കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ വോട്ട് മറിച്ചാണ് താന്‍ നേമത്ത് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..
വിവരണം
നേമം മുന്‍ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ നടത്തിയ പ്രസ്താവന എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നേമത്ത് ഞാന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് മറിച്ചത് കൊണ്ട്.. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ ആയിരുന്നു എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ വരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ഒ.രാജഗോപാല്‍ നടത്തിയ പ്രസ്താവന എന്ന പ്രചരണത്തിലെ വാചകങ്ങള്‍ ഗൂഗിളില്‍ കീ വേര്‍ഡ് സെര്‍ച്ച് ചെയ്തെങ്കിലും ഇങ്ങനെയൊരു പ്രസ്താവനയെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഒ.രാജഗോപാലുമായി ഫോണില്‍ ബന്ധപ്പെട്ട് ഇതെ കുറിച്ച് അന്വേഷിച്ചു. താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും സമൂഹമാധ്യമങ്ങളില്‍ നിരന്തരം തന്‍റെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അത്തരത്തലൊരു വ്യാജ പ്രസ്താവനയാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിഗമനം
താന്‍ ഇത്തരത്തലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും വ്യാജ പ്രചരണമാണിതെന്നും ഒ.രാജഗോപാല്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ വോട്ട് മറിച്ചാണ് താന്‍ നേമത്ത് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..
Written By: Dewin CarlosResult: False