
ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ കൊച്ചി പള്ളുരുത്തിയിലെ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളില്‍ വിവിദ്യാര്‍ഥിനിയെ ക്ലാസിനു വെളിയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ സ്കൂള്‍ മാനേജ്മെന്‍റിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. മ്സ്കൂല്‍ മാനേജ്മെന്‍റിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വിദ്യാഭ്യാസ വകുപ്പ് കോടതി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ക്രൈസ്തവര്‍ക്ക് അനുകൂലമായി ഈ പശ്ചാത്തലത്തില്‍ സുപ്രീം കോടതി അടിയന്തിര വിധി പ്രഖ്യാപിച്ചു എന്ന് അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
പ്രചരണം
“സുപ്രീം കോടതി ഉത്തരവ്
സുപ്രീം കോടതി അടിയന്തര വിധി പുറപ്പെടുവിച്ചു….. ആരെങ്കിലും ക്രിസ്ത്യാനികളെ മതത്തിൻ്റെ പേരിൽ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ പത്ത് വർഷം തടവ്… ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്… മതത്തിൻ്റെ പേരിൽ ആർക്കും ക്രിസ്ത്യാനികളെ അടിച്ചമർത്താനോ ഒതുക്കാനോ ഉള്ള അവകാശം ഇല്ല. ദയവായി നമ്മുടെ എല്ലാ ക്രിസ്ത്യൻ സഹോദരീസഹോദരന്മാർക്കും ഫോർവേഡ് ചെയ്യുക….. “യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം” രാജ്യത്തെ ക്രിസ്ത്യാനികൾക്കായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ഇന്ന് ആരംഭിച്ചു, ദയവായി ഇത് കഴിയുന്നത്ര ക്രിസ്ത്യൻ ജനങ്ങളിലേക്കും പാസ്റ്റർമാരിലേക്കും എത്തിക്കുക.
നമ്പർ: 18002084545. പള്ളി, പ്രാർത്ഥനാ യോഗങ്ങൾ, കൺവെൻഷൻ എന്നിവയ്ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ ബന്ധപ്പെടേണ്ട നമ്പറാണിത്. “യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവുമായി” ബന്ധമുള്ള ഒരു കൂട്ടം ക്രിസ്ത്യൻ അഭിഭാഷകരും സ്വാധീനമുള്ള ആളുകളും ഉടനടി സഹായത്തിനായി മുന്നോട്ട് വരും. വിലപ്പെട്ട വിവരങ്ങൾ ദയവായി കൈമാറുക. ആമേൻ.
ഓരോ ക്രിസ്ത്യാനിയും ഇത് അറിയുകയും ഈ msg സംരക്ഷിക്കുകയും വേണം ദൈവം വലിയവനാണ്.”

എന്നാല്‍ ഇങ്ങനെയൊരു സുപ്രീം കോടതി വിധി ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സുപ്രീം കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചതായി യാതൊരു റിപ്പോര്‍ട്ടുകളും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഈ സന്ദേശം ഏതാണ്ട് 2000 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ഹെല്‍പ്‍ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സിന്‍റെ (യുസിഎഫ്‍എച്ച്‍ആർ) ടോൾഫ്രീ നമ്പറാണിതെന്ന് വ്യക്തമായി. ക്രിസ്ത്യാനികളിൽ ആരെങ്കിലും അതിക്രമങ്ങൾക്കിരയായാല്‍ അവര്‍ക്ക് സഹായത്തിനായി വിളിക്കാനാണ് ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ കൊടുത്തിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് യുസിഎഫ്‍എച്ച്‍ആർ അവരുടെ ഫേസ്ബുക്ക് പേജില്‍ 2015 ജനുവരി 31 ന് സന്ദേശം നല്‍കിയിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തിലെ സുപ്രീം കോടതി വിധി പരാമര്‍ശിക്കുന്ന ആദ്യ ഭാഗം തെറ്റാണെന്ന് യുസിഎഫ്‍എച്ച്‍ആർ പ്രതിനിധി വ്യക്തമാക്കി.
ക്രിസ്ത്യാനികൾക്കെതിരെ ഇടക്കാലത്ത് വർഗീയ ആക്രമണങ്ങള്‍ പല രാജ്യങ്ങളിലും ഉണ്ടായി. ഇത്തരം അതിക്രമങ്ങൾ തടയുന്നതിനും ഇരകൾക്ക് നിയമസഹായം നൽകുന്നതിനുമാണ് സംഘടന രൂപീകരിച്ചത്. കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ്, ഇവാഞ്ചലിക്കൽ, പെന്തക്കോസ്ത് മറ്റു സഭകൾ എന്നിങ്ങനെ എല്ലാ സഭകള്‍ക്കും സഹായത്തിനായി സംഘടനയെ സമീപിക്കാവുന്നതാണ്.
സന്ദേശവുമായി ബന്ധപ്പെട്ടുള്ള നിയമവശങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഹൈക്കോടതി അഭിഭാഷകനായ വി കൃഷ്ണകുമാറിനോട് ചോദിച്ചപ്പോള്‍ ലഭിച്ച വിശദീകരണം ഇങ്ങനെ: “മതവിഭാഗങ്ങള്‍ക്ക് എതിരെ ആക്രമണം ഉണ്ടായാല്‍ നിലവിലെ ബിഎന്‍എസ് പ്രകാരം കേസ് എടുക്കാന്‍ വകുപ്പുകളുണ്ട്. എന്നാല്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്. ഏതെങ്കിലും ഒരു മതത്തിന് മാത്രമല്ല ഇത് ബാധകമാവുക.
മത വികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വാക്കുകളോ എഴുത്തോ കൂടാതെ രണ്ട് മതവിഭാഗങ്ങൾ തമ്മിലും അല്ലെങ്കില്‍ ഒരേ മതത്തിലെ രണ്ടു സമുദായങ്ങള്‍ തമ്മിലും ശത്രുത ഉണ്ടാകുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാലോ സൗഹൃദാന്തരീക്ഷം തകർക്കുന്ന നടപടി ഉണ്ടായാലോ രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ വിവിധ വകുപ്പുകള്‍ പ്രകാരം ലഭിക്കും.”
നിഗമനം
ആരെങ്കിലും ക്രിസ്ത്യാനികളെ മതത്തിൻ്റെ പേരിൽ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ പത്ത് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. സുപ്രീം കോടതി ഇങ്ങനെയൊരു വിധി പ്രഖ്യാപിച്ചിട്ടില്ല. 2020 മുതല്‍ ഈ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണത്തിന് 10 വര്‍ഷം തടവ് എന്ന് സുപ്രീം കോടതി വിധി… പ്രചരിക്കുന്നത് വ്യാജ സന്ദേശം
Fact Check By: Vasuki SResult: False
