
വിവരണം

Archived Link |
ഞാന്‍ മതെതരന്‍ എന്ന പ്രൊഫൈലിലൂടെ 21 ഓഗസ്റ്റ് 2019 മുതല്‍ ഒരു പോസ്റ്റ് പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് ഏകദേശം 800ഓളം ഷെയരുകലാണ്. പലരും പോ സ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്:-
“?????? ????? 1951 ൽ നേപ്പാൾ രാജാവ് ഗിരി ഭുവൻ നമ്മുടെ മഹാനായ നെഹ്‌റുവിനോട് അപേക്ഷിച്ചു നേപ്പാളിനെ ഭാരതത്തിൽ ലയിപ്പിക്കാൻ നെഹ്റു തള്ളി കളഞ്ഞു , ബെലുചിസ്താൻ ഭരണാധികാരി നവാബ്ഖാൻ ഒരു മാനദണ്ഡവും കൂടാതെ ഭാരതത്തിൽ ലയിക്കാൻ തയാറായി വന്നു നെഹ്റു അതും വേണ്ട എന്ന് പറഞ്ഞു ,പിന്നെ പാകിസ്ഥാൻ തോക്കിൻമുനയിൽ ബെലൂച്ച് പിടിച്ചടക്കി 1947 ൽ ഒമാൻ ഗ്ദ്ദാർ തുറമുഖം ഭാരതത്തിന് നൽകാൻ തയാറായി നെഹ്റു അതും വേണ്ട എന്ന് പറഞ്ഞു , പിന്നീട് പാകിസ്ഥാൻ ഏറ്റെടുത്തു ചൈനക്ക് കൈമാറി ഇപ്പോൾ ചൈന നമുക്ക് അവിടെ നിന്നും പണി തരാൻ നോക്കുന്നു 1948 ൽ അമേരിക്കൻ പ്രസിഡന്റ് നെഹ്റു വിനോട് പറഞ്ഞു നിങ്ങൾ ആണവ രാജ്യമാകൂ ആണവ റിയാക്ടർ സ്ഥാപിക്ക് നിങ്ങൾക്ക് U N ൽ സ്ഥിരം അംഗ്വതം നൽകാം നെഹ്റു പറഞ്ഞു ഞങ്ങൾ ചേരിചേരനയക്കാർ ആണ് വേണ്ട എന്ന് പിന്നീട് അത് ചൈനക്ക് കിട്ടി,1950 ൽ കോകോ ഐലൻഡ് ബർമക്ക് നെഹ്റു ദാനം ചെയ്തു ബെർമ്മ പിന്നീട് അത് ചൈനക്ക് വിറ്റു .ഇപ്പോൾ ചൈനയുടെ സൈനിക താവളം ആണ് അവിടം. 1952 ൽ നെഹ്റു 223270സ്ക്യുയർ കിലോ മീറ്റർ സ്ഥലം അപ്പന്റെ സ്വന്തം സ്ഥലം പോലെ ബർമക്ക് വീണ്ടും ദാനം ചെയ്തു അതാണ് ഇന്നത്തെ ചൈനയുടെ ടൂറിസം കേന്ദ്രമായ കാവ വോ വോലി ഇപ്പോൾ ചൈന അവിടെ നിന്നും നമ്മളെ നോക്കി കണ്ണുരുട്ടുന്നു .1962 ൽ ഇന്ത്യ ചൈന യുദ്ധം നീരുപാധികം ഇന്ത്യ കീഴടങ്ങി 18000 സ്ക്യുയർ കിലോമീറ്റർ സ്ഥലം ചൈനക്ക് വിട്ടു കൊടുത്തു അതാണ് ഇന്നത്തെ അക്‌സായി ചിൻ. ഇന്ത്യയുടെ 3000 സൈനികർ വീര മൃത്യു വരിച്ചു നിങ്ങൾ എത്ര പേർക്ക് ഈ സത്യം അറിയാം ???? ?? ?? ?? ?? ??”
പോസ്റ്റില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് പല അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ 7 പ്രധാന അവകാശവാദങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കും. നേപാള്‍, ബാലുചിസ്ഥാന്‍, ഗ്വാദര്‍ തുറമുഖം, ഐക്യരാഷ്ട്രസഭ രക്ഷാസമിതി സ്ഥിരം അങ്ങത്വം, കൊക്കോ ദ്വീപസമുഹം, കാബോ താഴ്വര, അക്സായ് ചിന്‍ എന്നിവരെ സംബന്ധിച്ചതാണ് ഈ ഏഴു അവകാശവാദം പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു കാരണമാണ് ഇന്ന് ഇന്ത്യയില്‍ ഇല്ലാത്തത് എന്നാണ് ആരോപണങ്ങള്‍. കുടാതെ അമേരിക്ക ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരം അംഗത്വം നല്‍കിയപ്പോള്‍ അത് നിഷേധിച്ചതും പണ്ഡിറ്റ് നെഹ്‌റു തന്നെ എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ എത്രത്തോളം യാഥാര്ത്യമാണ് എന്ന് നമുക്ക് ഒരോന്നായി പരിശോധിക്കാം.
വസ്തുത അന്വേഷണം
1.നേപാള്‍: ആദ്യത്തെ അവകാശവാദം നേപാളിനെ കുറിച്ചാണ്. 1951ല്‍ നേപാള്‍ ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അത് സമതിച്ചില്ല എന്നാണ് അവകാശവാദം. 1951ല്‍ നേപാള്‍ രാജാവ് ഗിരി ഭുവാനാണ് ഈ കാര്യം നെഹ്രുവിനോദ് അപേക്ഷിച്ചപ്പോള്‍ അദേഹം നിഷേധിച്ചു എന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ 1951ല്‍ നേപാലിന്‍റെ രാജാവിന്‍റെ പേര് ഗിരി ഭുവനല്ല എന്നായിരുന്നു. 30 ജൂണ്‍ 1906 മുതല്‍ 13 മാര്‍ച്ച് 1955 വരെ ത്രിഭുവന്‍ ബിര്‍ ബിക്രം ഷായായിരുന്നു നേപ്പാളിന്റെ രാജാവ്. The Quint നടത്തിയ ഒരു വസ്തുത അന്വേഷണത്തില്‍ അവര്‍ ഇന്ത്യയും നെപലും തമിലുള്ള ബന്ധങ്ങളുടെ വിദഗ്ധനായ പ്രോഫെസ്സര്‍ എസ്ഡി മുണിയിനോട് ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദേഹം പറയുന്നത് ഇങ്ങനെയാണ്- “നെപലിന്‍റെ രാജാവ് ത്രിഭുവന്‍ ഇന്ത്യയുടെ കൂടെ ചേരാന്‍ ആഗ്രഹിച്ചില്ല, പകരം ഇന്ത്യയോടൊപ്പം ഒരു സഖ്യമുണ്ടാക്കാന്നാണ് ആഗ്രഹിച്ചത്. ഇത് സംബന്ധിച്ച് ഒരു കത്തൂമുണ്ട്. ഈ കത്ത് മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. ഈ കത്ത് കണ്ടവരെല്ലാവരും ഇങ്ങനെയൊരു വാ ഗ്‌ദാനം ഉണ്ടായിരുന്നു എന്നു തന്നെയാണ് പറയുന്നത്. പക്ഷെ നെഹ്‌റു ഈ വാഗ്ദാനം അവഗണിക്കുകയുണ്ടായി.”

