ചിത്രം കടപ്പാട്: Telegraph

വിവരണം

Archived Link

മെയ്‌ 19 2019 മുതല്‍ P Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. സൗദി അറേബ്യയുടെ ഭരണാധിപന്മാരുടെ ചിത്രത്തിന്‍റെ ഒപ്പം ഒരു വാചകവും ഈ ചിത്രത്തില്‍ നല്‍കിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “രാജ കുടുംബത്തിന്റെതിരെ പോസ്റ്റിട്ട 16 കാരന്‍റെ തലയറുത്തു സൗദി ഇന്ത്യന്‍ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ! മോദിയെ തെറി പറയുന്നതു പോലെ സൗദി പൌരന്‍ സൌദിയില്‍ രാജകുടുംബതിനെ തെറി പറഞ്ഞു. ദേ കിടക്കുന്നു തല മണ്ണില്‍. ഏകാധിപത്യം ഭരണം ഇതൊക്കെയാണ് കമ്മികളെ. ഇന്ത്യ എത്ര മാത്രം സ്വാതന്ത്ര്യമാണ്. ഈ സ്വന്തത്ര്യം ഒരിക്കിലും ദുരുപയോഗം ചെയ്യരുത്.” എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെറും 16വയസായ ഒരു പൌരനെ രാജ്യകുടുംബതിനെതിരെ പോസ്റ്റിട്ടതിനാല്‍ സൗദി തലയറുത്തോ? നമുക്ക് അന്വേഷണത്തോടെ ഈ ചോദ്യത്തിന് ഉത്തരം തേടാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്ത‍ ഓണ്‍ലൈന്‍ മാധ്യമങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. പരിശോധനയില്‍ ഞങ്ങള്‍ക്ക് നിരവധി അന്തര്‍ദേശിയ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ ലഭിച്ചു.

സൗദി 16 വയിസ് കാരനായ പൌരനെ കൊന്നിട്ടില്ല. പക്ഷെ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 21 വയസായ അബ്ദുല്‍കരീം അല്‍ ഹവാജ് എന്ന ചെറുപ്പക്കാരനെ പരസ്യമായി തലയറുത്തിരുന്നു.

Amnesty International അവരുടെ വെബ്സൈറ്റില്‍ ഏപ്രില്‍ 23ന് പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം 2019 ഏപ്രില്‍ 23 ന് സൗദി 37 കുറ്റവാളികളെ പരസ്യമായി തലയറുത്തു. ഇതില്‍ 11 പേര് ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം ചെയ്തു എന്ന കുറ്റത്തിനു മരണ ശിക്ഷ ലഭിച്ചിരുന്നു. 14 പേര് സര്‍ക്കാരിനെ എതിരെ സമരം ചെയ്തു എന്ന് കൂട്ടത്തിന് വേണ്ടി മരണ ശിക്ഷ സൗദി വിധിച്ചിരുന്നു. ഈ ശിക്ഷയാണ് ഏപ്രില്‍ 23ന് സൗദി നടപ്പിലാക്കിയത്. അബ്ദുല്‍കരീം അല്‍ ഹവാജ്, മുജ്തബ അല്‍ സ്വെക്കത് എന്നി രണ്ട് യുവാക്കളെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ക്ക് യഥാക്രമം 16ഉം, 17ഉം ആയിരുന്നു പ്രായം. ഇവരെ സര്‍കാരിന്‍റെ എതിരെ പ്രതിഷേധിച്ച് Whatsappല്‍ പോസ്റ്റ്‌ ഇട്ടതിനാല്‍ സൗദി ഈ രണ്ട് ചെറുപ്പക്കാർക്ക് വധശിക്ഷ നല്‍കി. ഈ സംഭവം 2014 ലാണ് ഉണ്ടായത്. ഈ വിധി നടപ്പിലാക്കിയപ്പോള്‍ അബ്ദുല്‍കരീം അല്‍ ഹവജിന് 21 വയസായിരുന്നു. അതിനാല്‍ 16 വയസായിരിക്കുമ്പോള്‍ സൗദി ഒരു പൌരനെ തലയറുത്ത് കൊന്നു എന്ന വാര്‍ത്ത‍ വസ്തുതാപരമായി തെറ്റാണ്.

പക്ഷെ 18 വയിസിനെക്കാൾ കുറവ് പ്രായമുള്ള പൌരന്‍മാര്‍ക്ക് വധശിക്ഷ നല്‍കാന്‍ പാടില്ല എന്ന അന്തര്‍ദേശിയ നിയമം സൗദി ലംഘിച്ചു എന്നാണ് Amnesty International ആക്ഷേപിക്കുന്നത്. അബ്ദുലകരീം അല്‍ ഹവജ്, മുജ്തബ അല്‍ സ്വെകത് എന്നി ചെറുപ്പക്കാര്‍ക്ക് എതിരെ വധശിക്ഷ പ്രഖ്യാപിച്ചത് അവര്‍ 18 വയസിനെ താഴെ ഉണ്ടാവുമ്പോഴാണ്. അതിനാല്‍ അത് സാധുവല്ല എന്നും Amnesty International വാദിക്കുന്നു.

നിഗമനം

പോസ്റ്റില്‍ പറയുന്നത് വസ്തുതാപരമായി തെറ്റാണ്. സൗദി 16കാരനെ രാജ കുടുംബതിനെതിരെ പോസ്റ്റിട്ടതിനാല്‍ തലയറുത്ത് കൊന്നിട്ടില്ല. പക്ഷെ 21 വയസ്സുള്ള അബ്ദുല്‍കരീം അല്‍ ഹവാജ് എന്ന ചെറുപ്പക്കാരനെ സര്‍ക്കാരിനെ എതിര്‍ത്ത് Whatsappല്‍ പോസ്റ്റിട്ടതിനാല്‍ തലയറുത്തിരുന്നു. അബ്ദുല്‍കരീമിനെതിരെ വധശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന് വെറും 16 വയസ്സല്ല ഉണ്ടായിരുന്നത്.

ചിത്രങ്ങള്‍ കടപ്പാട്: The Sun

Avatar

Title:രാജ്യകുടുംബത്തിനെതിരെ പോസ്റ്റ്‌ ഇട്ടതിനാല്‍ സൗദി 16 വയസ്സുകാരന്‍റെ തലയറുത്തോ...?

Fact Check By: Harish Nair

Result: False