സിവില്‍ സര്‍വീസിന് 55 മത്തെ റാങ്ക് ലഭിച്ചത് ഡോ. അരുണ്‍ എസ് നായര്‍ക്കാണ്.. മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു…

സാമൂഹികം

വിവരണം

സിവില്‍ സര്‍വീസസ് 2019 പരീക്ഷയുടെ റിസള്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേരളത്തിൽ നിന്നും 11 മലയാളികൾക്ക് റാങ്ക് കിട്ടി എന്നാണ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. വാര്‍ത്താ മാധ്യമങ്ങളിലെല്ലാം ഇവരെ പറ്റി ഉള്ള വാർത്തകൾ വന്നിരുന്നു.  അനുമോദനം അറിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. എന്നാൽ ഈ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. 

archived linkFB post

ഒരു വ്യക്തിയുടെ ചിത്രവും അതിനൊപ്പം # ഇത് നായിക്ക് സുരേന്ദ്രൻ നായർ 4 Medium Regiment (Arty) Ex ആണ് Civil service പരീക്ഷ എഴുതി 55 മത്തെ റാങ്ക് കിട്ടിയത് ഒരു മാധ്യമവും അറിഞ്ഞില്ല.. ഈ വിവരണവും ആണ് നൽകിയിരിക്കുന്നത്. 

പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഇത് നായിക് സുരേന്ദ്രൻ നായർ ആണ് എന്നും ഇദ്ദേഹം ഒരു എക്സ്-സര്‍വീസ്മാന്‍ ആണെന്നുമാണ്. സിവിൽ സർവീസ് പരീക്ഷ എഴുതി 55മത്തെ റാങ്ക് കിട്ടിയത് ഒരു മാധ്യമവും അറിഞ്ഞില്ല എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. നമുക്ക് ഇതിൻറെ വാസ്തവം അറിഞ്ഞു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വാര്‍ത്തയെ പറ്റിയുള്ള വസ്തുതകള്‍ ലഭിച്ചു. സിവിൽ സർവീസ് 55 മത്തെ റാങ്ക് കിട്ടിയ ഈ വ്യക്തിയുടെ പേര്ഡോ.എസ്.അരുൺ നായർ എന്നാണ്. 

തിരുവനന്തപുരം ശ്രീകാര്യം വെഞ്ഞാറമൂട് ശ്രീനഗർ റെസിഡൻസിയില്‍ വിമുക്തഭടൻ സുരേന്ദ്രൻ നായരുടെയും ബിന്ദുവിനെയും മകനാണ്. 

archived linkmanoramaonline

ചിത്രം സഹിതം എല്ലാ മാധ്യമങ്ങളും സൂരജിന്‍റെ വിജയ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അരുണിനെ കുറിച്ച് ഹിന്ദു ദിനപത്രം നൽകിയ വാർത്തയുടെ സ്ക്രീന്‍ഷോട്ട് ഇവിടെ കൊടുക്കുന്നു. 

അരുൺ എംബിബിഎസ് ബിരുദധാരിയാണ്. രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. അരുൺ സിവിൽ സർവീസസ് വിജയിച്ചത് മൂന്നാമത്തെ ശ്രമത്തിലാണ് എന്നും വാർത്തയിലുണ്ട്. പോസ്റ്റിലെ അതേ ചിത്രമാണ് വാർത്തയിൽ നൽകിയിട്ടുള്ളത്.  യഥാർത്ഥത്തിൽ അരുണിന്‍റെ അച്ഛനാണ് സുരേന്ദ്രൻ നായർ. അദ്ദേഹമാണ് മിലിട്ടറിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ. ഇത് വ്യക്തമായി മനസ്സിലാകാതെ തെറ്റിദ്ധാരണ മൂലമാകാം പോസ്റ്റ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഭാഗികമായി തെറ്റാണ്. അരുണിനെ കുറിച്ചുള്ള വാർത്ത എല്ലാ മാധ്യമങ്ങളും ചിത്രവും വാർത്തയും സഹിതം  പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമങ്ങൾ ആരും ഈ വാർത്ത പ്രസിദ്ധീകരിച്ചില്ല എന്നത് വാസ്തവവിരുദ്ധമായ പ്രചരണമാണ്.

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്നത് ഭാഗികമായി തെറ്റായ വാർത്തയാണ് ഇത്തവണത്തെ സിവിൽ സർവീസ് 55ആം റാങ്ക് ലഭിച്ച ഡോ. അരുണ്‍ എസ് നായരുടെ ചിത്രമാണിത്. ഇദ്ദേഹത്തിന്‍റെ വിജയ വാര്‍ത്ത മാധ്യമങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. 

Avatar

Title:സിവില്‍ സര്‍വീസിന് 55 മത്തെ റാങ്ക് ലഭിച്ചത് ഡോ. അരുണ്‍ എസ് നായര്‍ക്കാണ്.. മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു…

Fact Check By: Vasuki S 

Result: Partly False