കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്ന പേരിൽ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു വ്യക്തിയുടെ ചിത്രത്തെക്കുറിച്ചാണ് നമ്മൾ പരിശോധിക്കുന്നതാണ്.

പ്രചരണം

ചിത്രത്തിൽ ഒരു യുവാവിനെ കാണാം. ഈ ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്. “ഇവനെ എവിടെ കണ്ടാലും പിടിച്ച് പോലീസിൽ ഏൽപ്പിക്കുക ' ഇവനാണ് കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് ' കേരളത്തിൽ പല സ്തലങ്ങളിലും ഇവൻ കറങ്ങുന്നുണ്ട് ' പിഞ്ച് കുഞ്ഞുങ്ങൾക്ക് അവരുടെ അഛനും, അമ്മയും നഷ്ട്ട പെടാതിരിക്കാൻ വേണ്ടി pls ഇത് എല്ലാ ഗ്രൂപ്പ് കളിലും ഷെയർ ചെയ്യു”

മാഞ്ഞാലി ചാലക പള്ളിയുടെ ഭാഗത്തു ഇവനെ കണ്ടവരുണ്ട് എല്ലാവരും കുഞ്ഞ് മക്കളെ ശ്രദ്ധിക്കണം share ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക

FB Post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ വിശദമാക്കാം

വസ്തുത ഇങ്ങനെ

ഫേസ്ബുക്കില്‍ പ്രചരണം വ്യാപകമാണ്.

ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ യാതൊരു സൂചനകളും ലഭിച്ചില്ല ഇല്ല ഫേസ്ബുക്കിൽ ചിത്രം തിരഞ്ഞപ്പോൾ ഇതേ ചിത്രം ഇതേ വിവരണത്തോടെ 2017 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി.

2017 മുതൽ എല്ലാ വർഷവും അല്ലാതെ ഇതേ വിവരണത്തോടെ ഫേസ്ബുക്കിൽ ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്.

ഇയാളുടെ ചിത്രത്തിന് ലഭിച്ച കമന്റുകളിൽ ചിലതിൽ അഭിപ്രായപ്പെടുന്നത് ഈ പ്രചാരണം തെറ്റാണെന്നും ഈ വ്യക്തി വിസ തട്ടിപ്പിന് പിടിക്കപ്പെട്ട ആളാണ് എന്നുമാണ്. ഇത്തരത്തിൽ ചില വാര്‍ത്തകള്‍ ലഭിച്ചു എങ്കിലും ഈ വ്യക്തിയുടെ ചിത്രം ലഭ്യമല്ലാത്തതിനാല്‍ സ്ഥിരീകരിക്കാന്‍ ആയില്ല. വാർത്തകൾ ഒന്നും ഇതുവരെയും ലഭ്യമായില്ല. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ സംസ്ഥാന പോലീസ് മീഡിയ സെല്ലുമായി ബന്ധപ്പെട്ടു.

മീഡിയ ഡെപ്യൂട്ടി ഡയറക്ടർ പി വി പ്രമോദ് കുമാർ ഞങ്ങൾക്ക് നൽകിയ മറുപടി ഇങ്ങനെയാണ്: ഇങ്ങനെ ഒരു അറിയിപ്പ് കേരള പോലീസ് നൽകിയിട്ടില്ല. അതായത് ഈ വ്യക്തിയെക്കുറിച്ച് ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടത്തുന്നയാളാണ് സൂക്ഷിക്കണം എന്ന മട്ടിലുള്ള അറിയിപ്പുകളൊന്നും കേരള പോലീസ് പൊതുജനങ്ങൾക്കായി നൽകിയിട്ടില്ല. ചിത്രത്തിലെ വ്യക്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏതായാലും 2017 മുതൽ ഇതേ പ്രചരണം നടക്കുന്നുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരള പോലീസ് ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകിയിട്ടില്ല. വ്യക്തതയില്ലാത്ത പ്രചരണമാണിത്. വ്യക്തതയില്ലാത്ത ഈ പോസ്റ്റ് ഓരോ വർഷവും കൃത്യമായി പങ്കു വയ്ക്കപ്പെട്ട് പോരുകയാണ്. ഈ വ്യക്തി കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ലഭ്യമായ ഞങ്ങളത് ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വ്യക്തി എന്ന പേരില്‍ ഈ ചിത്രം 2017 മുതല്‍ പ്രചരിക്കുന്നതാണ്...

Fact Check By: Vasuki S

Result: Misleading