
വിവരണം
“പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് മുസ്ലീം യുവാവിന് നേരെ വെടിയുതിര്‍ത്തു; തുടർ ഭരണം ലഭിച്ചതു മുതൽ ഭാരതത്തിൽ സംഘപരിവാർ ഭീകരത.. തടയാൻ ത്രാണിയില്ലാതെ കോൺഗ്രസ്സും.” എന്ന അടിക്കുറിപ്പോടെ Sagav Vapputty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ് 27 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ മുഹമ്മദ് കാസിം എന്ന ഒരു വ്യക്തി അദ്ദേഹത്തിന് നേരിട്ട അനുഭവം അറിയിക്കുന്നു. ബീഹാറിലെ ബെഗുസാരിയിലെ കുംഭി എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. പേര് പറഞ്ഞയുടന്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ രാജിവ് യാദവ് എന്നയാൾ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. പിന്നിലാണ് വെടിയേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഖാസിം പറഞ്ഞു.
രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ അക്രമിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പഞ്ചായത്ത് അധ്യക്ഷനോദ് പരാതിപ്പെട്ടെങ്കിലും ആരും തന്‍റെ സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറഞ്ഞു. വീഡിയോയില്‍ കാസിം കുറ്റവാളിയെ കുറിച്ച് വിശദാംശങ്ങൾ നല്കിയിട്ടില്ല. എന്നാല്‍ കാസിമിനെ വെടിവെച്ചത് ആരായിരുന്നു? താന്‍ മുസ്ലിം ആണ് എന്ന് അറിഞ്ഞിട്ടാണോ കാസിമിനെ വെടിവെച്ചത്? വെടിവെച്ചയാൾ സംഘപരിവാരിനോട് ബന്ധമുള്ളതാണോ? നമുക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കാം.
വസ്തുത വിശകലനം
സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ വാര്‍ത്തകൾ അന്വേഷിച്ചു. അപ്പോള്‍ ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ക്ക് മുഖ്യധാര മാധ്യമങ്ങൾ പ്രസിദ്ധികരിച്ച ചില വാര്‍ത്തകള്‍ ലഭിച്ചു. ദേശിയ മാധ്യമമായ ദി ഹിന്ദു അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റു ചില മാധ്യമങ്ങളും ഈ സംഭവത്തെ കുറിച്ച് വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ വാര്‍ത്തകളില്‍ സംഘപരിവാരുടെ പേര് എവിടെയും പറഞ്ഞിട്ടില്ല. വാര്‍ത്തകൾ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
Asianet | Archived Link |
The Hindu | Archived Link |
News18 | Archived Link |
India Times | Archived Link |
എന്നാല്‍ ഈ വാര്‍ത്തകളില്‍ എവിടെയും പോലീസുകാരുടെ നടപടി രേഖപ്പെടുത്തിയിട്ടില്ല. ആധികാരികമായി ഈ സംഭവത്തിന്‍റെ മുകളില്‍ എന്താണ് നടപടി എടുത്തത് എന്ന വിവരം ഈ വാര്‍ത്തകളില്‍ ഇല്ല. ദി ഹിന്ദു പ്രസിദ്ധികരിച്ച വാ൪ത്തയില്‍, ചെറിയ ബരിയര്പുര്‍ പോലീസ് സ്റ്റേഷനിലാണ് ഈ സംഭവത്തിനെ കുറിച്ച് പരാതി എടുത്തിരിക്കുന്നത് എന്ന് അറിയിക്കുന്നു.
facthunt എന്ന വെബ്സൈറ്റ് ഈ വാ൪ത്തയുടെ വസ്തുത പരിശോധന റിപ്പോര്‍ട്ട് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം ഒരു വര്‍ഗിയ സംഭവമല്ല എന്ന് ബെഗുസരായി പോലീസ് ഡിഎസ്പി വ്യക്തമാക്കുന്നു. ഡിറ്റര്‍ജന്റ് വില്പനക്കാരനായ കാസിം പ്രതിയുമായി ഡിറ്റര്‍ജന്റ് പൌഡരിന്റെ വിലയുടെ മുകളിലാണ് വഴക്കുണ്ടായത്. ഇതിനെ തുടർന്ന് പ്രതി തന്‍റെ തോക്ക് ഉപയോഗിച്ച് കാസിമിന് നേരെ വെടിയുതിർക്കുകയായിരുന്നുവത്രെ. ഡിഎസ്പിയുടെ പ്രസ്താവന ട്വീറ്റ് ചെയത ANIയുടെ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
“ഒരാൾ മറ്റൊരു വ്യക്തിക്ക് നേരെ വെടിയുതിർത്ത സംഭവം നടന്നത് ചെരിയ ബരാർപുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. എഫ്‌ഐആർ പ്രകാരവും ചില ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരവും നോക്കുമ്പോൾ യഥാർത്ഥത്തിൽ നടന്നതുമായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സംഭവങ്ങൾക്ക് യാതൊരു ബന്ധവുമില്ല ഒറ്റപ്പെട്ട ഒരു സംഭവം സൗകര്യപ്രകാരം പൊതുവൽക്കരിക്കുകയാണ് ഇവിടെ ചെയ്യുന്നത്..”
അന്വേഷണം തുടരുകയാണ്, കുറ്റവാളിക്ക് ശിക്ഷ ലഭിക്കും. ദയവായി ഇത് പോലെയുള്ള കിംവദന്തികളിൾ പെടരുതെന്ന് അഭ്യർത്ഥിച്ച് ബെഗുസരായി പോലീസ് ട്വീറ്റ് ചെയതിട്ടുണ്ട്.
വാര്‍ത്തയുടെ വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങള്‍ക്ക് ബീഹാര്‍ പോലീസിന്‍റെ വെബ്സൈറ്റിലൂടെ കാസിം പോലീസിന് നല്‍കിയ പരാതിയുടെ കോപ്പി ലഭിച്ചു.
പരാതിയില്‍ എവിടെയും സംഘപരിവാറിന്‍റെ പേരും പറഞ്ഞിട്ടില്ല. ഈ സംഭവം സംഘപരിവാര്‍ നടത്തിയിട്ടില്ല എന്ന് വ്യക്തമാണ്. കുടാതെ ഈ സംഭവം ഒരു വര്‍ഗിയ സംഭവം അല്ല എന്നാണ് ബീഹാര്‍ പോലീസ് വ്യക്തമാക്കുന്നത്. കുടാതെ പിഡിതന്‍ നല്‍കിയ പരാതിയിലും ഇതൊരു വർഗ്ഗീയ ആക്രമണമാണ് എന്ന് എവിടെയും എഴുതിയിട്ടില്ല.
The Logical Indian | Archived Link |
Fact Hunt | Archived Link |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ഈ സംഭവത്തില്‍ സംഘപരിവാരിന്‍റെ പങ്ക് വ്യക്തമല്ല. ഈ സംഭവം ഡിറ്റര്‍ജന്റിന്‍റെ വിലയുടെ മുകളില്‍ നടന്ന വഴക്കിനെ തുടർന്നാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഈ സംഭവത്തിന്‍റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ ദയവായി വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:പാകിസ്ഥാനില്‍ പോകാന്‍ പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിം യുവാവിനെ വെടിവെച്ചുവോ…?
Fact Check By: Harish NairResult: False
