
വിവരണം
“അമ്മായിക്ക് അടുപ്പിലും ആകാം..
ആചാരം ഓ…അത് വോട്ടിന് വേണ്ടി മാത്രമുള്ള ഒരു പുറം മേനി.” എന്ന അടികുരിപ്പോടെ ഒരു ചിത്രം ജന്‍ 8, 2019 മുതല്‍ Che Guevara Army എന്ന ഫെസ്ബോക്ക് പേജ് പ്രച്ചരിപ്പിക്കുകെയാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവന്‍, കേന്ദ്ര മന്ത്രി വി. മുരളിധരന്‍, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പടെയുള്ള സംഘം ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ചുറ്റുവട്ടത്തില്‍ നടുകുനതായി കാണാം. പ്രധാനമന്ത്രി കലില്‍ ധരിച്ച ച്രിപ്പിനെ വട്ടത്തില്‍ അടയാളപെടുത്തി ഒരു ഇപ്രകാരം ഒരു വാചകം ചിത്രത്തില്‍ നല്‍കിട്ടുണ്ട്: “കേന്ദ്ര സംസ്ഥാന മത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍, സ്റ്റേറ്റ് പോലീസ് മേധാവി എന്നിവര്‍ പാദരക്ഷ ഉപയോഗിക്കാതെ ക്ഷേത്ര ആചാരം അനുസരിക്കുന്നു. ആചാര സംരക്ഷകരുടെ കണ്‍കണ്ട ദൈവത്തിനു അടിപ്പിലും സ്വച്ച് ഭാരത് ആകാം… അല്ലെ??”
എന്നാല്‍ യാതാര്‍ഥത്തില്‍ ചെരിപ്പ് ധരിചിട്ടാണോ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശന നടത്തിയത്? ചെരിപ്പ് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രധാനമന്ത്രി ഹിന്ദു ആചാരങ്ങള്‍ ലങ്ങിച്ചുവോ? നമുക്ക് അന്വേഷണത്തോടെ ഈ ചോദ്യങ്കള്‍ക്ക് ഉത്തരം കണ്ടെത്താം.
വസ്തുത പരിശോധന
പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്‍ 8നാണ് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിനെ സമിപമുള്ള ശ്രിവല്സം ഗസ്റ്റ് ഹൌസില്‍ നിന്ന് ക്ഷേത്രം വരെ പ്രധാനമന്ത്രി നടനട്ടാണ് പോയിതു. പ്രധാനമന്ത്രിയുടെ ഒപ്പം സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവന്‍, കേന്ദ്ര മന്ത്രി വി. മുരളിധരന്‍, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഉണ്ടായിര്നു. പ്രധാനമന്ത്രി അടെഹതിനെ കാണാന്‍ വാന്ന ജനങ്ങളുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ക്ഷേത്രത്തില്‍ തുലാഭാരം നടത്തി, ദര്‍ശനം എടുത്ത മടങ്ങി ഗസ്റ്റ് ഹൌസിലേക്ക് നടന പോയി. ഈ സംഭവത്തിന്‍റെ വീഡിയോ എല്ലാ ദേശിയ, സംസ്ഥാന മാധ്യമങ്കല്‍ പ്രസരിചിര്നു. ഞങ്ങള്‍ യൌടുബില്‍ നിന് മാതൃഭൂമി പ്രസരിച്ച് ഒരു വീഡിയോ പരിശോധിച്ചു.
ഞങ്ങള്‍ ഈ വീഡിയോ Watchframebyframe എന്ന വെബ്സൈറ്റ് ഉപയോഗിച്ച് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശന നടത്തുന്ന ദ്രിശ്യങ്ങള്‍ ഓരോരോ ഫ്രെമുക്കള്‍ ആയി പരിശോധിച്ചു നോക്കി.

