
വിവരണം
ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കാറുണ്ട്. ഇതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും തെറ്റായ വാര്‍ത്തകളും യോഗി ആദിത്യ നാഥിനെ പറ്റി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പറ്റി പ്രചരിക്കുന്ന ഒരുചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.
ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് “ഇത് എന്താണ് പരിപാടി എന്ന് ആർക്കും അറിയില്ല. അറിയുന്നത് വരെ ശെയർ” എന്നാണ്. ചിത്രത്തില്‍ യോഗി ആദിത്യ നാഥിന്നരികെ ഒരു താലത്തില്‍ വേവിച്ചു വച്ചതു പോലെയുള്ള മൃഗത്തെ കാണാം. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. 3000 ലധികം ഷെയറുകളും ഇതിനോടകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഈ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ വേവിച്ച മാംസത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്തതാണ് എന്നു മനസ്സിലായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചു. യോഗി ആദിത്യ നാഥിന്‍റെ മുന്നില്‍ പോലീസ് യൂണിഫോമില്‍ മുട്ടുകുത്തി നില്‍ക്കുന്നയാള്‍ ഗോരഖ്പൂർ ഏരിയയിലെ സർക്കിൾ ഓഫീസർ പ്രവീൺ കുമാർ ശർമയാണ്. വിചിത്രമായ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി, ഗുരു പൂർണിമയുടെ അവസരത്തിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹം തേടിയത്. മുഖ്യമന്ത്രിയെ എന്ന നിലയിലല്ല, മതപുരോഹിതന്‍ എന്ന നിലയിലാണ് യോഗിയുടെ അടുത്ത് നിന്നും അനുഗ്രഹം വാങ്ങിയത് എന്നു പിന്നീട് പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ചിത്രം പങ്കുവച്ചത്. സംഭവം വൈറലായതോടെ പോലീസ് ഉദ്യോഗസ്ഥന്‍ തന്‍റെ അക്കൌണ്ടിലേയ്ക്കുള്ള സന്ദര്‍ശനം ബ്ളോക്ക് ചെയ്തു. ഇതേപ്പറ്റി ലേഖനം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ എല്ലാം തന്നെ ബന്ധപ്പെട്ട ചിത്രങ്ങള്‍ നല്കിയിട്ടുണ്ട്.
ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്, ആദിത്യനാഥിന്‍റെ അരികിലുള്ള താലത്തില്‍ പോസ്റ്റിലെ ചിത്രത്തിലെ പോലെ വേവിച്ച മാംസം ഇല്ല. പകരം പൂക്കളാണുള്ളത്.
പോസ്റ്റില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി വേവിച്ച മാംസത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്തു ചേര്‍ത്തിരിക്കുകയാണ്.
നിഗമനം
ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രത്തില്‍ യോഗി ആദിത്യനാഥിന്‍റെ സമീപത്തുള്ള താലത്തിലെ വേവിച്ച മാംസത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്തു ചേര്‍ത്തതാണ്. യഥാര്‍ഥത്തില്‍ താലത്തില്‍ പൂക്കളാണുള്ളത്.

Title:യോഗി ആദിത്യനാഥിന്‍റെ സമീപത്തുള്ള താലത്തിലെ വേവിച്ച മാംസം എഡിറ്റ് ചെയ്തതാണ്…
Fact Check By: Vasuki SResult: False
