പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാള്‍ കുറവാണ് എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ വസ്തുത അറിയൂ…

അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും ഒരു ഭാഗത്ത് ഗംഭീരമായി നടത്തുമ്പോള്‍ ഇന്ത്യയില്‍ അയല്‍ രാജ്യങ്ങളെക്കാള്‍ പെട്രോള്‍ വില കൂടുതലാണെന്ന് സൂചിപ്പിച്ച് ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പെട്രോള്‍ ലിറ്ററിന് രാവണൻ ലങ്കയിൽ 51

സീതയുടെ നേപ്പാളിൽ 53

ശ്രീരാമന്റെ ഇന്ത്യയിൽ 110 എന്ന വാചകങ്ങള്‍ എഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. 

FB postarchived link

അതായത് ശ്രീലങ്കയില്‍ പെട്രോളിന് വെറും 51 രൂപ മാത്രമാണ് ലിറ്ററിന് ഉള്ളതെന്നും നേപ്പാളില്‍ ലിറ്ററിന് 53 രൂപ നിരക്കില്‍ ലഭിക്കുമെന്നും അതേസമയം ഇന്ത്യയില്‍ നിരക്ക് 110 രൂപയാണ് എന്നുമാണ് അവകാശപ്പെടുന്നത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മാത്രമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ ശ്രീലങ്കയിലെ പെട്രോള്‍ വിലയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലിറ്ററിന് 371 ശ്രീലങ്കന്‍ രൂപയാണ് മിനിമം നിരക്ക് എന്ന് വിവിധ വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത് കാണാന്‍ കഴിഞ്ഞു. 

ശ്രീലങ്കയിലെ സര്‍ക്കാര്‍ വെബ്സൈറ്റ് പരിശോധിച്ചു നോക്കിയാല്‍ ഇതേ നിരക്കുകള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. 

371 ശ്രീലങ്കന്‍ രൂപ ഇന്ത്യന്‍ രൂപയിലാക്കി മാറ്റിയാല്‍ 98.71 രൂപയാണ്. 

അതായത് ഇന്ത്യന്‍ രൂപ ഏകദേശം 99 രൂപയാണ് ശ്രീലങ്കയിലെ പെട്രോള്‍ നിരക്ക്.

ഇതിനുശേഷം ഞങ്ങള്‍ നേപ്പാളിലെ പെട്രോള്‍ നിരക്കിനെ കുറിച്ച് അന്വേഷിച്ചു. നേപ്പാളില്‍ ഏകദേശം 62 ഇന്ത്യന്‍ രൂപ നിരക്കിലാണ് പെട്രോള്‍ ലഭിക്കുന്നത്. നേപ്പാളി രൂപ 376.88 നിരക്കിലാണ് നേപ്പാളിലെ പെട്രോള്‍ നിരക്ക്

ഇത് ഇന്ത്യന്‍ രൂപയിലേയ്ക്ക് മാറ്റിയാല്‍ ഏകദേശം 62 രൂപ വരും. 

ഒരു ഡോളര്‍ നേപ്പാള്‍ രൂപയിലേയ്ക്ക് മാറ്റിയാല്‍ 132.86 വരും.

എന്നാല്‍ ഒരു ഡോളര്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 83.00 മാത്രമാണ്. 

രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസം പെട്രോള്‍ നിരക്കിലും പ്രതിഫലിക്കുന്നു എന്നു മാത്രമേയുള്ളൂ. നിരക്കുകള്‍ താരതമ്യം ചെയ്താല്‍ 

ഇന്ത്യയെ അപേക്ഷിച്ച് പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും കുറവാണ് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ് എന്നു  വ്യക്തമാകും. ഞങ്ങളുടെ ശ്രീലങ്കന്‍ ടീമുമായി പ്രചരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ തെറ്റായ പ്രചരണമാണിതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. 

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയിലും വിനിമയത്തിലുള്ള രൂപ ഡോളറില്‍ കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്കാണ് മൂല്യം കൂടുതലുള്ളത്. അതിനാല്‍ ശ്രീലങ്കയിലെയും നേപ്പാളിലെയും പെട്രോള്‍ നിരക്ക് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ കുറവായി തോന്നുന്നു എന്നു മാത്രമേയുള്ളൂ. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാള്‍ കുറവാണ് എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ വസ്തുത അറിയൂ…

Written By: Vasuki S 

Result: False