
വിവരണം
Rajendran Vilayil എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “Blood cancer രോഗം പൂർണ്ണമായും
ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട്
പിടിച്ചു കഴിഞ്ഞു.
അതിനുള്ള മരുന്നിന്റെ പേര് ഇതാണ്
lmitinef mercilet .
ഈ മരുന്ന് Chennai ൽ ലഭ്യമാണ് അതും
സൗജന്യമായി ദയവു ചെയ്ത്
നിങ്ങൾക്ക് അറിയാവുന്നവർ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ
മറ്റുള്ളവർക്ക് ഈ സന്ദേശം
എത്തിക്കുവാൻ
സഹായിക്കണമെന്ന് അഭ്യർത്തിക്കുന്നു.
താഴെ കാണുന്ന വിലാസത്തിലാണ് മരുന്ന്
ലഭിക്കുന്നത് അതിന്റെ കൂടെ ഫോൺ
നമ്പരും ചേർക്കുന്നു
Cancer institute Adayar
East canal bank road
Gandhi nagar Adayar
Chennai
Pin code 600020
Land mark. Near Michael School
Pnone number. 044-24910754/044-24911526/
044-22350241
(Forwarding msg) ?
Maximum Share Plzz ?” വാർത്തയാണ് പോസ്റ്റിലുള്ളത്.

| archived link | FB post |
lmitinef mercilet എന്ന മരുന്ന് ബ്ലഡ് കാൻസർ രോഗം പൂർണ്ണമായി ഭേദപ്പെടുത്തും എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. നമുക്ക് ഈ വാർത്തയുടെ വരുത എന്താണെന്ന് നോക്കാം
വസ്തുതാ വിശകലനം
ഏതാണ്ട് 2010 മുതൽ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്ന ഈ സന്ദേശം ഇപ്പോഴും വൈറലായി തുടരുകയാണ്.
ഈ മരുന്നിന്റെ പേര് ഓൺലൈനിൽ നൽകി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ മരുന്ന് സംബന്ധിച്ച് പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങൾ ലഭ്യമായി. അവയിൽ പലതും സാമൂഹ്യ മാധ്യമങ്ങളിൽ ഈ മരുന്നിനെ പറ്റി പ്രചരിച്ചു പോരുന്ന അഭ്യൂഹങ്ങളെയും തെറ്റിദ്ധാരണകളെയും പറ്റിയുള്ളവ ആയിരുന്നു.


| archived link | timesofindia |
ഹോക്സ് സ്ലേയര്‍ എന്ന വെബ്സൈറ്റ് ഇതെപ്പറ്റി പ്രസിദ്ധീകരിച്ച വസ്തുതാ അന്വേഷണ ലേഖനത്തിൽ ഇങ്ങനെ നൽകിയിരിക്കുന്നു.
“അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ചെന്നൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ആരോഗ്യ കേന്ദ്രമാണ്, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, കാൻസർ ചികിത്സയിലും ഗവേഷണത്തിലും മികവ് പുലർത്തുന്നു. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1954 ൽ സ്ഥാപിതമായതു മുതൽ കാൻസർ ചികിത്സയിലും ഗവേഷണത്തിലും മികച്ച ഫലങ്ങൾ നേടിയിട്ടുണ്ട്.
സന്ദേശത്തിന്റെ കൃത്യതയെക്കുറിച്ച് ചോദിക്കാൻ ഞങ്ങള്‍ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ വക്താവുമായി ബന്ധപ്പെട്ടു. അദ്ദേഹം താഴെപ്പറയുന്ന മറുപടി അയച്ചു. ഈ സന്ദേശത്തിന്റെ ഒരു ഭാഗം പകുതി ശരിയാണ്. ഇമിറ്റിനെഫ് എന്ന മരുന്ന് യോഗ്യതയുള്ളവർക്ക് മാത്രം സൌജന്യമായി ലഭ്യമാണ്, എല്ലാവർക്കും അല്ല. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ഇത് സൌജന്യമാണ്. ഇമാറ്റിനിഫ് മെർസിലേറ്റ് എന്ന മരുന്നിന്റെ ഇതര അക്ഷരവിന്യാസമാണ് ഇമിറ്റിനെഫ് മെർസിലറ്റ് ’, ഇത് മറ്റ് തരത്തിലുള്ള ക്യാൻസറിനൊപ്പം ചിലതരം രക്താർബുദ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. “ഗ്ലീവക്” എന്ന് വിളിക്കപ്പെടുന്ന ഇമാറ്റിനിബ് ചിലതരം ക്യാൻസറുകൾക്കുള്ള ഫലപ്രദമായ ചികിത്സയാണെന്ന് തെളിഞ്ഞിട്ടുണ്ട്. രക്തം, ലിംഫറ്റിക് സിസ്റ്റം അല്ലെങ്കിൽ അസ്ഥി മജ്ജ എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കുള്ള പൊതുവായ പദമാണ് “ബ്ലഡ് ക്യാൻസർ”
രക്താർബുദത്തെ പ്രധാനമായും മൂന്നായി തരംതിരിച്ചിട്ടുണ്ട്. രക്താർബുദം, ലിംഫോമ, മൾട്ടിപ്പിൾ മൈലോമ എന്നിവയാണ്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും തികച്ചും വ്യത്യസ്തമായ ചികിത്സകൾ ആവശ്യമാണ്. റേഡിയേഷൻ പോലുള്ള മറ്റ് ചികിത്സകൾക്കൊപ്പം മരുന്നുകളും (ഇമാറ്റിനിബ് ഉൾപ്പെടെ) ഈ ക്യാൻസറുകള്‍ പടരുന്നത് മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുമെങ്കിലും, അത്തരം ഒരു ക്യാൻസറിനെയും യഥാർത്ഥത്തിൽ സുഖപ്പെടുത്തുമെന്ന് പറയാൻ കഴിയുന്ന ഒരു മരുന്നു ചികിത്സയും നിലവിൽ ഇല്ല.
മാത്രമല്ല, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മാത്രമല്ല, ലോകമെമ്പാടുമുള്ള വിവിധ ചികില്‍സാ കേന്ദ്രങ്ങളിൽ കാൻസർ രോഗികൾക്ക് ഇമാറ്റിനിബ് ലഭ്യമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.”
പോസ്റ്റിനെ പറ്റി ഫേസ്ബുക്ക് പേജില്‍ തന്നെ പ്രത്യക്ഷപ്പെട്ട ഒരു വിശദീകരണം താഴെ കൊടുക്കുന്നു