ഇന്ത്യയില്‍ ചേരാനായി നേപാള്‍ ഒരു വാഗ്ദാനം ഇന്ത്യക്ക് നല്‍കിയില്ല എന്ന സത്യമാണ്. പക്ഷെ ഇന്ത്യയോടൊപ്പം ഒരു സഖ്യമുണ്ടാക്കാന്‍ ഒരു വാഗ്ദാനം നേപാള്‍ നല്കിയിരുന്നു.
2. ബലുചിസ്ഥാന്‍: പോസ്റ്റില്‍ ബാലുചിസ്ഥാനിനെ സംബന്ധിച്ച് ഉന്നയിക്കുന്ന അവകാശവാദം ഇങ്ങനെയാണ് –“ ബലുചിസ്ഥാന്‍ ഭരണാധികാരി നവാബ്ഖാൻ ഒരു മാനദണ്ഡവും കൂടാതെ ഭാരതത്തിൽ ലയിക്കാൻ തയാറായി വന്നു നെഹ്റു അതും വേണ്ട എന്ന് പറഞ്ഞു ,പിന്നെ പാകിസ്ഥാൻ തോക്കിൻമുനയിൽ ബെലൂച്ച് പിടിച്ചടക്കി.” ബ്രിട്ടീഷ് കാലത്ത് ബാലുചിസ്ഥാന്‍ ഏജന്‍സിയില്‍ പെട്ടതായിരുന്നു ഇന്നത്തെ പാകിസ്ഥാനിലെ സംസ്ഥാനമായ ബലുചിസ്ഥാന്‍. ഇതില്‍ ഉണ്ടായിരുന്നത് കാലത്തും മക്രാനിന്‍റെ ഒപ്പം കലാത്തിന്‍റെ സ്വാധിനമുള്ള ലാസ് ബേലയും ഖരാനുമുൾപ്പെടും. ഈ പ്രദേശങ്ങള്‍ 1931ലെ മാപ്പില്‍ കാണാം.

