ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

അന്തര്‍ദേശീയ

വിവരണം

FacebookArchived Link

“സായിപ്പിന്റെ മക്കൾ ഇനി സംസ്കൃതം പഠിക്കും.” എന്ന 2019  ജൂലൈ 5, മുതല്‍ വന്ദേ മാതരം എന്ന ഫേസ്ബുക്ക് പേജ് ഒരു ദിനപത്രത്തില്‍ പ്രചരിപ്പിച്ച ഒരു ലേഖനത്തിന്‍റെ ചിത്രം പ്രച്ചരിപ്പിക്കുകയാണ് . ചിത്രത്തിന്‍റെ മു കളില്‍ നല്‍കിയ വാചകം ഇപ്രകാരം: ലണ്ടന്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തില്‍ തലക്കെട്ട് വ്യക്തമായി കാണുന്നുണ്ട്  അത് അല്ലാതെ മറ്റ് വിവരങ്ങൾ അത്ര വ്യക്തമായി കാണുന്നില്ല . എന്നാല്‍ ഈ ഒരു ലേഖനത്തിന്‍റെ അടിസ്ഥാനത്തിലാണ് ലണ്ടനില്‍ എല്ലാ സ്കൂളുകളില്‍‍ സംസ്കൃതം നിര്‍ബന്ധമാക്കി എന്ന് അവകാശപ്പെടുന്നത് . യഥാര്‍ത്ഥത്തില്‍ ലണ്ടനില്‍ എല്ല സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ? ഈ വാര്‍ത്ത‍ മറ്റ് മാധ്യമങ്ങളില്‍ എവിടെങ്കിലും വന്നിട്ടുണ്ടോ? ഈ ലേഖനത്തില്‍ എന്താണ് എഴുതിയിരിക്കുനത് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ലേഖനത്തി നെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി. അതിലുടെ ലഭിച്ച പരിണാമങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിലുള്ള ലേഖനത്തിന്‍റെ വ്യക്തമായ പിഡിഎഫ് കോപ്പി ഞങ്ങള്‍ക്ക് ലഭിച്ചു. ഈ കോപ്പിയുടെ ലിങ്കും സ്ക്രീന്‍ ഷോട്ടും താഴെ നല്‍കിട്ടുണ്ട്.

Sanskrit Documents pdfArchived Link

ഈ ലേഖനം ഹിന്ദുസ്ഥാന്‍ ടൈംസ്‌ 11 കൊല്ലം മുമ്പാണ് പ്രസിദ്ധികരിച്ചത്. അതെ ഫെബ്രുവരി 10, 2008നാണ് ഈ വാര്‍ത്ത‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ചത്. വാ൪ത്തയില്‍ ലണ്ടനിലെ സെയിന്റ് ജെയിംസ്‌ സ്കൂളിന്റെ  കുറിച്ചാണ് പറയുന്നത് . ഈ സ്കൂളില്‍‍ നാ ലു തൊട്ട് 18 വയസ്സു വരെ അപേക്ഷിക്കാം ഉള്ള കുട്ടികള്‍ക്ക് സംസ്കൃതം നിര്‍ബന്ധിതമാണ്. അതിന്‍റെ ശേഷം അവര്‍ക്ക് അത് നിര്‍ബന്ധമല്ല. ഈ സ്കൂളില്‍ കുട്ടികള്‍ക്ക് വേദ നമസ്കാരം ഗണിതവും  പഠിപ്പിക്കുന്നുണ്ട് . കുട്ടികളുടെ കാര്യങ്ങൾ കണ്ടു മനസില്ലക്കാനുള്ള ശേഷി സംസ്കൃതം വര്‍ധിപ്പിക്കുന്നു എന്ന് സ്കൂള്‍ അധ്യാപകന്‍ അറിയിക്കുന്നു. ഈ കാര്യം സ്കൂള്‍ നിരിക്ഷിക്കാന്‍ വന്ന ഉദ്യോഗസ്ഥര്മാര്‍ക്കും ബോധ്യമായിട്ടുണ്ട് എന്ന് വാ൪ത്തയില്‍ പറയുനുണ്ട്. ഈ സ്കൂളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണവും സസ്യാഹാരം ആണ്‌ . 

ഭാരതത്തിലെയും യൂറോപ്പിലെയും പല ഭാഷകളുടെ മാതൃഭാഷ സംസ്കൃതമാണ് എന്ന് സ്കൂലിന്‍റെ ഹെഡ് മാസ്റ്റര്‍ പറയുന്നു. കഴിഞ പത്ത് കൊല്ലത്തില്‍ സംസ്കൃതം പഠനം കുട്ടികളുടെ ബുദ്ധിയുടെ വളര്‍ച്ചയ്ക്ക്  സഹായകരമായിര്നു എന്ന് ഞങ്ങള്‍ കണ്ടിട്ടുണ്ട് എന്നും ഹെഡ് മാസ്റ്റര്‍ പോല്‍ മോസ് അറിയിക്കുനതായി ലേഖനത്തില്‍ വര്‍ണിക്കുന്നു. NDTVയും ഈ സ്കൂലിന്‍റെ മുകളില്‍ ഒരു വാര്‍ത്ത‍ പ്രസിദ്ധികരിചിട്ടുണ്ടായിര്നു.

പക്ഷെ സെന്റ് ജെയിംസ്‌ അല്ലാത്തെ വേറെ എവിടെയും സംസ്കൃതം നിര്‍ബന്ധമാക്കിയതായി ലേഖനത്തില്‍ അറിയിക്കുനില്ല. കുടാതെ ഞങ്ങള്‍ ലണ്ടനില്‍ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയ  വാര്‍ത്ത‍കല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു വാര്‍ത്ത‍ ലഭിച്ചില്ല. പോസ്റ്റില്‍ പങ്ക് വെക്കുന്ന ലേഖനം 11 കൊല്ലം പഴയതാണ് ഈ അടത്ത് കാലത്ത ല്ല ഈ സ്കൂലില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയത്. 

നിഗമനം

 പോസ്റ്റ്‌ 11 കൊല്ലം പഴയൊരു ലേഖനം പങ്ക് വെച്ച് തെറ്റിധാരണ സ്രിഷ്ടിക്കുകെയാണ്. ലേഖനത്തില്‍ ലണ്ടനിലെ സെന്റ് ജെയിംസ്‌ സ്കൂള്‍ സംസ്കൃതം നിര്‍ബന്ധമാക്കിയതിനെ കുറിച്ചാണ് പറയുനത്. ലണ്ടനില്‍ സ്കൂലുകള്‍ സംസ്കൃതം നിര്‍ബന്ധമാക്കിയെനത് ലേഖനത്തില്‍ പരയുനില്ല. ലണ്ടനില്‍ സൈന്റ്റ്‌ ജെയിംസ്‌ സ്കൂള്‍ ഒഴിച്ച് മറ്റേ സ്കൂലുകല്‍ സംസ്കൃതം നിര്‍ബന്ധമാക്കിയതായി സുചിപ്പിക്കുന്ന യാതൊരു വാര്‍ത്ത‍ ഈ അടുത്ത കാലത്ത് വന്നിട്ടീല്ല.

Avatar

Title:ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

Fact Check By: Mukundan K 

Result: Mixture