
വിവരണം

Archived Link |
“ന്യൂഡൽഹി: സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കാശ്മീറീന്റെ പേരിൽ മുതലെടുപ്പിന് തുനിഞ്ഞ ചൈനയ്ക്ക് കണക്കിന് കൊടുത്ത് റഷ്യ. ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ പാകിസ്ഥാനുമായി ചേർന്ന് ചൈന നടത്തിയ ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവർക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്.
ചൈനയുടെ സമ്മർദ്ദം കാരണം യുഎന്നിൽ നടന്ന അനൗപചാരിക ചർച്ചയിൽ റഷ്യൻ പ്രതിനിധി ചൈനക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കശ്മീർ വിഷയം ആഭ്യന്തരപ്രശ്നമെന്നാണ് പറഞ്ഞ റഷ്യൻ പ്രതിനിധി ചൈനയായി കുഴപ്പങ്ങൾ ഉണ്ടാക്കാൻ പകിസ്ഥാന് കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപമുയർത്തി. നിങ്ങൾ ആദ്യം ഹോങ്കോങ്ങിലെ ജനങ്ങൾക്ക് നീതി നൽകു, എന്നിട്ടാവാം കശ്മീരിലെ നീതിയെക്കുറിച്ച് ചർച്ച എന്നതായിരുന്നു റഷ്യയെടുത്ത കടുത്ത നിലപാട്. ഇതോടുകൂടി മറുപടി പറയുവാൻ ഇല്ലാത്ത അവസ്ഥയിലായി ചൈനീസ് പ്രതിനിധിയെന്നും റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 19, 2019 മുതല്‍ ഒരു പോസ്റ്റര്‍ We Love Bharathamba എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്ററില്‍ റഷ്യന്‍ രാഷ്ട്രപതി പുതിനോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിന്റെ കൂടെ നല്കിയ വാചകം ഇപ്രകാരമാണ്: ആദ്യം നിങ്ങള്‍ ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് നിതി നല്കു, എന്നിട്ടാവാം കാശ്മീരിലെ നിതി…ചൈനയെ വിര്പിച്ച് റഷ്യ. കണ്ടംവഴി ഓടി ചൈന.
എന്നാല്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ റഷ്യയും ചൈനയും തമ്മില്‍ കാശ്മീരിന്റെ പേരില്‍ ഇങ്ങനെയൊരു കുഴപ്പം ഉണ്ടായതിന്റെ വാര്‍ത്ത യാഥാര്ത്യമാണോ? ഹോങ്കോങ്ങില്‍ നടക്കുന്ന പ്രശ്നങ്ങളെ കാഷ്മിരുമായി തരാതമ്യം ചെയ്ത് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ ചൈനക്കെതിരെ ഇങ്ങനെയൊരു കര്‍ശന വിമര്‍ശനം ഉന്നയിച്ചുവോ? ഈ വാര്‍ത്ത യഥാര്ത്യമാണോ, അല്ലയോ, നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിച്ചു. എന്നാല്‍ പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റില്‍ ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് യാതൊരു വാര്‍ത്തകളും ഞങ്ങള്‍ക്ക് ലഭിച്ചില്ല.
ഇതിനെ ശേഷം ഞങ്ങള്‍ ഗൂഗിളില്‍ ഇതിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്തയുണ്ടോ എന്ന് അന്വേഷണം നടത്തി. ഗൂഗിളില്‍ നടത്തിയ അന്വേഷണത്തില്‍ ഞങ്ങള്‍ തലക്കെട്ടില്‍ റഷ്യയും, കാശ്മീരും, ഹോങ്കോങ്ങുമുള്ള വാര്‍ത്തകള്‍ അന്വേഷിച്ചു. അതിലുടെ ഞങ്ങള്‍ക്ക് ഈ അടുത്ത കാലത്ത് പോസ്റ്റില്‍ വാദിക്കുന്ന സംഭവത്തിനെ കുറിച്ച് യാതൊരു വാര്‍ത്തയും ലഭിച്ചില്ല. അന്വേഷണത്തിന്റെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

ഞങ്ങള്‍ റഷ്യയുടെ കാശ്മീരിന്റെ മുകളിലുള്ള നിലപാടിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ റഷ്യ കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ പിന്തുണക്കുന്നു എന്ന വാര്‍ത്തകള്‍ ലഭിച്ചു.

ഇന്ത്യ കാശ്മീരില്‍ അനുച്ഛേദം 370നെ കുറിച്ച് എടുത്ത തിരുമാനം അവരുടെ ഭരണഘടനയുടെ പരിധിയില്‍ പെട്ടതാണ് എന്ന് റഷ്യന്‍ വിദേശ കാര്യാ മന്ത്രാലയ അറിയിച്ചു എന്ന വാര്‍ത്തകളുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് റഷ്യയുടെ യുഎനില്‍ പ്രതിനിധിയായ ഡിമിത്രി പോല്യാന്‍സ്കി അറിയിച്ചതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Huffington Post | Archived Link |
Tass | Archived Link |
ഇതിനെ പുറമേ ഞങ്ങള്‍ റഷ്യയുടെ പ്രമുഖ മാധ്യമമായ റഷ്യ ടുഡേയുടെ വെബ്സൈറ്റിലും അവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൌണ്ടിലും പരിശോധിച്ചു. പക്ഷെ അതിലും ഇങ്ങനെ യാതൊരു വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.
നിഗമനം
ഞങ്ങളുടെ അന്വേഷണത്തില്‍ ചൈനക്കെതിരെ റഷ്യ പോസ്റ്റില്‍ ആരോപിക്കുന്ന പോലെ, “നിങ്ങള്‍ ആദ്യം ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് നിതി നല്കു, എന്നിട്ടാവാം കാശ്മീറിലെ നിതിയെകുരിച്ച് ചര്‍ച്ച” എന്ന കടുത്ത നിലപാട് എടുത്തതായി എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. ഈ പോസ്റ്റ് അല്ലാതെ വേറെ എവിടെയും ഇങ്ങനെയൊരു വാര്‍ത്ത കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ സ്രോതസ്സ് അറിയാതെ ഈ പോസ്റ്റിനെ വിശ്വസിക്കാന്‍ ആകില്ല.

Title:ആദ്യം ഹോങ്കോങ്ങിലെ ജനങ്ങൾക്ക് നീതി നൽകു, എന്നിട്ടാവാം കശ്മീരിലെ നീതിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന കടുത്ത നിലപാട് റഷ്യ ചൈനക്കെതിരെ എടുത്തുവോ…?
Fact Check By: Mukundan KResult: False
