താൽ ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഐസിപിഎസ് ജനറൽ ആശുപത്രിയിലെ പ്രൊഫ. ഗിൽബർട്ട് എ. ക്വാക്ക് പറഞ്ഞു.
ഞാൻ എന്റെ ഭാഗം ചെയ്തു, നിങ്ങൾക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നന്ദി!
ചക്ക ചൂടുവെള്ളം നിങ്ങളുടെ ജീവൻ രക്ഷിക്കും.
ചൂടുള്ള ചക്ക ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
ഒരു കപ്പ് ചൂടുവെള്ളത്തിൽ 2 മുതൽ 3 വരെ അരിഞ്ഞ ചക്ക ചേർത്ത് ദിവസവും കുടിക്കുന്നത് “ആൽക്കലൈൻ വാട്ടർ” എല്ലാവർക്കും നല്ലതാണ്.
ചൂടുള്ള ചക്ക കൂട്ടാൻ കാൻസർ വിരുദ്ധ പദാർത്ഥങ്ങൾ പുറത്തുവിടുന്നു, ഫലപ്രദമായ കാൻസർ ചികിത്സയ്ക്കുള്ള വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ പുരോഗതി.
ചൂടുള്ള ചക്ക സിസ്റ്റുകളും ട്യൂമറുകളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എല്ലാത്തരം ക്യാൻസറുകൾക്കും ഇത് ചികിത്സിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചക്ക ചൂടുവെള്ളം അലർജി/അലർജി കാരണം ശരീരത്തിലെ എല്ലാ രോഗാണുക്കളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു.
ചക്കക്കുരു ജ്യൂസിൽ നിന്ന് ലഭിക്കുന്ന മരുന്ന് *മാരകമായ കോശങ്ങളെ* കൊല്ലുന്നു, ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കില്ല.
ചക്കകുരു ജ്യൂസിലെ അമിനോ ആസിഡുകളും പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ആന്തരിക രക്തക്കുഴലുകൾ അടയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
വായിച്ചതിനുശേഷം, മറ്റുള്ളവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ ആവശ്യപ്പെടുക.
*കുറഞ്ഞത് അഞ്ച് ഗ്രൂപ്പുകളിലേക്കെങ്കിലും ഈ സന്ദേശം അയക്കുക*
*ചിലർ അയക്കാറില്ല*
*എന്നാൽ നിങ്ങൾ തീർച്ചയായും അയയ്ക്കുമെന്ന് ഞാൻ കരുതുന്നു” എന്നാ സന്ദേശമാണ് പ്രചരിക്കുന്നത്.”
എന്നാല്‍ ഈ സന്ദേശം എത്രത്തോളം ശരിയാണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഇതേ സന്ദേശം മുമ്പ് പൈനാപ്പിളിന്റെ പേരിലും പ്രചരിച്ചിരുന്നു. അന്ന് ഞങ്ങള്‍ സന്ദേശത്തിന് മുകളില്‍ ഫാക്റ്റ് ചെക്ക് ചെയ്ത് ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതേ സന്ദേശം തന്നെയാണ് ഇപ്പോള്‍ ചക്കയുടെ പേരിലും പ്രചരിക്കുന്നത്. ഞങ്ങള്‍ ഐ.സി.ബി.എസ്. ജനറല്‍ ഹോസ്പിറ്റലെ ഡോ. ഗില്‍ബര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പേരുള്ള യാതൊരു ആശുപത്രിയോ ഡോക്ടറെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശ്വസിക്കാന്‍ കൊള്ളാത്ത പല വെബ്സൈറ്റുകളിലും ഈ സന്ദേശം നമുക്ക് കാണാം.
ചക്കയിൽ വിറ്റാമിൻ സി, എ, നിരവധി ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം കാൻസർ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നു, കാൻസർ വ്യാപനത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മ ആരോഗ്യം എന്നിവ നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും കാൻസറിന് കാരണമാകുന്ന കോശ വിഘടന സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. റൈബോഫ്ലേവിൻ, ഫോളേറ്റ്, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകൾ കോശം മെച്ചപ്പെടുത്തല്‍, ഡിഎൻഎ സിന്തസിസ്, ചുവപ്പ്, വെള്ള രക്താണുക്കളുടെ ഉത്പാദനം എന്നിവയെ പിന്തുണയ്ക്കുന്നു, ഇത് വിവിധ തരം കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു എന്ന് പഠനങ്ങളുണ്ട്.
ചക്കയുടെ ഔഷധ മൂല്യങ്ങളെ കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തിയെന്ന് ഒരു റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക പോഷകമൂല്യത്തിന് പേരുകേട്ടതാണ്. ചക്കയുടെ ഔഷധമൂല്യത്തെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരുടെ അംഗീകാരത്തോടെ അവതരിപ്പിക്കപ്പെടുന്ന സമീപകാല അവകാശവാദങ്ങൾ, എതിർക്കുന്ന ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തിയതിനെത്തുടർന്ന് വിവാദത്തിന് തുടക്കമിട്ടു.
