ഗാംബിയയിലെ അരി വിതരണത്തിന്‍റെ ചിത്രം തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു
വിവരണം
കോവിഡ് 19 ഭീതിയെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ത്യയൊട്ടാകെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. അരി വിതരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ഇത്തരത്തിൽ ഒരു പോസ്റ്റ് സത്യമാണോ എന്ന് ചോദിച്ചു ഞങ്ങൾക്ക് വാട്ട്സ് ആപ്പിൽ സന്ദേശം ലഭിച്ചു.
ഫേസ്ബുക്കിലും ഇതേ അവകാശവാദവുമായി പോസ്റ്റ് പ്രചരിക്കുന്നുണ്ട്. നിറയെ പലവ്യഞ്ജന വിഭവങ്ങളുടെ ചാക്കുകൾ ഒരു മൈതാനം നിറയെ വരിയായി അടുക്കി വച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് പോസ്റ്റിലുള്ളത്.
പോസ്റ്റിന്‍റെ വിവരണം ഇങ്ങനെയാണ്:
ഇത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു കാഴ്ച. അവിടുത്തെ ജനങ്ങൾക്ക് വിതരണം ചെയ്യുവാനായി ആവശ്യസാധനങ്ങൾ സർക്കാർ തയ്യാറാക്കിയിരിക്കുന്നു.
ഈ സിതാറാം തമിഴ്നാട്ടിൽ നിന്നുള്ളതല്ല, ഇന്ത്യയിലേതു പോലുമല്ല, ചിത്രത്തിന്‍റെ യാഥാർഥ്യം ഇങ്ങനെയാണ് :
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ ജനങ്ങൾക്ക് അവിടുത്തെ ഷേഖ് വിഭവങ്ങൾ നൽകി സഹായിച്ച വേളയിലെ ചിത്രങ്ങൾ എന്ന പേരിൽ സമാന ചിത്രങ്ങൾ ബ്രദേഴ്‌സ് കൺസൾട്ടിങ് എന്ന ഫേസ്‌ബുക്ക് പേജ് 2019 മെയ് 16 ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. “ഉദാരമതിയായ ഷേഖ് എൽഹാജ് ഇബ്രാഹിം ഡിൻഡിംഗ് സില, തന്‍റെ പ്രദേശത്തെ നിര്‍ദ്ധനാരായ മുസ്‌ലിംകൾക്ക് ഭക്ഷണ വിഭവങ്ങള്‍ ദാനം ചെയ്യുന്നു”
കൂടാതെ പോസിറ്റിവ് ഹെൽത്ത് എന്ന ഒരു വെബ്‌സൈറ്റ് ഇതേ ചിത്രത്തിന്‍റെ വിവരണം നൽകിയിട്ടുണ്ട്.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്:
“ഇമാം ജെയ്തേ ചാരിറ്റബിൾ ഫൌണ്ടേഷൻ ഗാംബിയ പശ്ചിമാഫ്രിക്കയുടെ തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജരുമെ കോട്ടോ വില്ലേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഫൌണ്ടേഷൻ ഗാംബിയയിലെ സംയോജിത വികസന പദ്ധതിയെ പിന്തുണയ്ക്കുന്നു.
ഗാംബിയയിലെ സഹോദരി ചാരിറ്റികളുടെ സഹായത്തോടെ റമദാൻ മാസത്തിൽ ഗ്രാമങ്ങളിലെയും സ്കൂളുകളിലെയും അനാഥകളിലെയും നിർദ്ധനരായ ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു.
അവരുടെ ആരോഗ്യ പരിരക്ഷാ പരിപാടിയിൽ ജരുമെ ഗ്രാമത്തെയും ഉപ ഗ്രാമങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൌജന്യ ആരോഗ്യ പരിരക്ഷാ സഹായം നൽകുന്നതിന് ഡോക്ടർമാരെയും നഴ്സുമാരെയും കണ്ണ് സ്പെഷ്യലിസ്റ്റുകളെയും രണ്ട് മാസത്തിലൊരിക്കൽ അയയ്ക്കുന്നു. കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായവും നല്ല പരിചരണവും നൽകുന്നതിന് സഹായം നൽകുന്നു, കൂടാതെ ഗ്രാമങ്ങൾക്ക് ശുദ്ധമായ വെള്ളം നൽകാനും സഹായിക്കുന്നു.”
പോസ്റ്റിലെ ചിത്രം തമ്മിൽ നാട്ടിൽ കൊറോണബാധയെ തുടർന്ന് പലവ്യഞ്ജന വിഭവങ്ങൾ വിതരണം നടത്തുന്നതിന്‍റെതല്ല. ഗാംബിയയിൽ നിന്നുമുള്ള ചിത്രമാണിത്. 2019 മെയ് മുതൽ ഇന്‍റർനെറ്റിൽ ചിത്രം ലഭ്യമാണ്
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ചിത്രം തമിഴ്‌നാട്ടിൽ അരി വിതരണം ചെയ്യുന്നതിന്‍റെതല്ല. ഗാംബിയയിലെ ഭരണാധികാരി പാവങ്ങൾക്ക് വിഭവങ്ങൾ വിതരണം ചെയ്യുന്നതിന്‍റെതാണ്.
Title:ഗാംബിയയിലെ അരി വിതരണത്തിന്‍റെ ചിത്രം തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: False