1947ല്‍ കലാത്തിന്‍റെ ഭരണാധികാരിയായ അഹ്മദ് യാര്‍ ഖാന്‍ സ്വന്തന്ത്രമായിരിക്കാന്‍ ആഗ്രഹിചിരുന്നു. പക്ഷെ മഖ്രാന്‍ പാകിസ്ഥാനില്‍ ചേരാന്‍ തിരിമാനിച്ചു. കലാത്തിന്‍റെ സ്വാധീനമുള്ള ഖരാനും ലാസ് ബേലയും പാകിസ്ഥാനില്‍ ചേരാന്‍ ആഗ്രഹിചിരുന്നു. 1948ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ കലാത്ത് ഇന്ത്യയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു എന്നൊരു വാര്‍ത്ത പ്രസിദ്ധികരിച്ചു. അതിനു ശേഷം പാകിസ്ഥാന്‍ തന്‍റെ സൈന്യം ബാലുചിസ്ഥാനിലേക്ക് ആയിച്ചു. ഭയംമുലം കലാത്തിന്‍റെ ഖാന്‍ കലാത്തിനെ പാകിസ്ഥാനില്‍ ചേർക്കാനുള്ള രേഖയില്‍ ഒപ്പുവെച്ചു. എന്നാല്‍ 27 മാര്‍ച്ച് 1948ല്‍ ഓള്‍ ഇന്ത്യ റേഡിയോ വാര്‍ത്ത പുറത്തിറക്കിയതിന്‍റെ പിറ്റേ ദിവസം സര്‍ദാര്‍ പട്ടേല്‍ ഈ വാര്‍ത്തയെ നിഷേധിചിരുന്നു.

ഈ സംഭവത്തില്‍ ഒരുപ്പാട് ദുരുഹതയുണ്ട്. പക്ഷെ നെഹ്‌റുവിന്‍റെ സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമല്ല.
3. ഗ്വാദര്‍ തുരുമുഖം: ഗ്വാദര്‍ തുരുമുഖും ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യക്ക് നല്‍കാന്‍ ആഗ്രഹിചിരുന്നു പക്ഷെ നെഹ്‌റു അത് വാങ്ങിച്ചില്ല. ഈ അവകാശവാദത്തിന് യാതൊരു തെളിവുമില്ല. കുടാതെ ഗ്വാദര്‍ തുരമുഖം ബ്രിട്ടിഷ് കാരുടെ സഹായത്തോടെ പാകിസ്ഥാന്‍ ഒമാനിലെ സുൽത്താനോട് 30 ലക്ഷം ഡോളറില്‍ വാങ്ങിച്ചു. ഈ കച്ചവടം നെഹ്‌റു വിന് താൽപര്യം ഇല്ലാത്തത് ആയിരുന്നു എന്നും Business Standardന്‍റെ ഒരു ലേഖനത്തില്‍ അറിയിക്കുന്നു.

ഒമാനിലെ സുല്‍ത്താന്‍ ഇന്ത്യക്ക് ഗ്വാദരിനെ കുറിച്ച് വാഗ്ദാനം നല്‍കിയതായി യാതൊരു തെളിവില്ല.
4.ഐക്യരാഷ്ട്രസഭ സ്ഥിരം അംഗത്വം: അടുത്ത അവകാശവാദം “1948 ൽ അമേരിക്കൻ പ്രസിഡന്റ് നെഹ്റു വിനോട് പറഞ്ഞു നിങ്ങൾ ആണവ രാജ്യമാകൂ ആണവ റിയാക്ടർ സ്ഥാപിക്ക് നിങ്ങൾക്ക് U N ൽ സ്ഥിരം അംഗ്വതം നൽകാം പക്ഷെ നെഹ്‌റു നിഷേധിച്ചു.” ഈ അവകാശവാദം പൂർണ്ണമായി തെറ്റാണ്. 1948ല്‍ ഇങ്ങനെ യാതൊരു വാഗ്ദാനം നല്കാനാക്കില്ല കാരണം 1948ല്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷസമിതിയില്‍ അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്, അതായത് അമേരിക്ക, റഷ്യ (സോവിയത്ത് സംഘം), ജനാതിപത്യ ചൈന (ആദായത്ത് ഇന്നത്തെ തായിവാന്‍), ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍. ഇവര്‍ അല്ലാതെ മറ്റ് ആരെയെങ്കിലും ചേർക്കണമെങ്കിൽ ഐക്യരാഷ്ട്രസഭയുടെ അവകാശപത്രത്തില്‍ ഭേദഗതി വ രുത്തേണ്ടി വരും. 1949ല്‍ ചൈന മാവുവിന്‍റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായി മാറി. അതിനു ശേഷം 1950ല്‍ തയിവാനിനെ രക്ഷ സമിതിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഇന്ത്യക്ക് തയിവാനിന്‍റെ സ്ഥാനം നല്‍കാന്‍ തിരിമാനിചിട്ടുണ്ടായിരുന്നു എന്ന് വാര്‍ത്തകളുണ്ട് പക്ഷെ നെഹ്‌റു അത് സ്വീകരിച്ചില്ല എന്നും ഈ വാര്‍ത്തകലില്‍ പറയുന്നു. പക്ഷെ ദി ഹിന്ദു 28 സെപ്റ്റംബര്‍ 1995ന് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ലോക്സഭയില്‍ പണ്ഡിറ്റ് നെഹ്‌റു ഇങ്ങനെയൊരു വാഗ്ദാനം ലഭിച്ചില്ല എന്ന് വ്യക്തമാക്കിയിരുന്നു.