വീഡിയോയില്‍ ഒരു മിനിറ്റ് 57 സേകന്ദ് കഴിഞാല്‍ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം ഇടക്കാന്‍ പൊക്കുമ്പോള്‍ അദേഹത്തിന്‍റെ കാലില്‍ ചെരിപ്പ് ഇല്ല എന്ന മോകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ വ്യക്തമായി കാണാം.

മൂണ്‍ മിനിറ്റ് ഒന്‍പത് സേകന്ദ് കഴിഞാല്‍ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ തോഴുനതായി കാണാം. അടെഹതൈന്‍റെ കാലുകളില്‍ ച്രിപ്പില്ല എന്നും നമുക്ക് മോകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ വ്യക്തമായി കാണാം. പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം ദൂരദര്‍ശന്‍ കവര്‍ ചെയതിര്നു. സന്ദര്‍ശനത്തിന്‍റെ മുഴുവന്‍ വീഡിയോ ദൂരദര്‍ശന്‍ അവരുടെ യൌടുബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമന്ത്രി ശ്രിവല്സം ഗസ്റ്റ് ഹൌസില്‍ നിന്ന് ക്ഷേത്രം നടന പോകുന്ന മുതല്‍ ദര്‍ശനം നടത്തി മടങ്ങി ശ്രിവലാസം ഗസ്റ്റ് ഹൌസ് ലേക്കി തിരിച്ചെത്തുന വരെയുള്ള കാഴ്ചകള്‍ നമുക്ക് വീഡിയോയില്‍ കാണാം.
ഈ വീഡിയോ ഞങ്ങള്‍ watchframebyframe വെബ്സൈറ്റ് ഉപയോഗിച്ച് ഫ്രാമുകള്‍ ആയി പരിശോധിച്ചു.
വീഡിയോയില്‍ മൂണ്‍ മിനിറ്റ് 49 സേകണ്ടില്‍ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിക്കുനതിനെ മുബെ ചെരിപ്പ് ആഴിച്ച് വെക്കുനതായി താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.

ക്ഷേത്രത്തിന്‍റെ അഗത് താമര പുഷ്പം ഉപയോഗിച്ച് തുലാഭാരം നടതുംബോലും പ്രധാനമന്ത്രിയുടെ കാലില്‍ ചെരിപ്പ് ഉണ്ടായിര്നില്ല എന്ന് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ വ്യക്തമാക്കുന്നു.

ദര്‍ശനം എടുത്തതിനെ ശേഷം ക്ഷേത്രത്തിനു പുറത്ത് വന്ന പ്രധാനമന്ത്രി ജനങ്ങളെ അഭിവാടിച്ച് തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി പോക്കുനതിനെ മുബെ ക്ഷേത്രത്തിന്‍റെ പുറത്ത് ആഴിച്ച് വെച്ച് ചെരിപ്പ് ധരിക്കുനതായി താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.

പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം പ്രധാനമന്ത്രി ദര്‍ശനം നടത്തി തിരിച്ച് ശ്രിവല്സം ഗസ്റ്റ് ഹൌസിലേക്ക് പോക്കുനതിന്‍റെതാണ്.
നിഗമനം
പോസ്റ്റിളുടെ പ്രചരിപ്പിക്കുനത് പുര്നമായി തെറ്റാണ്. പ്രധാനമന്ത്രി പാദരക്ഷ ഉപയോഗിച്ച് ക്ഷേത്രത്തില്‍ കടനട്ടില്ല. ക്ഷേത്രത്തിന്‍റെ പുറത്ത് ചെരിപ്പ് ആഴിച്ച് ദര്‍ശനം നടത്തിയതിനെ ശേഷം തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക് പോക്കുന ദ്രിശ്യങ്ങളില്‍ ഒന്നാണ് പോസ്റ്റില്‍ ഉപയോഗിചിരിക്കുനത്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയര്ത് എന്ന് ഞങ്ങള്‍ അഭിയര്തിക്കുന്നു.

Title:പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാദരക്ഷ ഉപയോഗിച്ച് ദര്‍ശനം നടത്തിയോ…?
Fact Check By: Harish NairResult: False