പെഗ്ഫിൽഗ്രാസ്റ്റിം (വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മരുന്ന്) ചേർത്ത പച്ച ചക്കപ്പൊടി കഴിക്കുന്നത് കീമോതെറാപ്പി മൂലമുണ്ടാകുന്ന ല്യൂക്കോപീനിയ (വെളുത്ത രക്താണുക്കളുടെ എണ്ണം കുറയൽ) കുറയ്ക്കുമെന്ന് അവകാശപ്പെട്ട് ടെക്നീഷ്യനും സംരംഭകനുമായ ജെയിംസ് ജോസഫിനൊപ്പം കൊച്ചിയിലെ റെനൈ മെഡിസിറ്റിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ് നടത്തിയ ഒരു സമീപകാല പഠനം, കാൻസർ ചികിത്സയ്ക്കുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ വിവരങ്ങളും അന്ധവിശ്വാസങ്ങളും പൊളിച്ചെഴുതാൻ ഒരു കൂട്ടം ഡോക്ടർമാർ നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻഫോക്ലിനിക്കിന്റെ അഭിപ്രായത്തിൽ, പഠനത്തിന് ശരിയായ ശാസ്ത്രീയ അടിത്തറയില്ല, കൂടാതെ ജനപ്രിയ മാധ്യമങ്ങളിലൂടെ കണ്ടെത്തലുകൾ പ്രചരിപ്പിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കും. ‘ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചല്ല പഠനം’
ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മനുഷ്യ പങ്കാളിത്തമുള്ള എല്ലാ ക്ലിനിക്കൽ ഗവേഷണങ്ങളും, മരുന്നുകൾ, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, ഉപകരണങ്ങൾ, ബയോമെഡിക്കൽ, വിദ്യാഭ്യാസ അല്ലെങ്കിൽ പെരുമാറ്റ ഗവേഷണം, പൊതുജനാരോഗ്യ ഇടപെടൽ പഠനങ്ങൾ, നിരീക്ഷണ പഠനങ്ങൾ, ഗവേഷണം, പരീക്ഷണാത്മക ചികിത്സകളുടെയും പ്രതിരോധങ്ങളുടെയും പ്രീക്ലിനിക്കൽ പഠനങ്ങൾ അല്ലെങ്കിൽ ആയുഷ് പഠനങ്ങൾ എന്നിവയുൾപ്പെടെ, ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി – ഇന്ത്യയിൽ (സിടിആർഐ) പ്രോസ്പെക്റ്റീവ് ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ന്യൂയോര്‍ക്കിലെ കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. റെയ്മണ്ട് ചേങ് എ.എഫ്.പിയോട് പറഞ്ഞത്, “ലാബില്‍ നടത്തുന്ന പരീക്ഷണങ്ങളും ആശുപത്രിയില്‍ നമ്മള് കാണുന്ന കേസുകള്‍ തമ്മില്‍ നമുക്ക് വ്യത്യാസങ്ങള്‍ മനസിലാക്കേണ്ടി വരും. ലാബില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ പല പ്രകൃതിക തത്വങ്ങള്‍ കാന്‍സര്‍ സെല്‍സിനെ നശിപ്പിക്കുന്നതായി കാണാറുണ്ട്. പക്ഷെ മനുഷ്യ ശരീരത്തില്‍ ഇങ്ങനെ ചെയ്യാന്‍ ഈ തത്വങ്ങള്‍ക്ക് സാധിക്കില്ല.
ഞങ്ങളുടെ ശ്രീ ലങ്കന്‍ ടീം ശ്രീ ലങ്കയുടെ നാഷണല്‍ കാന്‍സര്‍ കണ്ട്രോള് സെന്ററിന്റെ ഡയറക്ടര്‍ ഡോ. ജാനകി വിദാനപതിരാനയുമായി സംസാരിച്ചു. അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്:
“ചക്ക മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുന്നതും നിയമിതമായി വ്യായാമം ചെയ്യുന്നതും കാന്‍സറിനെ തടയാന്‍ സഹായിക്കും. പക്ഷെ ഇതുകൊണ്ടു മാത്രം നമുക്ക് കാന്‍സര്‍ മാറ്റാന്‍ പറ്റും എന്ന് പറയാന്‍ പറ്റില്ല. ”
ചക്ക കഴിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. പൊളിഫെനോള് ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനെ കുറിച്ച് പഠനവും നടന്നിട്ടുണ്ട്. പക്ഷെ അമിനോ ആസിഡ് ബ്ലഡ് പ്രഷര്‍ കുറയ്ക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു പഠനം കണ്ടെത്താന്‍ സാധിച്ചില്ല.
നിഗമനം
ചക്ക കഴിക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും കാന്‍സര്‍ മാറ്റാന്‍ സാധിക്കും എന്ന് സ്ഥാപിക്കാനായി ശാസ്ത്രീയപരമായ തെളിവുകളില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ചൂടുവെള്ളത്തിലിട്ട ചക്ക ഭക്ഷിച്ചാല്‍ കാന്‍സര്‍ ഇല്ലാതാകുമോ..? വ്യാജ പ്രചരണത്തിന്റെ സത്യമിങ്ങനെ…
Written By: Vasuki SResult: Misleading