സൌജന്യം ക്വിന്റ്റ്
5.കൊക്കോ ദ്വീപസമുഹം: ഈ ദ്വീപസമുഹം നെഹ്‌റു ബര്‍മക്ക് (മ്യാന്മാര്‍ക്ക്) വെറുതെ കൊടുത്തു എന്നാണ് അവകാശവാദം. പക്ഷെ കൊക്കോ ദ്വീപസമൂഹം അപ്പോഴും മ്യന്മാരിന്‍റെ ഭാഗമായിരുന്നു.

വിക്കിപീഡിയ
ബര്‍മ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് 1948ല്‍ സ്വതന്ത്രമായതാണ്. അപ്പോൾ കൊക്കോ ദ്വീപസമുഹവും മ്യാന്മാറിന്‍റെ ഭാഗമായി. ഇതില്‍ പണ്ഡിറ്റ് നെഹ്രുവിന് യാതൊരു പങ്കില്ല.
6. കാബോ വാളി: കാബോ വാല്ലി നെഹ്‌റു ബര്‍മക്ക് ദാനത്തില്‍ നല്‍കിയെന്നാണ് അടുത്ത അവകാശവാദം. എന്നാല്‍ ഈ അവകാശവാദം ഒരു രിതിയില്‍ സത്യമാണ്. നെഹ്‌റു ഈ പ്രദേശം മ്യന്മാരിന് നല്കിയിരുന്നു. പക്ഷെ ശാന്തിയുടെ ഒരു സന്ദേശം നല്‍കാനായി. ചരിത്രപരമായി ഈ പ്രദേശം ബ്രിട്ടീഷ് മണിപ്പുരിന്‍റെ ഭാഗമാണ് എന്ന് പറഞ്ഞ് അവകാശം ഉന്നയിച്ചു. പക്ഷെ പീന്നീട് ഇത് ബര്‍മയുടെ ഭാഗമാണ് എന്ന് സമ്മതിച്ചു. എന്നാല്‍ ഇന്നും ചിലര്‍ ഈ പ്രദേശം മന്നിപ്പുരിന്‍റെ ഭാഗമാണ് എന്ന് അവകാ ശപ്പെടുന്നു. 1952നാണ് പണ്ഡിറ്റ് നെഹ്‌റു കാബോ വാളി മ്യന്മാരിന് കൈമാറിയത്.
7. അക്സായി ചിന്‍: അക്സായി ചിന്‍ 1962ലെ യുദ്ധത്തിനെ ശേഷം ചൈന അനധിക്രിതമായി കൈവശമാക്കി.

പക്ഷെ പോസ്റ്റില്‍ അവകാ ശപ്പെടുന്ന പോലെ ഇതിന്‍റെ ക്ഷേത്രഫലം 18000sqkm അല്ല പകരം 38000sqkm ആണ്.
Quint | Archived Link |
Daily Mail | Archived Link |
Business Standard | Archived Link |
Coco Islands Wikipedia | Archived Link |
Kabaw Valley Wikipedia | Archived Link |
Aksai Chin | Archived Link |
Jagran Josh | Archived Link |
നിഗമനം
പോസ്റ്റ് തെറ്റിധരിപ്പിക്കുന്നതാണ്. ഇതില്‍ വസ്തുതകല്‍ക്കൊപ്പം ചില തെറ്റായ കാര്യങ്ങള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. ചില വാദങ്ങള്‍ സത്യമാണെങ്കിലും പലതും തെറ്റും അര്‍ദ്ധസത്യവുമാണ്. അതിനാല്‍ വസ്തുത മനസിലാക്കിയതിനെ ശേഷം മാത്രമേ ഈ പോസ്റ്റ് ഷെയര്‍ ചെയാവു എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഈ പ്രദേശങ്ങള്‍ ജവാഹര്‍ലാല്‍ നെഹ്‌റു കാരണമാണോ ഇന്ത്യയില്‍ ചേരാതിരുന്നത്…?
Fact Check By: Mukundan KResult: Mixture
