സി.പി.ഐ. വയനാട് സ്ഥാനാര്‍ത്ഥി ആനി രാജ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് വോട്ട് കൊടുത്തുവോ? സത്യാവസ്ഥ അറിയൂ…
സമൂഹ മാധ്യമങ്ങളില്‍ ആനി രാജ വോട്ട് നല്‍കിയതിന് ശേഷം പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് എടുത്ത ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ശേഷമാണ് ആനി രാജ ഇങ്ങനെ പോസ് ചെയ്ത് ഫോട്ടോ എടുത്തത് എന്നാണ് പ്രചരണം.
പക്ഷെ ആനി രാജ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയില്ല. എന്താണ് യാഥാര്‍ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആനി രാജ പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് പോസ് ചെയുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വയനാട്ടിൽ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചു.ശേഷം ന്യൂഡൽഹിയിൽ പോയി കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാവ് #ആനിരാജ....”
എന്നാല്‍ ശരിക്കും ആനി രാജ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഫോട്ടോ സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് ആനി രാജ വോട്ട് ചെയ്ത പോളിംഗ് കേന്ദ്രത്തിന്‍റെ പേരും നമ്പരും നല്‍കിയിട്ടുണ്ട്. പോളിംഗ് കേന്ദ്രത്തിന്‍റെ പേര് റിസപ്ഷന്‍ സെന്‍റര്‍, പി ആന്‍റ് ടി ബില്‍ഡിംഗ്, സഞ്ചാര്‍ ഭവന്‍, ന്യൂ ഡല്‍ഹി. പോളിംഗ് ബൂത്ത് നമ്പര്‍ 47. ഈ പോളിംഗ് ബൂത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ബൂത്ത് ന്യൂ ഡല്‍ഹി ലോകസഭ മണ്ഡലത്തില്‍ പെട്ടതാണ്. ഈ കാര്യം ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന് വ്യക്തമാകുന്നു.
ഡല്‍ഹിയില്‍ INDIA സഖ്യത്തിന്‍റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണ അനുസരിച്ച് കോണ്‍ഗ്രസ്സ് 3 മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി 4 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
വാര്‍ത്ത വായിക്കാന്‍ - TOI | Archived
ഈ ധാരണ അനുസരിച്ച് ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ INDIA സഖ്യത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി ആം ആദ്മി പാര്‍ട്ടിയുടെ ആയിരിക്കും. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ INDIA സഖ്യത്തിന് വേണ്ടി ആം ആദ്മി പാര്‍ട്ടിയുടെ സോമനാഥ് ഭാരതിയാണ് മത്സരിക്കുന്നത്.
ഈ മണ്ഡലത്തിലാണ് ആനി രാജക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വോട്ട് ചെയ്തത്. ചരിത്രത്തില്‍ ആദ്യമായി ഗാന്ധി കുടുംബം കോണ്‍ഗ്രസിന് വോട്ട് നല്‍കിയില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം ന്യൂ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയില്ല.
വാര്‍ത്ത വായിക്കാന്‍ - TOI | Archived
നിഗമനം
ആനി രാജ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് നല്‍കി എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ആനി രാജ വോട്ട് ചെയ്ത ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് ന് സ്ഥാനാര്‍ത്ഥിയില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:സി.പി.ഐ. വയനാട് സ്ഥാനാര്‍ത്ഥി ആനി രാജ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് വോട്ട് കൊടുത്തുവോ? സത്യാവസ്ഥ അറിയൂ...
Fact Check By: K. MukundanResult: MISLEADING