
വിവരണം
നോട്ട് നിരോധനം പരാജയം എന്ന് പറയുന്ന ഊളകൾ കുരച്ചുകൊണ്ടേയിരുന്നോളൂ. മോദിജിയെ ലോകം അംഗീകരിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോഴിതാ ദുബായി സാമ്പത്തിക വിദഗ്ധ മുംതാസ് ബീഗത്തിന്റെ വാക്കുകൾ കേൾക്കൂ.. നോട്ട് നിരോധനം വിജയം തന്നെ എന്ന് അവർ അടിവരയിട്ട് സമർത്ഥിക്കുന്നു. മോദിജിയുടെ ഭരണപരിഷ്കരങ്ങൾ ഭാരതത്തെ 2024-ഓടെ ഉന്നതിയിലെത്തിക്കുമെന്നും പ്രവചനം!
കയ്യടിക്കടാ മോദി വിരുദ്ധരെ!
ന്യൂസ് ലിങ്ക് കമന്റിൽ
എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഴകുള്ള രാവണന് പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 33ല്‍ അധികം ലൈക്കുകളും 3ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ യഥാര്‍ഥത്തില്‍ ദുബായിയിലെ സാമ്പത്തിക വിദഗ്ധ നോട്ട് നിരോധനത്തെ കുറിച്ച് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടോ? ചിത്രത്തില്‍ കാണുന്നത് മുംതാസ് ബീഗം എന്ന സാമ്പത്തിക വിദഗ്ധയാണോ? വസ്തുത പരിശോധിക്കാം.
വസ്തുത പരിശോധന
dubai financial expert mumthaz beegam എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെങ്കിലും അങ്ങനെയൊരു സാമ്പത്തിക വിദഗ്ധയെ കുറിച്ചുള്ള ഒരു വിവരവും ലഭ്യമായില്ല. മാത്രമല്ല നോട്ട് നിരോധനത്തെ കുറിച്ച് ഒരു വിദേശ സാമ്പത്തിക വിദഗ്ധ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചിത്രം റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അഡ സാഞ്ചസ് എന്ന ഒരു
പോണ് സിനിമതാരമാണിതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

നിഗമനം
ദുബായിയില്‍ സാമ്പത്തിക വിദഗ്ധ ഇന്ത്യയിലെ നോട്ട് നിരോധനത്തെ കുറിച്ചോ മോദിയുടെ ഭരണ മികവിനെ കുറിച്ചോ പുകഴ്ത്തി ഒരു പ്രാസ്താവന നടത്തിയിട്ടില്ല. മാത്രമല്ല സാമ്പത്തിക വിദഗ്ധ എന്ന പേരില്‍ നല്‍കിയിരിക്കുന്നത് ഒരു പോണ് നടിയുടെ ചിത്രവുമാണ്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:നോട്ട് നിരോധനത്തെ പുകഴ്ത്തി ദുബായ് സാമ്പത്തിക വിദഗ്ധ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?
Fact Check By: Dewin CarlosResult: False
