സുര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കിയാല്‍ സുര്യ ദേവതയുടെ കോപമുണ്ടാകും എന്ന് പേടിച്ച് ബിജെപി എം.പി.യും അണികളും സോളാര്‍ പാനല്‍ തകര്‍ത്തൂ എന്ന് വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ വാദത്തിനോടൊപ്പം ഒരു കൂട്ടം ജനങ്ങള്‍ സോളാര്‍ പാനല്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോയുമുണ്ട്. ഇതേ വിവരണതോടെ ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോക്ക് ബിജെപിയോടും ഉത്തര്‍പ്രദേശിനോടും യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

വീഡിയോ-

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

Facebook

വീഡിയോയുടെ ഒപ്പം പ്രചരിപ്പിക്കുന്ന വാചകം: “ഉത്തർപ്രദേശ് ബിജെപി എംപി അശോക് സക്‌സേനയുടെ കണ്ടുപിടിത്തം. സൂര്യപ്രകാശത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ചാൽ സൂര്യകോപം ഉണ്ടാകും, സൂര്യഭഗവാന്റെ ശക്തി ക്ഷയിക്കും. ഇത് കേട്ട ബിജെപി ഭ്രാന്തന്മാർ സോളാർ പാനലുകൾ,,,,, തല്ലിത്തകർക്കുന്ന കാഴ്ച. നമ്മുടെ രാജ്യം മതഭ്രാന്തന്മാരാൽ നശിക്കാൻ പോകുന്നു 😢😢😢”

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് പല ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച പരിനാമങ്ങളില്‍ ഞങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ചാളിസ്ഗാവ് എന്ന ഗ്രാമത്തില്‍ വേതനം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ സോളാര്‍ പാനല്‍ തകര്‍ത്തു എന്നൊരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യില്‍ സംഭവത്തിന്‍റെ വീഡിയോ നല്‍കിട്ടുണ്ട്. ഇതേ വീഡിയോയാണ് വാട്ട്സാപ്പിലും ഫെസ്ബൂക്കിലും തെറ്റായ വിവരണം ചേര്‍ത്തു പ്രചരിപ്പിക്കുന്നത്.

Climate SamuraiArchived Link

സീ ചോവീസ് താസ് എന്ന മറാഠി ചാനല്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ നല്‍കിട്ടുണ്ട്. ചാനലിന്‍റെ അന്വേഷണ പ്രകാരം മഹാരാഷ്ട്രയിലെ ഔറംഗാബാദ്-ജല്‍ഗാവ് എന്നി ജില്ലകളില്‍ ഗൌതാല എന്ന വന്യജീവി സങ്കേതമുണ്ട്. ഈ പ്രദേശത്തിനെ 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി–ലോല മേഖലയായി പ്രഖ്യാപിച്ചു. ഗൌതലയുടെ അതിര്‍ത്തിയില്‍ ചാലിസ്ഗാവ് ജില്ലയിലെ ബോദ്രെ ശിവാപ്പുര്‍ എന്നൊരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തില്‍ 1200 ഏക്കര്‍ ഭുമിയില്‍ വന്‍സോളാര്‍ പദ്ധതി മഹാരാഷ്ട്രയിലെ ഗോ റീന്യൂവബിള്‍ എനര്‍ജി, ഡല്‍ഹിയിലെ ജെ.വി.എം സോളാര്‍ പാവര്‍, ഫര്‍മി സോളാര്‍ പാവര്‍ എന്നി കമ്പനികളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവര്‍ സോളാര്‍ പാനല്‍ വെക്കുന്നതിന്‍റെ ഇടയില്‍ പ്രദേശത്തില്‍ നിയമവിരുദ്ധമായ നടപടികളെ തുടര്‍ന്ന് മൃഗങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായി. ഖനനം, മൃഗങ്ങളുടെ നൈസര്‍ഗികമായ പാത തടസപെടുത്തല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഈ വന പ്രദേശത്തിനെ ബാധിക്കും എന്ന് ചിന്ത പ്രദേശത്തെ നിവാസികള്‍ക്കുണ്ട്. ഇതിനെ തുടര്‍ന്ന് ഗ്രാമവാസികളും കമ്പനിയും തമ്മില്‍ വിവാദങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു വിവാദത്തിനെ തുടര്‍ന്നായിരിക്കും ഈ സംഭവമുണ്ടായത് എന്ന് അനുമാനിക്കാം. സീ ന്യൂസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിട്ടുണ്ട്.

ഇതിനെ മുമ്പും പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ വാര്‍ത്ത അന്വേഷിച്ചു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വായിക്കാം.

The PrintObservers France 24
MetaFact Fact Crescendo Tamil

നിഗമനം

ബിജെപി എം.പി. അശോക്‌ സക്സേന ഉത്തര്‍പ്രദേശില്‍ സോളാര്‍ പാനല്‍ തകര്‍ത്തു എന്ന വാദത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയില്‍ ഗ്രാമവാസികളും സോളാര്‍ കമ്പനികളും തമ്മിലുള്ള വിവാദത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ സോളാര്‍ പാനല്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോയാണ്.

Avatar

Title:FACT CHECK: യുപിയില്‍ ബിജെപി എം.പി അശോക്‌ സക്സേന സൂര്യകോപത്തിന്‍റെ ഭീതിയില്‍ സോളാര്‍ പാനല്‍ തകര്‍ത്തോ...?

Fact Check By: Mukundan K

Result: False