
വിവരണം
Krishnakumar Vakapparambil എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 5 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റ് ശബരിമല തീർത്ഥാടകരുടെ ശരണം വിളിയെ ചൊല്ലി വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ്. “ശബരിമല പാതയില്‍ ശരണം വിളിക്കരുത്. അയ്യപ്പന്‍മാര്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. തീര്‍ഥാടനം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തുടരുന്നു” എന്ന തലക്കെട്ടിലാണ് വാർത്ത.

archived link | FB post |

archived link | FB post |

eastcoastdaily | archived link |
വാർത്താ മാധ്യമങ്ങൾ കൂടാതെ സാമൂഹിക മാധ്യമങ്ങളിലും വാർത്തയ്ക്ക് വ്യാപക പ്രചാരം ലഭിച്ചിരുന്നു. വനം വകുപ്പിനെതിരെ നിരവധി ഫേസ്ബുക്ക് ട്വിറ്റർ പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. എന്നാൽ യഥാർത്ഥത്തിൽ വനം വകുപ്പ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകിയിരുന്നോ..? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ വിഷാംശങ്ങൾ അറിയാൻ ഓൺലൈനിൽ തിരഞ്ഞു. ഏതാനും വാർത്താ മാധ്യമങ്ങൾ ഈ രീതിയിൽ വാർത്ത നല്കിയിട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞു.
archived link | dailyhunt |
archived link | vaachaalam |
archived link | breakingkerala |
archived link | youtube |
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ വനം വകുപ്പ് പബ്ലിക്ക് റിലേഷൻസ് ഓഫീസറുടെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇത് പൂർണമായും വ്യാജമായ വാർത്തയാണ് എന്നാണ്. “ശബരിമല തീർത്ഥാടകർ ശരണം വിളിക്കുമ്പോൾ ശബ്ദ മലിനീകരണം ഉണ്ടാകുന്നുവെന്നും അതിനാൽ ശരണം വിളി പാടില്ല എന്നും വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടില്ല. വനംവകുപ്പ് മന്ത്രി കെ രാജു ഇതേപ്പറ്റി മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയിട്ടുണ്ട്. കൂടാതെ മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.”
തുടർന്ന് ഞങ്ങൾ വനംവകുപ്പ് മന്ത്രിയുടെ ഫേസ്‌ബുക്ക് പേജ് കണ്ടെത്തി പരിശോധിച്ചു. അദ്ദേഹം നൽകിയ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. ശരണം വിളിക്കെതിരെ വനംവകുപ്പ് റിപ്പോർട്ട് നൽകിയിട്ടില്ല എന്നും മാധ്യമങ്ങൾക്ക് ഈ വാർത്ത എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
archived link | Minister FB post |
കൂടാതെ ചില മാധ്യമങ്ങൾ മന്ത്രിയുടെ വിശദീകരണം ആധാരമാക്കി വാർത്ത നൽകിയിട്ടുണ്ട്. അവയുടെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു.



archived link | samakalikamalayalam |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും വ്യാജമാണ്. ശരണം വിളിക്കുന്നത് ശബ്ദമലിനീകരണത്തിനു കാരണമാകുന്നുവെന്ന് റിപ്പോർട്ട് നൽകി എന്ന വാർത്ത വനംവകുപ്പ് മന്ത്രി നിഷേധിച്ചിട്ടുണ്ട്. അതിനാൽ വ്യാജമായ വാർത്തായുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Title:ശബരിമല പാതയിൽ ശരണം വിളിക്കരുതെന്ന് വനംവകുപ്പ് പറഞ്ഞോ ..?
Fact Check By: Vasuki SResult: False
