എംഎൽഎ പ്രതിഭാ ഹരി സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നോ..?

രാഷ്ട്രീയം | Politics

വിവരണം

“അയ്യപ്പൻ കൊണ്ടോട്ടി ദളിദ് ലീഗ്” എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “മടുത്തു ഇനിയില്ല ആ നശിച്ച പ്രസ്ഥാനത്തിലേക്ക്..

പ്രതിഭാഹരി എംഎൽഎ പറയുന്നു ജീവിതത്തിൽ ഇന്നേവരെ ഇത്ര വലിയൊരു സൈബർ ആക്രമണത്തിൽ ഞാൻ ഇരയായിട്ടില്ല ശക്തമായ സൈബർ ആക്രമണത്തിൽ എനിക്ക് മൂക്കിനും താടിയെല്ലിനു ക്ഷതം പറ്റി വീട്ടിൽ കുഴഞ്ഞു കിടക്കുമ്പോൾ എന്നെ സാന്ത്വനിപ്പിക്കാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ലീഗിൻറെ അണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ എന്നെ ബന്ധപ്പെടുകയും എൻറെ വീട്ടിലേക്ക് കെഎംസിസിയുടെ ആംബുലൻസ് അയക്കുകയും അതുമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ എത്തിക്കുകയും ചെയ്തു എൻറെ ജീവൻ രക്ഷിക്കാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

നാളെ സുബഹി നിസ്ക്കാരത്തിന് ശേഷം പാണക്കാട്ടെത്തി മുസ്ലിം ലീഗ് എംഎൽഎ ആയി ഞാൻ സത്യപ്രതിജ്ഞ ചെയ്യും.. ഇനി ഞാൻ മരണം വരെ ഒരു മുസ്ലിം ലീഗ് കാരിയായി ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്” എന്ന വിവരണത്തോടെ പ്രതിഭാഹരിയുടെ ചിത്രവും ചേർത്ത് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. സിപിഎം സൈബർ ഗുണ്ടകളുടെ ഇരയായ കായംകുളം എംഎൽഎ പ്രതിഭാ ഹരി ലീഗിലേക്ക് എന്നാണ് പോസ്റ്റിലെ വാദഗതി.

archived FB post

പോസ്റ്റിൽ പറയുന്ന ആരോപണം ശരിയാണോ..? പ്രതിഭാ ഹരി സ്വന്തം പാർട്ടിയായ സിപിഎം ഉപേക്ഷിച്ച് മുസ്‌ലിം ലീഗിൽ ചേർന്നോ..?

വസ്തുതാ വിശകലനം

പ്രതിഭ ഹരി സ്വന്തം പാർട്ടിലെ തന്നെ അണികൾ തനിക്ക് നേരെ സൈബറാക്രമണം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതിഭാ ഹരി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്നെ ആരോപിച്ചിരുന്നു

സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ കായംകുളത്തെ വേണ്ടത്ര പരിഗണിച്ചില്ല എന്നു ചൂണ്ടിക്കാട്ടി പ്രതിഭ നടത്തിയ പരാമർശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശനത്തിന് വഴി തെളിച്ചിരുന്നു.

archived FB post

ഇതേത്തുടർന്നാണ് സിപിഎം സൈബർ പോരാളികൾ പ്രതിഭാ ഹരിക്കെതിരെ ആക്രമണം തുടങ്ങിയത്.

ഈ ആക്രമണം താനെ വേദനിപ്പിച്ചു എന്ന് എംഎൽഎ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

archived FB post

ഇതേത്തുടർന്ന്  പ്രതിഭാ ഹരി ഇത്തരത്തിൽ എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തിയോ എന്നറിയാനായി ഞങ്ങൾ പ്രാദേശിക-ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും തിരഞ്ഞു നോക്കി. ഫേസ്ബുക്കിൽ സജീവമാണ് പ്രതിഭാ ഹരി.

എന്നാൽ ഇങ്ങനെയൊരു അർത്ഥ കാണാനില്ല. പ്രതിഭാ ഹരിയുടെ ഫേസ്‌ബുക്ക് പേജിലും ഇത്തരത്തിൽ പരാമർശങ്ങളൊന്നുമില്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ പ്രതിഭാ ഹരി എംഎൽഎയെ നേരിൽ ബന്ധപ്പെട്ടു. ഇത് തീർത്തും വ്യാജമായ പ്രചാരണമാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

ഇങ്ങനെയാണ് ഞങ്ങളുടെ പ്രതിനിധിയോട്  അവർ വിശദമാക്കിയത്.

പോസ്റ്റിൽ പറയുന്ന ആരോപണം തെറ്റാണെന്ന് ഇതോടെ വ്യക്തമാണ്

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജമായ വാർത്തയാണ്. ഇങ്ങനെയൊരു പ്രസ്താവനയെ തീരുമാനമോ കായംകുളം എംഎൽഎ പ്രതിഭാ ഹരിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതിനാൽ തീർത്തും വ്യാജമായ വിവരം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:എംഎൽഎ പ്രതിഭാ ഹരി സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നോ..?

Fact Check By: Deepa M 

Result: False