ഈ കംഗാരുക്കളുടെ ചിത്രം ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയിൽ നിന്നുള്ളതല്ല

അന്തർദേശിയ൦ കൗതുകം

വിവരണം 

Shon Kurishinkal‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ദൈവത്തിന്‍റെ അദൃശ്യ കരസ്പർശ്ശം…🙏

കാട്ടുത്തീ സംഹാരതാണ്ടവമാടുന്ന ഓസ്ട്രേലിയയിൽ മഴ പെയ്തപ്പോൾ കംഗാരുക്കളുടെ സന്തോഷം❤️” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു കങ്കാരുക്കൾ കൈകളുയർത്തി മുകളിലേയ്ക്ക് ആവേശ പൂർവം ചാടുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. 

archived linkFB post

ഈ ചിത്രം ഓസ്‌ട്രെലിയയിൽ ഞായറാഴ്ച മുതൽ പടർന്നു തുടങ്ങിയ കാട്ടുതീയിൽ നിന്നുള്ളതാണെന്ന്  പോസ്റ്റ് അവകാശപ്പെടുന്നു. നിരവധി മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും നഷപ്പെടാൻ ഇടവരുത്തിയ കാട്ടുതീയ്‌ക്കിടെ മഴ പെയ്യുന്നു എന്ന ആശ്വാസ വാർത്തകൾ പുറത്തു വരുന്നുണ്ട്. മഴ കണ്ട്  സന്തോഷിച്ച കങ്കാരുക്കളുടെ സന്തോഷ നൃത്തമാണോ ചിത്രത്തിൽ കാണുന്നത്…? അതോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലെ ചിത്രം ഇവിടെ ഉപയോഗിച്ചിരിക്കുന്നതാണോ…? നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് 2015 ൽ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തി. 

archived linkmuseum.wa.gov.au

“അൻസാങ് നേച്ചർ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2014

ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, അന്‍റാർട്ടിക്ക, ന്യൂ ഗ്വിനിയ എന്നിവിടങ്ങളിലെ സസ്യജന്തുജാലങ്ങൾ, ജന്തുജാലങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയുടെ മനോഹരമായ ഫോട്ടോഗ്രാഫുകളുടെ പ്രദർശനമാണ് ഓസ്‌ട്രേലിയൻ ജിയോഗ്രാഫിക് അൻസാങ് നേച്ചർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ.

വാർ‌ഷിക അൻ‌സാങ്‌ ഫോട്ടോഗ്രാഫി മത്സരത്തിൽ‌ നിന്നുള്ള എൻ‌ട്രികൾ‌ ഉൾ‌ക്കൊള്ളുന്ന ഈ എക്സിബിഷൻ‌ ഈ സവിശേഷ പ്രദേശങ്ങളുടെ സംരക്ഷണത്തിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു

വിജയിയെ തെരെഞ്ഞെടുക്കുന്നത് സൗത്ത് ഓസ്‌ട്രേലിയൻ മ്യൂസിയമാണ്.” 

ഇതേ പറ്റി  മറ്റു ചില വെബ്‌സൈറ്റുകളും  വാർത്ത നൽകിയിട്ടുണ്ട്. 

archived linkabc.net.au

പോസ്റ്റിലെ ചിത്രം ഇപ്പോൾ ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീയിൽ നിന്നുള്ളതല്ല. തെക്കൻ ഓസ്ടേലിയൻ  മ്യൂസിയം നൽകുന്ന ഓസ്‌ട്രേലിയൻ ജിയോഗ്രാഫിക് അൻസാങ് നേച്ചർ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിന് 2014 ൽ അർഹത നേടിയ ചിത്രമാണിത്

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീയിൽ നിന്നുള്ളതല്ല. തെക്കൻ ഓസ്ടേലിയൻ  മ്യൂസിയം നൽകുന്ന ഓസ്‌ട്രേലിയൻ ജിയോഗ്രാഫിക് അൻസാങ് നേച്ചർ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിന് 2014 ൽ അർഹത നേടിയ ചിത്രമാണിത്. ഓസ്ടേലിയയിലെ കാട്ടുതീയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

Avatar

Title:ഈ കംഗാരുക്കളുടെ ചിത്രം ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയിൽ നിന്നുള്ളതല്ല

Fact Check By: Vasuki S 

Result: False