
വിവരണം
Archived Link |
“കേമറ ഓൺ ആയി കിടക്കുന്നത് കോണക സഘികൾ അറിഞ്ഞില്ല” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 17, മുതല്‍ Bineesh Carol എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു സംഘം ബിശ്രംപുര്‍ എന്ന നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഡസ്റ്റ്ബിന്‍ മരിച്ചിട്ട് പ്ലാറ്റ്ഫോമില്‍ മാലിന്യം വിതറി. അതിനു ശേഷം അതെ മാലിന്യം വൃത്തിയാക്കുന്ന തരത്തില്‍ അഭിനയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതികളില്‍ ഒന്നായ സ്വച്ച് ഭാരത ദൌത്യത്തിന്‍റെ ഈ തരത്തിലുള്ള അപഹാസം നടത്തിയത് അവരുടെതന്നെ ആളുകളായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീഡിയോ എപ്പോഴാണ് എടുത്തത് വീഡിയോയില്‍ കാന്നുന്ന സംഘം ഏതു സംഘപരിവാര്‍ സംഘടനയോട് ബന്ധപ്പെട്ടതാണ് എന്ന വിവരം വീഡിയോയില്‍ നല്‍കിട്ടില്ല. വെറും ക്യാമറയുടെ മുന്നില്‍ റെയില്‍വേ സ്റ്റേഷന്‍ അടിച്ച് വാരി വിര്‍ത്തിയാക്കുന്ന നാടകം നടത്താന്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കള്ളത്തരം ക്യാമറയില്‍ പതിഞ്ഞു എന്നാണ് അടിക്കുറിപ്പില്‍ നിന്നും മനസിലാക്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം എന്താണ് നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാനായി വീഡിയോയുടെ ഒരു ദൃശ്യത്തിന്‍റെ സ്ക്രീന്ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അതിലുടെ ലഭ്യമായ പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ കാണുന്ന സ്ക്രീന്ശോട്ടില്‍ ദി ലല്ലന്റ്റൊപ്പ് എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത ദൌത്യത്തിനെ അപഹസിച്ച ഈ സംഘം ഏത് പാര്‍ട്ടിയുടെ അംഗമാണ് എന്ന് അന്വേഷിക്കാന്‍ അവരുടെ വായനക്കാര്‍ അവരോട് ആവശ്യപെട്ടു. അപ്പോള്‍ അവര്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. ദി ലല്ലന്റ്റൊപ്പ് നടത്തിയ അന്വേഷണം പ്രകാരം വീഡിയോ ഒരു കൊല്ലം പഴയതാണ്, കാരണം വാ൪ത്തയുംകഴിഞ കൊല്ലം പ്രസിദ്ധികരിച്ചതാണ്. കുടാതെ വീഡിയോയില്‍ കാണുന്ന സംഘം സംഘപരിവാരുമായി ബന്ധപെട്ടവരല്ല. സംഭവം ഛ്ത്തീഗഡിലെ ബിശ്രാംപുരിലെതാണ്. വീഡിയോയില്‍ കാണുന്ന സംഘം എസ്.ഈ.സി.എല്‍ എന്നൊരു സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. എസ്.ഈ.സി.എല്‍ കമ്പനി കഴിഞ്ഞ കൊല്ലം ജൂണ്‍ 16 മുതല്‍ 15 ദിവസങ്ങള്‍ക്കായി പരിസരം വൃത്തിയാക്കാനുള്ള ദൌത്യം എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്കിട്ടുണ്ടായിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍മാര്‍ ഇത് പോലെ വെറും ഫോട്ടോ സെഷന്‍ നടത്താനായി ചൂല്‍ കയ്യില്‍ എടുത്ത് ഈ ദൌത്യത്തിനെ അപഹസിച്ചു. പക്ഷെ ഇവരുടെ ഈ കള്ളത്തരം ആരോ ക്യാമറയില്‍ പകര്‍ത്തി. ശേഷം സാമുഹിക മാധ്യമങ്ങളില്‍ വൈറലാക്കി. ഈ കാര്യം കമ്പനി ഉന്നതര്‍ അറിഞ്ഞപ്പോള്‍ ഏരിയ മാനേജരോടും ജനറല്‍ മാനേജരോടും ഇതിനെ കുറിച്ച് ഒരു വിശദീകരണം തേടിയിട്ടുണ്ടായിരുന്നു.


The Lallantop | Archived Link |
Lalluram | Archived Link |
Bharatsamman | Archived Link |
നിഗമനം
റെയില്‍വേ സ്റ്റേഷനില്‍ മാലിന്യം വിതറി അതുതന്നെ വൃത്തിയാക്കി നാടകം നടത്തിയ ഈ സംഘം, സംഘികള്‍ അതായത് സംഘപരിവാര്‍ ബിജെപിയോട് സംബന്ധിച്ചവരല്ല മറിച്ച് എസ്.ഈ.സി.എല്‍. എന്ന സര്‍ക്കാര്‍വകുപ്പിലെ ജീവനക്കാരാണ്. അതിനാല്‍ ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് അനുമാനിക്കാം.

Title:വീഡിയോയില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ മാലിന്യം വിതറിയശേഷം വൃത്തിയാക്കുന്നവര്‍ സംഘികളാണോ…?
Fact Check By: Mukundan KResult: False
