
വിവരണം
ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് താഴെ നല്‍കിട്ടുണ്ട്.
Archived Link |
വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”.
പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന യുവാവിന്‍റെ ചിത്രത്തിനോടൊപ്പം ഒരു മലയാളി യുവാവിന്‍റെ ചിത്രം നല്‍കിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഈ യുവാവാണ് ചിത്രത്തില്‍ ദേശിയ പതാകയെ അപമാനിക്കുന്നത് എന്നാണ് വാദം. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ സത്യമാണോ? ഫേസ്ബുക്ക് പ്രൊഫൈലില്‍ കാണുന്ന മലയാളി യുവാവാണോ ഈ രീതിയില്‍ ദേശിയ പതാകയെ അപമാനിച്ചത്? ഈ സംഭവത്തിന്‍റെ യാഥാർത്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ അറിയാനായി ഞങ്ങള്‍ ആദ്യം പോസ്റ്റില്‍ നല്‍കിയ ചിത്രം പരിശോധിച്ചു. പോസ്റ്റില്‍ നല്‍കിയ ചിത്രം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചു. പരിശോധനയുടെ ഫലങ്ങള്‍ താഴെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നിന്ന് ഈ സംഭവം പഴയതാണ് എന്ന് മനസിലാവുന്നു. പക്ഷെ ഈ സംഭവം നടന്നത് എവിടെയെന്നറിയാന്‍ ഞങ്ങള്‍ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ Siwan Online എന്നൊരു ഹിന്ദി മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Siwan Online | Archived Link |
പാകിസ്ഥാന്‍റെ പതാക ധരിച്ച് ദേശിയ പതാകയെ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ഓഗസ്റ്റ് 30, 2018ന് പ്രസിദ്ധികരിച്ച വാര്‍ത്തയുടെ ഉള്ളടക്കം ഇപ്രകാരമാണ്: “പാകിസ്ഥാന്‍റെ പതാക ധരിച്ച് ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിച്ച വ്യക്തിയെ ബീഹാര്‍ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത യുവാവ് ബീഹാറിലെ സിവാന്‍ ജില്ലയില്‍ പച്റുഖി പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട ജസ്രവ്ളി ഗ്രാമത്തില്‍ ഷേഖ്പറ്റിയില്‍ താമസിക്കുന്ന തയ്യബ് ഹുസൈന്‍റെ മകന്‍ സാജിദ് ഹുസൈന്‍ ആണ്. പത്ര സമ്മേളനത്തില്‍ സിവാന്‍ എസ്.പി. നാവിന്‍ ചന്ദ്ര ജാ സംഭവത്തിനെ കുറിച്ച് അറിയിച്ചത് ഇങ്ങനെ- ഓഗസ്റ്റ് 23, 2018ന് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യന്‍ പതാകയുടെ മേലെ നില്‍കുന്ന യുവാവിന്‍റെ ഫോട്ടോ സാമുഹ മാധ്യമങ്ങളില്‍ വൈറലായി. ഞങ്ങള്‍ ഇതിനെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി. ചിത്രത്തില്‍ കാണുന്ന യുവാവ് ജാസ്രവ്ളി ഗ്രാമത്തിലുണ്ട് എന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ ജസ്രവ്ളി ഗ്രാമത്തില്‍ നിന്ന് യുവാവിനെ പിടികൂടി.”
വാര്‍ത്തയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇതേ സംഭവത്തിനെ കുറിച്ച് പല ഹിന്ദി മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
Prabhat Khabar | Archived Link |
epostmortem | Archived Link |
Newsstate | Archived Link |
കുടാതെ ഞങ്ങള്‍ ഈ ചിത്രം സിവാന്‍ എസ്.പി. നാവിന്‍ ചന്ദ്ര ജായിന് അയച്ചപ്പോള്‍ ഈ ചിത്രം കഴിഞ്ഞ കൊല്ലം സിവാന്‍ പോലിസ് പിടികുടിയ യുവാവിന്‍റെ തന്നെയാണ് എന്ന് അദ്ദേഹം സ്ഥിരികരിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ പ്രൊഫൈലില്‍ കാണുന്ന യുവാവിന് ഈ സംഭവത്തിനോട് യാതൊരു ബന്ധവുമില്ല എന്ന് തെളിയുന്നു.
നിഗമനം
വൈറല്‍ പോസ്റ്റില്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന യുവാവ് മലയാളിയല്ല. സംഭവം കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് മാസത്തില്‍ ബീഹാറിലെ സിവാനില്‍ നടന്നതാണ്. ദേശിയ പതാകയെ അപമാനിച്ച ബീഹാര്‍ സ്വദേശിയായ യുവാവിനെ ബീഹാര്‍ പോലിസ് കഴിഞ്ഞ കൊല്ലം തന്നെ പിടികൂടിയിരുന്നു. അതിനാല്‍ വസ്തുത മനസിലാക്കാതെ ദയവായി ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Title:ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…
Fact Check By: Mukundan KResult: False
