
പ്രചരണം
റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിതാ അംബാനിയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില വാർത്താ മാധ്യമങ്ങളിലും ഒരു വാർത്ത ഇപ്പോൾ പ്രചരിച്ചു വരുന്നുണ്ട്. അതായത് കാശിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറായി നിത അംബാനിയെ തെരഞ്ഞെടുത്തു എന്നാണത്.
ഇക്കാര്യം പ്രമുഖ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. നിതാ അംബാനിക്ക് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠന വകുപ്പ് ഇതുസംബന്ധിച്ച് നിതാ അംബാനിക്ക് കത്ത് നൽകി എന്നാണ് വാർത്തയിലെ പ്രചരണം. മറ്റു പ്രമുഖ വ്യവസായി മാരുടെ ഭാര്യമാരെയും വിസിറ്റിംഗ് ഫാക്കല്‍റ്റി ആയി നിയമിക്കാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു എന്നും വാർത്തയിൽ പറയുന്നു നിത അംബാനിക്ക്മാത്രമാണ് കത്തയച്ചത് എന്നും പ്രത്യേകം എടുത്തു പറയുന്നു.
എന്നാൽ ഫാക്റ്റ് ക്രെസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് വ്യാജ വാർത്തയാണ് എന്ന് കണ്ടെത്തി.
വസ്തുത ഇതാണ്
സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്തുത വാർത്ത പ്രചരിച്ചു വരുന്നുണ്ട്.
റിലയൻസ് കമ്പനിയുടെ മീഡിയ വകുപ്പ് വിഭാഗവുമായി ഫാക്ട് ക്രെസണ്ടോ സംസാരിച്ചു. അവർ ഞങ്ങളുടെ പ്രതിനിധി അറിയിച്ചത് ഇങ്ങനെയാണ്: നിത അംബാനിയെ അവിടെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസറായി നിയമിച്ചിട്ടില്ല ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇത് അംബാനിക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. കൂടാതെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഇതുമായി ബന്ധപ്പെട്ട ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ കുറിപ്പ് യൂണിവേഴ്സിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിതാ അംബാനി ഏതെങ്കിലും ഒരു വകുപ്പിലേക്ക് വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല എന്നും ഇത്തരത്തിൽ യാതൊരു ഓർഡറും യൂണിവേഴ്സിറ്റി നൽകിയിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത് കൂടാതെ പ്രമുഖ വാർത്ത മാധ്യമമായ എ.എൻ.ഐ. ഇതുസംബന്ധിച്ച് ഒരു ട്വീറ്റ് നൽകിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് വക്താവ് അവരെ അറിയിച്ച വിവരമാണ് പങ്കുവച്ചിരിക്കുന്നത്. നിത അംബാനിക്ക് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറായി നിയമന ഉത്തരവ് ലഭിച്ചു എന്നുള്ള പ്രചരണം വെറും വ്യാജപ്രചരണം മാത്രമാണെന്ന് വ്യക്തമാക്കിയതായി ട്വീറ്റിലൂടെ അറിയിക്കുന്നു.
നിത അംബാനി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിത അംബാനിക്ക് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസ്സറായി നിയമന അറിയിപ്പ് ലഭിച്ചു എന്ന തരത്തിൽ പ്രചരിക്കുന്നതൊക്കെ വെറും വ്യാജ വാർത്തകൾ മാത്രമാണ്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിസിറ്റിംഗ് ഫാക്കൽറ്റി ആയി റിലയൻസ് ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനിക്ക് നിയമന ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ല ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം അസത്യമാണെന്ന് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Title:നിതാ അംബാനി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസറായി നിയമിക്കുന്നു എന്ന് വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
