
വിവരണം
Archived Link |
“ഭൂമിയെ എത്ര ആഴം വരെ കുഴിക്കാം.. ആഴങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഭീകര ശബ്ദങ്ങളും കാഴ്ചകളും..” എന്ന അടിക്കുറിപ്പോടെ ജൂലൈ 1, 2019 മുതല്‍ Thrissur Pooram തൃശ്ശൂർ പൂരം എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ റഷ്യയിലെ കൊല പെനിന്‍സുലയില്‍ സോവിയറ്റ് കാലത്ത് കൊല ബോര്‍ഹോള്‍ എന്ന മനുഷ്യന്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ആഴമുള്ള കുഴിയെ കുറിച്ചാണ് പറയുന്നത്. വീഡിയോ പ്രകാരം മെയ് 24, 1970ന് അന്ന് സോവിയറ്റ് യുണിയനിലായിരുന്ന കൊല പെനിന്‍സുലയിലെ പിച്ചന്‍സ്ക്കി എന്ന സ്ഥലത്ത് തുടങ്ങിയ പ്രൊജക്റ്റ് ആണ് കൊല സൂപ്പര്‍ടീപ്പ് ബോര്‍ഹോള്‍. 1983 വരെ 12കിലോമീറ്റര്‍ ആഴംവരെ റഷ്യന്‍ ശാസ്ത്രജ്ഞര്‍ കുഴിച്ചു പരിശോധിച്ചു. പീന്നീട് 10 കൊല്ലം വെറും 262മീറ്റര്‍ മാത്രമേ കുഴിക്കാന്‍ സാധിച്ചുള്ളു. ഡ്രില്‍ ചെയ്യുമ്പോള്‍ ഗ്രേനൈറ്റ് പ്രതീക്ഷിച്ചതിലും അധികം ചൂടായിരുന്നു എന്ന് വീഡിയോയില്‍ പറയുന്നു. 12കിലോമീറ്റര്‍ ആഴം വരെ കുഴിച്ചപ്പോള്‍ അവിടെയുള്ള റേഡിയേഷൻ മൂലം ടൈട്ടാനിയം സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ഡ്രില്ലുകള്‍ ഉരുകി പോയി എന്ന് വീഡിയോയില്‍ അവകാശപ്പെടുന്നു. ടൈറ്റാനിയത്തിന്‍റെ മെൽറ്റിംഗ് പോയിന്റ്, അതായത് ഉരുകാന്‍ ആവശ്യമുള്ള താപമാനം 1650 ഡിഗ്രി സെൽഷ്യസ് എന്നാണ് എന്ന് വീഡിയോയിലും പറയുന്നു. വീഡിയോയില്‍ തന്നെ ഒരു വൈരുദ്ധ്യമുണ്ട് അതായത് 10കിലോമീറ്റര്‍ ആഴത്തില്‍ 220 ഡിഗ്രീ സെൽഷ്യസ് താപനില ഉണ്ടായിരുന്നു. ഇത്ര താപനിലയില്‍ ടൈട്ടാനിയം എങ്ങനെ ഉരുകും? ഇത് ഒരു സംശയമാണ്. ഡ്രില്‍ മെഷീനുകള്‍ കേടു വന്നു, പൊട്ടി പോയി അദൃശ്യ ശക്തി ഡ്രില്‍ മെഷീനുകള്‍ വലിക്കുകയുണ്ടായി എന്നി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നു. കുടാതെ പ്രൊജക്റ്റ് നോക്കികൊണ്ടിരിക്കുന്ന ഡോ. അജാക്കൊവ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി എന്നും വീഡിയോയില്‍ പറയുന്നു. ബോര്‍ഹോലിന്‍റെ ആഴത്തില്‍ നിന്ന് ദശലക്ഷം മനുഷ്യര്‍ വേദനയില്‍ കരയുന്ന ശബ്ദം കേള്‍കാന്‍ സാധിച്ചു. എന്നും വീഡിയോയില്‍ പറയുന്നു. ഈ വീഡിയോയില്‍ ശബ്ദങ്ങള്‍ നല്കിയിട്ടില്ലെങ്കിലും വീഡിയോയില്‍ നല്‍കിയ സുത്രത്തിന്‍റെ, അതായത് Investigation YouTube Channelന്‍റെ വീഡിയോയില്‍ ഈ ശബ്ദവും കേള്‍കാന്‍ സാധിക്കും. ഈ കഥയുടെ സ്രോതസ് Investigation YouTube Channelന്‍റെ ആ വീഡിയോ താഴെ കാണാം.