| archived link | imitinef-mercilet |
കൂടാതെ ഞങ്ങൾ ഇക്കാര്യം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ഓങ്കോളജിസ്റ്റായ ഡോ. ആദര്‍ഷ് ആനന്ദിനോട് സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയ വിശദീകരണം ഇപ്രകാരമാണ്. ഇത് ഒരു പ്രത്യേക വിഭാഗം ലുക്കീമിയയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണിത്. 100 ശതമാനം രോഗം മാറ്റുന്ന ഒരു മരുന്നുപോലും നിലവിലില്ല. തെറ്റായ വിവരമാണിത്.
കൂടാതെ തിരുവനന്തപുരം റീങ്ങിയണല് കാന്‍സര്‍ സെന്ററില്‍ ഒങ്കോളജിസ്റ്റായ ഡോ. കലാവതിയുമായും ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. “ഈ മരുന്ന് ബ്ലഡ് കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നതാണ്. ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതുമാണ്. എന്നാല്‍ എല്ലാത്തരം ബ്ലഡ് കാന്‍സറുകളും ഈ മരുന്നുകൊണ്ട് ചികില്‍സിക്കാനാകില്ല. കാരണം പലതരം ബ്ലഡ് കാന്‍സറുകളുണ്ട്. അവ പല സ്റ്റേജിലുള്ളവയുണ്ട്. ഈ പോസ്റ്റിലെ വിവരം തെറ്റിദ്ധരിപ്പിക്കുന്നതാണ്.” ഇതാണ് ഡോക്ടര്‍ കലാവതി നല്കിയ വിശദീകരണം.
അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരോട് ഞങ്ങളുടെ പ്രതിനിധി പോസ്റ്റിന്റെ വിശദീകരണം തേടിയിരുന്നു.
“ഇത് വർഷങ്ങളായി പ്രചരിക്കുന്ന അഭ്യൂഹമാണ്, കൂടാതെ, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി ചികിത്സിക്കുന്നില്ല, ഇവിടെ മിനിമം മെഡിക്കൽ ഫീസ് വാങ്ങിയാണ് ചികിത്സ.” ഇതാണ് അവര്‍ നല്കിയ വിശദീകരണം.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ് .
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ബ്ലഡ് കാൻസർ പല വിഭാഗത്തിൽ പെടുന്നവയുണ്ട്. പല സ്റ്റേജിലുള്ള കാന്‍സറുകളുണ്ട്. എല്ലാത്തിനും ഒരേപോലെ ഈ മരുന്ന് ഉപയോഗിക്കാനാകില്ല. അതിനാൽ തെറ്റായതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ മാന്യവായനക്കാരോട് അഭ്യർത്ഥിക്കുന്നു.
Title:ബ്ലഡ് കാൻസർ പൂർണ്ണമായും സുഖപ്പെടുത്താൻ അവകാശപ്പെടുന്ന ഈ മരുന്ന് സൗജന്യമായി ലഭിക്കുമോ…?
Fact Check By: Vasuki SResult: False


