നിലവിലില്ലാത്ത റെയിൽപാത ഇരട്ടിപ്പിക്കുന്നുവെന്ന് വ്യാജ പ്രചാരണം
വിവരണം
വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. "🌨🌨🌨⛈⛈⛈🌦🌦രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലേക്ക് യോഗീ സർക്കാറിന്റെ വികസന പ്പെരുമഴ🌨🌨🌨⛈⛈⛈🌦🌦
നിലമ്പൂർ മുതൽ നാടു കാണി വരെയുള്ള 20 കിലോ മീറ്റർ ദേശീയപാത നഞ്ചൻകോഡ് വരെ നീട്ടി 40 കിലോമീറ്ററാക്കി ഇരട്ടിപ്പിക്കും..
എടക്കരയിലും മാനന്തവാടിയിലും സ്റ്റോപ്പ് അനുവദിക്കും." എന്ന അടിക്കുറിപ്പോടെ പോസ്റ്റിലുള്ള ചിത്രത്തിൽ " മലബാറിലേക്ക് വികസന പെരുമഴയുടെ ബിജെപി സർക്കാർ. രണ്ടു വർഷത്തിനുള്ളിൽ നിലമ്പൂർ നഞ്ചൻകോട് പാത ഇരട്ടിപ്പിക്കും." എന്ന വാചകങ്ങളാണുള്ളത്. പച്ചപ്പ് നിറഞ്ഞ ഒരു വനപ്രദേശത്തെ റെയിൽവെ പാളത്തിലൂടെ ഒരു ട്രെയിൻ എൻജിൻ കടന്നുവരുന്ന ചിത്രവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
archived link | FB post |
ബിജെപി സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന രണ്ടു വികസന പ്രവർത്തനങ്ങളെ പറ്റിയാണ് പോസ്റ്റിൽ നല്കയിരിക്കുന്നത്. ഒന്ന് - നിലമ്പൂർ മുതൽ നാടുകാണി വരെയുള്ള ദേശീയപാത നഞ്ചൻകോട് വരെ നീട്ടി 40 കിലോമീറ്ററാണ് ഇരട്ടിപ്പിക്കും. രണ്ട് - നിലമ്പൂർ നഞ്ചൻകോട് പാത ഇരട്ടിപ്പിക്കും. ഇത് റെയിൽവേ പാത ആണെന്ന് കരുതുന്നു. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വെഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ നിലംബൂർ നഞ്ചൻകോട് റെയിൽവെ പാതയുടെ ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചു.
വാർത്തകൾ പ്രകാരം നിലമ്പുർ നഞ്ചങ്കോട് റെയിൽവെ പാത നിർമ്മിക്കാൻ കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാർ വേണ്ടത്ര ഇടപെടൽ നടത്താതെ പദ്ധതി വൈകിപ്പിക്കുകയാണെന്നും ആരോപിച്ച് നടത്തിയ ബഹുജന മാർച്ചിനെ പറ്റിയാണ് വാർത്ത.
archived link | mathrubhumi |
നിലവിൽ നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പാതയില്ല. പോസ്റ്റിൽ നൽകിയിരിക്കുന്നത് പാത ഇരട്ടിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി വന്നു എന്നാണ്. എന്നാൽ ഈ വാർത്ത തെറ്റാണ്. പാത നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി വന്നത്. നിലവിലില്ലാത്ത പാത ഇരട്ടിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മട്ടിൽ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. പ്രസ്തുത റെയിൽപാത പദ്ധതി വർഷങ്ങൾക്കുമുമ്പേ തന്നെ വിഭാവനം ചെയ്തതാണ്. കേരളം സർക്കാരും കേന്ദ്ര സർക്കാരും ഒത്തു ചേർന്നുള്ള ഈ പദ്ധതിക്ക് ഏകദേശം 4266 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ആസൂത്രണ കമ്മീഷൻ 2010 ൽ റെയിൽവേ ബോർഡിനെ അറിയിച്ചിരുന്നു.
archived link | ml.wikipedia |
പ്രസ്തുത പാത യാഥാർത്ഥ്യമാക്കാനായി സംഘടിച്ചിട്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മ വയനാട് റെയിൽവേ എന്ന പേരിൽ ഒരു പേജുണ്ട്. അതിൽ ഈ റെയിൽവേ പദ്ധതിയെപ്പറ്റി വിവരങ്ങൾ നൽകിയിട്ടുണ്ട്.
archived link | wayanadrailway FB |
പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി നിരവധി മാധ്യമ വാർത്തകളുണ്ട്.
archived link | oneindia |
archived link | expresskerala |
archived link | mathrubhumi |
നിലമ്പൂരിൽ നിന്ന് നാടുകാണി വഴി നഞ്ചൻകോട് പോകുന്ന ദേശീയപാതയെ പറ്റി നമുക്ക് നോക്കാം.
നിലമ്പൂരിൽ നിന്നും നാടുകാണി വരെയുള്ള ദൂരം 192 കിലോമീറ്ററാണ്. അവിടെ നിന്ന് നഞ്ചങ്കോട്‌വരെയുള്ള ദൂരം 379 കിലോമീറ്ററാണ്, അതിനാൽ 20 കിലോമീറ്ററിൽ നിന്നും 40 കിലോമീറ്ററായി വർദ്ധിപ്പിക്കുന്നു എന്നത് വസ്തുതാപരമായി തെറ്റാണ്. നിലമ്പൂർ കേരളത്തിലും നാടുകാണി തമിഴ്നാട്ടിലും നഞ്ചങ്കോട് കർണാടകയിലുമാണ്.
പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്. നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പാത ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഇതിന്റെ ചർച്ചകൾ ഇപ്പോഴും സർക്കാർ തലത്തിൽ നടക്കുന്നതേയുള്ളു. യാഥാർഥ്യമാക്കാത്ത പാത ഇരട്ടിപ്പിക്കുന്നു എന്നാണു പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. നിലമ്പൂരിൽ നിന്ന് നഞ്ചൻകോടേയ്ക്ക് റോഡുമാർഗമുള്ള ദൂരം 158 കിലോമീറ്ററാണ്. അതിനാൽ പോസ്റ്റിൽ നൽകിയിട്ടുള്ള ദൂരവുമായി യാതൊരു സാമ്യവുമില്ല.
പോസ്റ്റിൽ നൽകിയിരിക്കുന്നത് യോഗി സർക്കാരാണ് വികസനം നൽകുന്നത് എന്നാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗിക്ക് ഈ റെയിൽപാതയുമായി യാതൊരു ബന്ധവുമില്ല
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. നിലമ്പൂരിൽ നിന്നും നഞ്ചൻകോടെയ്ക്ക് റെയിൽവേ പാത നിലവിലില്ല. പാത നിർമിക്കാനുള്ള പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരിഗണനയിലുണ്ട്. നിലവിലില്ലാത്ത പാതയാണ് കേന്ദ്ര സർക്കാർ ഇരട്ടിപ്പിക്കുന്നു എന്ന മട്ടിൽ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. പോസ്റ്റിലെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്
Title:നിലവിലില്ലാത്ത റെയിൽപാത ഇരട്ടിപ്പിക്കുന്നുവെന്ന് വ്യാജ പ്രചാരണം
Fact Check By: Vasuki SResult: False