എന്നാല്‍ വീഡിയോയില്‍ പറയുന്ന പോലെ ശരിക്കും കൊല സുപ്പര്‍ഡീപ്പ് ബോര്‍ഹോളില്‍ നിന്ന് ദശലക്ഷ മനുഷ്യര്‍ കരയുന്ന പോലെയുള്ള ശബ്ദം ശാസ്ത്രജ്ഞര്‍ കേട്ടുവോ? റഷ്യന്‍ ശാസ്ത്രജ്ഞര്‍ നരകത്തിന്‍റെ ദ്വാരം കണ്ടുപിടിച്ചുവോ? യാഥാര്‍ത്ഥ്യം എന്താണ് നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ക്ക് കൊല സുപ്പര്‍ഡീപ്പ് ബോര്‍ഹോള്‍ വീഡിയോയില്‍ പറയുന്ന കെട്ടുകഥയുടെ മുകളില്‍ Snopes എന്ന പ്രമുഖ വസ്തുതന്വേഷണ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. കുടാതെ വെല്‍ ടോ ഹെല്‍ ഹോക്സ് എന്ന പേരില്‍ പ്രസിദ്ധമായ ഒരു കെട്ടുകഥയാണ് വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത്.
സോവിയറ്റ് യുണിയന്‍ 1970ല്‍ തൊടങ്ങിയ ഈ ബോര്‍ഹോള്‍ പ്രൊജക്റ്റ് സോവിയറ്റ് യുണിയന്‍ തകർന്നതിന് ശേഷം 1995ല്‍ ഉപേക്ഷിച്ചതാണ്. ഈ പ്രൊജക്റ്റ് നടപ്പിലാക്കിയ ശാസ്ത്രജ്ഞര്‍ വീഡിയോയില്‍ പറയുന്ന പോലെ യാതൊരു അലൌകിക സംഭവങ്ങളുടെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ദശലക്ഷം മനുഷ്യര്‍ കരയുന്ന ശബ്ദം ഇവര്‍ കേട്ടുവെന്നതും വെറും ഒരു കെട്ടുകഥയാണ്. 1984ല്‍ കൊല ബോര്‍ഹോലിനെ കുറിച്ച് The Scientific American എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് പ്രകാരം റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഭുമിയുടെ അടിയില്‍ 12കിലോമീറ്റര്‍ വരെ കുഴിച്ചു അവിടെ അവര്‍ക്ക് വെള്ളവും, വാതകവും, അപുര്‍വമായ കല്ലുകളും ലഭിച്ചു. 12കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായിരുന്ന താപനില വെറും 180 ഡിഗ്രീ സെൽഷ്യസ് ആയിരുന്നു. ഡ്രില്‍ മെഷീന്‍ കേടാവുകയോ, അദൃശ്യ ശക്തിയുടെ സാന്നിധ്യത്തെ കുറിച്ചോ ഈ ലേഖനത്തില്‍ ഒന്നും എഴുതിട്ടില്ല എന്ന് Snopes പറയുന്നു. ഇതേ കാര്യത്തിനെ ശാസ്ത്രജ്ഞര്‍ നരകം കണ്ടെത്തി എന്നൊരു കെട്ടുകഥയാക്കി പലരും ലോകത്ത് പല ഭാഗങ്ങളില്‍ പ്രചരിപ്പിച്ചു. വീഡിയോയില്‍ കേള്‍കുന്ന ഓഡിയോയും കൊല സുപ്പര്‍ദീപ്പ് ബോര്‍ഹോലില്‍ കേട്ട ശബ്ദത്തിന്‍റെതല്ല. പല സൌണ്ട് എഫ്ഫക്റ്റുകള്‍ ചേർത്തുണ്ടാക്കിയ ഒരു ശബ്ദമാണ് ഇത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചിലര്‍ ഈ ശബ്ദം 1972ല്‍ വന്ന പടം Baron Blood എന്ന സിനിമയിലെ ഒരു സൌണ്ട് ട്രാക്ക് ആണ് എന്നും പറയുന്നു. ഈ കെട്ടുകഥ ആദ്യം പ്രസിദ്ധികരിച്ചത് ഫിൻലാൻഡിലെ ഒരു pentacostal ക്രിസ്ത്യന്മാരുടെ പത്രമായ Ammennusastiaയിലാണ്. അവിടെനിന്ന് പ്രചരിച്ച് ഈ കെട്ടുകഥ ഇന്റര്‍നെറ്റില്‍ അമേരിക്കയിലെ ചില tabloid മാധ്യമങ്ങള്‍ പ്രചരിപ്പിച്ച് പ്രസിദ്ധമാക്കി.

Snopes | Archived Link |

Earth’s crust | Archived Link |
Structure of Earth | Archived Link |
Kola superdeep Borehole | Archived Link |
Well To Hell hoax | Archived Link |
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന പോലെ കൊല സുപ്പര്‍ദീപ്പ് ബോര്‍ഹോലിന്‍റെ ആഴങ്ങളില്‍ ഡ്രില്‍ മെഷീന്‍ കേടാവുകയോ, ദശലക്ഷ്യതോളം മനുഷ്യര്‍ കരയുന്ന പോലെയുള്ള ശബ്ദങ്ങള്‍ കേൾക്കുകയോ പോലെയുള്ള പ്രചാരണങ്ങള്‍ വെറും കെട്ടുകഥകളാണ്. കൊല ബോര്‍ഹോള്‍ പ്രൊജക്റ്റില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ ഇങ്ങനെ യാതൊരു കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Title:ഭൂമിയുടെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭീകര ശബ്ദങ്ങളുടെയും കാഴ്ചകളുടെയും കഥ സത്യമോ…?
Fact Check By: Mukundan KResult: False
