ആര്‍എസ്എസ് നേതാവ് അടച്ചിരിക്കുന്ന വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണോ ഇത്…?

രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

“സുഹൃത്തുക്കളെ

പകൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം എന്ന പേരും പറഞ്ഞ് വീടുകൾ കണ്ട് വച്ച് രാത്രി കട്ടപ്പാരയുമായി വീടു പൊളിച്ച് കക്കാനിറങ്ങുന്ന സംഘി

രാമപുരം ശാഖാ സെക്രട്ടറിയുടെ ഫോട്ടോ CCTV യിൽ കിട്ടിയിട്ടുണ്ട്

സംഘികളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തുക” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ് ദിവസസമയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ വീടുകള്‍ കണ്ട് വെച്ച രാത്രി കട്ടപ്പാരയുമായി വീട് പൊളിച്ച് കാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഈ ചിത്രത്തില്‍ നാം കാണുന്നത് എന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. രാമപുരം ശാഖ സെക്രട്ടറിയുടെ ഫോട്ടോ സിസിടിവിയില്‍ കിട്ടിയിട്ടുണ്ടെന്ന്‍ അവകാശവാദം പോസ്റ്റില്‍ ഉന്നയിക്കുന്നു. എന്നാല്‍ പ്രസ്തുത പോസ്റ്റില്‍ കാണുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ രാമപുരം ശാഖ സെക്രട്ടറിയുടെ സിസിടിവി ദൃശ്യങ്ങളുടെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തില്‍ കാണുന്നത് ആര്‍എസ്എസ് ശാഖ സെക്രട്ടറിയല്ല പകരം മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എന്ന് പലരും പോസ്റ്റിന്‍റെ കമന്റ്‌ ബോക്സില്‍ എഴുതിട്ടുണ്ട്. പോസ്റ്റിന് ലഭിച്ച ചില കമന്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.

ഇതിനെ കുറിച്ച ഞങ്ങള്‍ ഓണ്‍ലൈന്‍ വാര്‍ത്ത‍കള്‍ പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ സംഭവം ഞങ്ങള്‍ക്ക് മനസിലായി. ദൃശ്യങ്ങള്‍ മൂന്നു കൊല്ലം പഴയതാണ്. കണ്ണൂരിലെ  മുന്‍ സിപിഎം നേതാവ് സി. രാഘവന്‍ ഒരു പ്രവാസി മലയാളിയുടെ വീട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് നാം പ്രസ്തുത പോസ്റ്റില്‍ കാണുന്നത്. 2016ല്‍ പ്രവാസി മലയാളിയായ മൊഹമ്മദ്‌ യുനുസിന്‍റെ വീട്ടില്‍ കട്ടപാരയുമായി വീട് പൊട്ടിച്ച് കയറാന്‍ വയലോടിയിലെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി  സി. രാഘവന്‍ മോഷണം നടത്തി. പ്രവാസിയായ യുനുസിന്‍റെ ഒരു ബന്ധു രാവിലെ വീട് പരിശോധിച്ചപ്പോള്‍ വാതില്‍ തുറന്നിരിക്കുന്നതായി കണ്ടെത്തി. ഈ വിവരം അദേഹം യുന്നുസിനെയും ചന്ദേരി പോലീസ് സ്റ്റേഷനിലും അറിയിച്ചു. ഗള്‍ഫിലുള്ള യുന്നുസ് നല്‍കിയ നിര്‍ദേശ പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചു. പ്രതി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ സി. രാഘവനായിരുന്നു. ഒളിവിലുണ്ടായിരുന്ന പ്രതിയെ പിന്നീട് പോലീസ് പിടികുടി. സിപിഎം ഇയാള്‍ക്ക് എതിരെ നടപടി എടുത്ത് ഇയാളെ പാര്‍ട്ടിയോട് പുറത്താക്കിയിരുന്നു.`എല്ലാ പ്രധാന പ്രാദേശിക മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടായിരുന്നു. 

ചില ദേശിയ മാധ്യമങ്ങളും ഈ വാര്‍ത്ത‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്ത‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

Hindustan TimesArchived Link
Indian ExpressArchived Link
New Indian ExpressArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ കാണുന്നത് രാമപുരം ശാഖ ബ്രാഞ്ച് സെക്രട്ടറിയല്ല പകരം മൂന്നു  കൊല്ലം മുമ്പു ഒരു പ്രവാസിയുടെ വീട്ടില്‍ മോഷണം നടത്തിയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. രാഘവന്‍റെതാണ്.

Avatar

Title:ആര്‍എസ്എസ് നേതാവ് അടച്ചിരിക്കുന്ന വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണോ ഇത്…?

Fact Check By: Mukundan K 

Result: False