‘രാജ്യസഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പി കെ കുഞ്ഞാലിക്കുട്ടിയും മുങ്ങി’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന്‍ വ്യാജ പ്രചരണം
വിവരണം
മാധ്യമ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന രീതി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ് എന്ന് ഞങ്ങള്‍ ചില ഉദാഹരണ സഹിതം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചാനല്‍ വാര്‍ത്തകളുടെയും ദിനപത്രങ്ങളുടെയും സ്ക്രീന്‍ഷോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് എഡിറ്റ് ചെയ്യുകയോ ക്രോപ്പ് ചെയ്യുകയോ ചെയ്തിട്ടാകാം പ്രചരിപ്പിക്കുന്നത്. ഇത്തരം നിരവധി പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിട്ടുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് അവ പരിശോധിക്കാവുന്നതാണ്.
ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ആണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോകുന്നത്.
രാജ്യസഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പി കെ കുഞ്ഞാലിക്കുട്ടിയും മുങ്ങി എന്ന തലക്കെട്ടില്‍ പ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നാണ് സ്ക്രീന്‍ ഷോട്ട് അര്‍ത്ഥമാക്കുന്നത്. സ്ക്രീന്‍ഷോട്ടിനൊപ്പം “രാജ്യ സഭയും ലോക്സഭയും തിരിച്ചറിയാത്ത ദേശാപമാനി മരമണ്ടന്മാരായ അണികള്‍ക്ക് വേണ്ടി മന്ദബുദ്ധികള്‍ പ്രസിദ്ധീകരിക്കുന്ന വിഷ പത്രം” എന്ന വാചകങ്ങളും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇത് വ്യാജ സ്ക്രീന്‍ ഷോട്ടാണ്.
കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ഒരു വ്യാജ സ്ക്രീന്‍ ഷോട്ടിനെ പറ്റി ഞങ്ങള്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഈ സ്ക്രീന്‍ഷോട്ട് ദേശാഭിമാനി ദിനപത്രത്തിന്‍റെതല്ല, വ്യാജമാണ്…
ഈ സ്ക്രീന്‍ ഷോട്ടും അത്തരത്തില്‍ വ്യാജമാണ്. പ്രചാരണത്തെ പറ്റി കൂടുതല്‍ അറിയാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ സ്ക്രീന്‍ഷോട്ടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ദേശാഭിമാനി ദിനപത്രത്തിന്‍റെ ഇ എഡിഷന്‍ പരിശോധിച്ചു നോക്കി.
സെപ്തംബര്‍ 22 ന് പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ പേജ് എഡിറ്റ് ചെയ്താണ് വ്യാജ വാര്‍ത്ത സൃഷ്ടി ച്ചിട്ടുള്ളത് എന്ന് മനസ്സിലായി. യഥാര്‍ത്ഥ സ്ക്രീന്‍ ഷോട്ട് ഇവിടെ നല്‍കുന്നു;
ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന തലക്കെട്ടോടെ ഒരു വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഇ പേപ്പര്‍ ലിങ്ക് തുറന്ന് പരിശോധിച്ചാല്‍ അനായാസം മനസ്സിലാകുന്നതാണ്.
കൂടാതെ ഞങ്ങള്‍ ദേശാഭിമാനി ദിനപത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയി ജോലി നോക്കുന്ന കെ എസ് ഷൈജു വിനോട് വാര്‍ത്തയെ പറ്റി അന്വേഷിച്ചിരുന്നു. ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്നും ഇത്തരത്തില്‍ ഒരു വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടില്ല എന്നും ഷൈജു വ്യക്തമാക്കി.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ദേശാഭിമാനി ദിനപത്രത്തിന്‍റെ സ്ക്രീന്‍ ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ദേശാഭിമാനി ദിനപത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.
Title:‘രാജ്യസഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പി കെ കുഞ്ഞാലിക്കുട്ടിയും മുങ്ങി’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന്‍ വ്യാജ പ്രചരണം
Fact Check By: Vasuki SResult: False