
വിവരണം

Archived Link |
“#പ്രത്യേഹ അറിയിപ്പ് #സങ്കികളിൽ നല്ലവനില്ല നല്ലവരിൽ #സങ്കികളുമില്ല” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 21, 2019 മുതല്‍ ഒരു പോസ്റ്റര്‍ SDPI കേരളം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സലിം പടപുരം മലപ്പുറം എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്ററില്‍ ബിജെപി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും പ്രവക്താവുമായ സന്ദീപ് വാരിയരുടെ ചിത്രത്തിനോടൊപ്പം എഴുതിയ വാചകം ഇപ്രകാരമാണ്: ബിജെപിയെ സപ്പോര്‍ട്ട് ചെയ്യാത്ത കാഷ്മിരികളെ കഴുത്തില്‍ ടയര്‍ ഇട്ടു കത്തിച്ചു കൊള്ളണം …അതോടെ മറ്റുള്ളവരും ഒതുങ്ങിക്കോളും എന്ന് ഓള്‍ ഇന്ത്യ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റിലെ ബോര്‍ഡ് അംഗം Sandeep Varier ഈ മനുഷ്യ മൃഗത്തിനു എതിരെ കേരള സര്‍ക്കാരില്‍ പരാതി പ്രളയം. ബിജെപിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാവാണ് സന്ദീപ് വാരിയര്‍. സന്ദീപ് വാരിയര്‍ കാഷ്മിരികളെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ? പോസ്റ്ററില്‍ Sandeep Varier Palakkad എന്ന പ്രോഫൈലിലൂടെ ഒരു പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ടും നല്‍കിട്ടുണ്ട്. ഇങ്ങനെയൊരു പരാമര്‍ശം സന്ദീപ് വാരിയര്‍ നടത്തിയെന്ന് ഈ ഒരു പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പോസ്റ്റില്‍ ആരോപണം ഉന്നയിക്കുന്നത് എന്ന് മനസിലാക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം സന്ദീപ് വാരിയര്‍ നടത്തിയോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ പോസ്റ്ററില്‍ നല്‍കിയ പോസ്റ്റിനെ ഫെസ്ബുക്കില്‍ അന്വേഷിച്ച് നോക്കി, പക്ഷെ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ സന്ദീപ് വാരിയരുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജ് പരിശോധിച്ചു പക്ഷെ അതിലും ഇങ്ങനെയൊരു പോസ്റ്റ് എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. അത് പോലെ തന്നെ ഞങ്ങള്‍ അദേഹത്തിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ പരിശോധിച്ചു. അതിലും ഇത്തരത്തില്‍ യാതൊരു പരാമര്‍ശം നടത്തിയതായി എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല.
ഓണ്‍ലൈന്‍ ഇതിനെ സംബന്ധിച്ച് വല വാര്‍ത്തയുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോഴും സന്ദീപ് വാരിയര്‍ കാശ്മീരികള്‍ക്കെതിരെ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതിനെ കുറിച്ച് യാതൊരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചില്ല.
ഇതിനെ തുടര്‍ന്നു ഞങ്ങളുടെ പ്രതിനിധി സന്ദീപ് വാര്യരോട് നേരിട്ട് സംസാരിച്ചപ്പോള്‍ അദേഹം ഈ പോസ്റ്റിനെ പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്-

വ്യാജ ഫെസ്ബൂക്ക് പോസ്റ്റുകള്‍ക്ക് എതിരെ നല്‍കിയ പരാതിയുടെ മുകളില്‍ ജനം ടിവി ചെയത വാര്‍ത്തയുടെ ലിങ്ക് സന്ദീപ് വാരിയര്‍ ഞങ്ങള്‍ക്ക് അയച്ച് തന്നു. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Janam | Archived Link |
നിഗമനം
ഇത്തരത്തില്‍ ഒരു പരാമര്‍ശം ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരത്തില്‍ ഒരു പരാമര്‍ശം താന്‍ ഉന്നയിച്ചിട്ടില്ല എന്ന് സന്ദീപ് വാരിയര്‍ നേരിട്ട് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. അതിനാല്‍ ഈ പോസ്റ്റ് വ്യാജമാണെന്ന് അനുമാനിക്കാം.
ചിത്രം കടപ്പാട്: സന്ദീപ് വാരിയര്‍ FB അക്കൗണ്ട്.

Title:ബിജെപിയെ സപ്പോര്‍ട്ട് ചെയ്യാത്ത കാഷ്മിരികളെ കഴുത്തില്‍ ടയര്‍ ഇട്ടു കത്തിച്ച് കൊല്ലണം എന്ന് ബിജെപി നേതാവ് സന്ദീപ് വാരിയര്‍ പറഞ്ഞുവോ…?
Fact Check By: Mukundan KResult: False
